നിഗൂഢമായ ഒരു യാത്രയുടെ കഥാപാത്രങ്ങൾ; "നിഗൂഢം" ക്യാരക്ടർ പോസ്റ്ററുകൾ പുറത്ത് വിട്ട് അണിയറ പ്രവർത്തകർ

Nigoodam Movie മുഖ്യ കഥാപാത്രങ്ങളെ വച്ചുള്ള ക്യാരക്ടർ പോസ്റ്ററുകൾ സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടുന്നുണ്ട്.

Written by - Zee Malayalam News Desk | Last Updated : Mar 11, 2023, 08:01 PM IST
  • ഒരു പ്രത്യേക ലക്ഷ്യത്തോടെ പ്രശസ്ത ചിത്രകാരനായ ശങ്കര്‍ നടത്തുന്ന ഒരു യാത്രയും അതിലൂടെ അദ്ദേഹം കണ്ടെത്തുന്ന നിഗൂഢതകളുമാണ് ചിത്രത്തിന്‍റെ ഇതിവൃത്തം.
  • മുഖ്യ കഥാപാത്രങ്ങളെ വച്ചുള്ള ക്യാരക്ടർ പോസ്റ്ററുകൾ സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടുന്നുണ്ട്.
  • ഇന്ദ്രൻസ്, അനൂപ് മേനോൻ, സെന്തിൽ കൃഷ്ണ എന്നിവരുടെ വ്യത്യസ്തമായ ക്യാരക്ടർ പോസ്റ്ററുകളാണ് അണിയറപ്രവർത്തകർ പുറത്തുവിട്ടത്.
നിഗൂഢമായ ഒരു യാത്രയുടെ കഥാപാത്രങ്ങൾ; "നിഗൂഢം" ക്യാരക്ടർ പോസ്റ്ററുകൾ പുറത്ത് വിട്ട് അണിയറ പ്രവർത്തകർ

നിഗൂഢം സിനിമയുടെ വിവിധ കഥാപാത്രങ്ങളുടെ ക്യാരക്ടർ പോസ്റ്ററുകൾ പുറത്ത് വിട്ട് അണിയറപ്രവർത്തകർ. നവാഗതരായ അജേഷ് ആന്‍റണി, അനീഷ് ബി.ജെ., ബെപ്സൺ നോർബെൽ എന്നിവർ ചേർന്ന് രചനയും സംവിധാനവും നിർവ്വഹിക്കുന്ന ചിത്രമാണ് നിഗൂഢം. അനൂപ് മേനോൻ, ഇന്ദ്രൻസ് എന്നിവർ മുഖ്യ കഥാപാത്രമായി എത്തുന്ന "നിഗൂഢം" എന്ന ചിത്രത്തിന്‍റെ  ടാഗ് ലൈൻ എ ടെയ്ൽ ഒഫ് മിസ്റ്റീരിയസ് ജേർണി - നിഗൂഢമായ ഒരു യാത്രയുടെ കഥ എന്നാണ്.  ഒരു പ്രത്യേക ലക്ഷ്യത്തോടെ പ്രശസ്ത ചിത്രകാരനായ ശങ്കര്‍ നടത്തുന്ന ഒരു യാത്രയും  അതിലൂടെ അദ്ദേഹം കണ്ടെത്തുന്ന നിഗൂഢതകളുമാണ് ചിത്രത്തിന്‍റെ ഇതിവൃത്തം. 

മുഖ്യ കഥാപാത്രങ്ങളെ വച്ചുള്ള ക്യാരക്ടർ പോസ്റ്ററുകൾ സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടുന്നുണ്ട്. ഇന്ദ്രൻസ്, അനൂപ് മേനോൻ, സെന്തിൽ കൃഷ്ണ എന്നിവരുടെ വ്യത്യസ്തമായ ക്യാരക്ടർ പോസ്റ്ററുകളാണ് അണിയറപ്രവർത്തകർ പുറത്തുവിട്ടത്.

ALSO READ : Dr Robin Movie : രണ്ട് കൈകളിലും വാച്ച്; സോൾട്ട് ആൻഡ് പെപ്പെർ ലുക്കിൽ ഡോ. റോബിൻ; പുതിയ ഫസ്റ്റ്ലുക്ക് പുറത്ത്

ജി & ജി പ്രൊഡക്ഷൻസിന്‍റെ ബാനറിൽ അജേഷ് എസ്.കെ. നിർമ്മിക്കുന്ന ചിത്രത്തില്‍ അനൂപ് മേനോനും ഇന്ദ്രൻസിനുമൊപ്പം സെന്തിൽ കൃഷ്ണ, റോസിൻ ജോളി, ഗൗതമി നായർ, ശിവകാമി എന്നിവരാണ് മറ്റ് പ്രധാന വേഷങ്ങൾ അവതരിപ്പിക്കുന്നത്. സിനിമയുടെ ചിത്രീകരണം തിരുവനന്തപുരത്ത് പുരോഗമിക്കുകയാണ്.   

ഛായാഗ്രഹണം - പ്രദീപ് നായർ, സംഗീനം - റോണി റാഫേൽ, ഗാനങ്ങൾ - കൃഷ്ണ ചന്ദ്രൻ . സി.കെ, പ്രൊഡക്ഷൻ കൺട്രോളർ - എസ് മുരുകൻ, കലാ സംവിധാനം. - സാബുറാം,, വസ്ത്രാലങ്കാരം - ബസി ബേബി ജോൺ, മേയ്ക്കപ്പ് - സന്തോഷ് വെൺപകൽ , എഡിറ്റിംഗ് - സുബിൻ സോമൻ, ചീഫ് അസോസ്സിയേറ്റ് ഡയറക്ടർ - ശങ്കർ , എസ്.കെ, ഫിനാൻസ് കൺട്രോളർ - സന്തോഷ് ബാലരാമപുരം, പ്രൊഡക്ഷൻ എക്സിക്യുട്ടീവ് - ഹരി കാട്ടാക്കട .പ്രൊഡക്ൻ മാനേജർ - കുര്യൻ ജോസഫ്, സ്റ്റിൽസ് - അജി മസ്ക്കറ്റ് , മീഡിയ ഡിസൈൻ - പ്രമേഷ് പ്രഭാകർ എന്നിവരാണ്‌ അണിയറ പ്രവര്‍ത്തകര്‍.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News