Oru Parvathiyum Randu Devadasum: ഒരു പാർവ്വതിയും രണ്ട് ദേവദാസും ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തിറക്കി

Oru parvathiyum randu devadasum First look poster: മഹിഷ്മതി പ്രൊഡക്ഷൻസിന്റെ ബാനറിലാണ് ചിത്രം നിർമിച്ചിരിക്കുന്നത്. നടൻ ധ്യാൻ ശ്രീനിവാസന്റെ സോഷ്യൽ മീഡിയ പേജിലൂടെയാണ് ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ റിലീസ് ചെയ്തത്.

Written by - Zee Malayalam News Desk | Last Updated : Jun 14, 2024, 04:11 PM IST
  • രാമകൃഷ്ണ തോട്ട സംവിധാനം ചെയ്യുന്ന ചിത്രം തെലുങ്കിലും മലയാളത്തിലുമായി ജൂലൈയിൽ റിലീസ് ചെയ്യും
  • ഒരു പാർവ്വതിയും രണ്ട് ദേവദാസും ഒരു പ്രണയ ചിത്രമായാണ് ഒരുക്കിയിരിക്കുന്നത്
Oru Parvathiyum Randu Devadasum: ഒരു പാർവ്വതിയും രണ്ട് ദേവദാസും ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തിറക്കി

ഒരു പാർവ്വതിയും രണ്ട് ദേവദാസും എന്ന ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തിറക്കി. മഹിഷ്മതി പ്രൊഡക്ഷൻസിന്റെ ബാനറിലാണ് ചിത്രം നിർമിച്ചിരിക്കുന്നത്. നടൻ ധ്യാൻ ശ്രീനിവാസന്റെ സോഷ്യൽ മീഡിയ പേജിലൂടെയാണ് ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ റിലീസ് ചെയ്തത്. രാമകൃഷ്ണ തോട്ട സംവിധാനം ചെയ്യുന്ന ചിത്രം തെലുങ്കിലും മലയാളത്തിലുമായി ജൂലൈയിൽ റിലീസ് ചെയ്യും.

നടനും ഗായകനുമായ സിദ്ധാർത്ഥ മേനോൻ നായകനാകുന്ന ചിത്രത്തിൽ ദിലീപ്, രാശി സിംഗ്, രഘു ബാബു, വീണ ശങ്കർ, രാജകുമാർ, ഗുണ്ട സുദർശൻ, ഗൗതം രാജു, റോക്കറ്റ് രാഘവ, രജിത, ശ്വേത, രവി തേജ എന്നിവരും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. പാർവതി, കാർത്തിക്, അർജുൻ എന്നിവർ ഒരേ ക്യാമ്പസിലെ വിദ്യാർത്ഥികളാണ്. ഇരുവരും പാർവതിയെ പ്രണയിക്കുന്നതാണ് കഥയുടെ ഇതിവൃത്തം.

ALSO READ: ഇന്ത്യയിലെ ആദ്യ എഐ സിനിമ; 'മോണിക്ക ഒരു എഐ സ്റ്റോറി' ജൂൺ 21ന് തിയേറ്ററുകളിലേക്ക്

രണ്ട് ദേവദാസുമാരുടെയും പ്രണയം മനസിലാക്കിയ പാർവതി താൻ ആരാണെന്ന സത്യം അവരോട് തുറന്നു പറയുന്നു. പാർവതിയുടെ പൂർവ്വകഥ എന്താണെന്നും അർജുന്റെയും കാർത്തിക്കിന്റെയും പ്രണയത്തിൽ പാർവതി ആരെ സ്വീകരിക്കുമെന്നും ഉള്ളതിനെ സംബന്ധിച്ചാണ് ചിത്രം മുന്നോട്ട് പോകുന്നത്.

തികച്ചും വ്യത്യസ്തമായ ക്ലൈമാക്സുള്ള ഒരു പ്രണയ ചിത്രമായാണ് ഒരു പാർവ്വതിയും രണ്ട് ദേവദാസും ഒരുക്കിയിരിക്കുന്നത്. അവസാനിക്കുമ്പോൾ ചുണ്ടിൽ ഒരു ചിരി നിറയ്ക്കുന്ന ചിത്രമായിരിക്കും ഇതെന്നാണ് അണിയറപ്രവർത്തകർ വ്യക്തമാക്കുന്നത്. പ്രേക്ഷകർക്ക് സ്വീകാര്യമാകുന്ന ഒരു ചിത്രമായിരിക്കും ഒരു പാർവ്വതിയും രണ്ട് ദേവദാസും.

ALSO READ: റായ് ലക്ഷ്മി മലയാളത്തിലേക്ക് തിരിച്ചെത്തുന്നു; ഡിഎൻഎ ജൂൺ 14ന് തിയേറ്ററുകളിലേക്ക്

തിരക്കഥ എൻ.സി. സതീഷ് കുമാർ, എം. സുരേഷ് കുമാർ എന്നിവരാണ് ഒരുക്കിയിരിക്കുന്നത്. ഡിഒപി- ശ്രീനിവാസ രാജു, എഡിറ്റർ- ഡി. വെങ്കട്ട പ്രഭു, മ്യൂസിക് ഡയറക്ടർ- മോഹിത് റഹ്മാനിയ. കൊറിയോഗ്രാഫി- രാജ് കൃഷ്ണ. സം​ഘട്ടനം- നടരാജ്. ലിറിസിസ്റ്റ്- ഉമേഷ് ചാത്തന്നൂർ, നന്ദകുമാർ വേലക്കാട്ട്. പി.ആർ.ഒ- എം.കെ ഷെജിൻ.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.

Trending News