Oru Sreelankan Sundari: അനൂപ് മേനോൻ ചിത്രം "ഒരു ശ്രീലങ്കൻ സുന്ദരി"യുടെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തിറക്കി; ചിത്രം ഒക്ടോബറിൽ തിയേറ്ററുകളിലേക്ക്

Oru sreelankan sundari movie first look poster: മൻഹർ സിനിമാസിന്റെ ബാനറിൽ  കൃഷ്ണ പ്രിയദർശൻ ആണ് ചിത്രത്തിന്റെ രചനയും നിർമാണവും സംവിധാനവും നിർവ്വഹിച്ചിരിക്കുന്നത്.

Written by - Zee Malayalam News Desk | Last Updated : Aug 12, 2023, 05:34 PM IST
  • അബുദാബി, ഗുരുവായൂർ എന്നിവിടങ്ങളിലായിരുന്നു ചിത്രീകരണം
  • ചിത്രം ഒക്ടോബറിൽ തിയേറ്ററുകളിൽ പ്രദർശനത്തിന് എത്തുമെന്ന് അണിയറപ്രവർത്തകർ അറിയിച്ചു
Oru Sreelankan Sundari: അനൂപ് മേനോൻ ചിത്രം "ഒരു ശ്രീലങ്കൻ സുന്ദരി"യുടെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തിറക്കി; ചിത്രം ഒക്ടോബറിൽ തിയേറ്ററുകളിലേക്ക്

അനൂപ് മേനോനെ നായകനാക്കി കൃഷ്ണ പ്രിയദർശൻ സംവിധാനം ചെയ്യുന്ന ഒരു ശ്രീലങ്കൻ സുന്ദരി എന്ന ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക്‌ പോസ്റ്റർ പുറത്തിറക്കി. ഉണ്ണിമുകുന്ദൻ, ഷൈൻടോം ചാക്കോ, മാളവിക മേനോൻ എന്നിവരുടെ ഫേസ്ബുക്ക് പേജിലൂടെയാണ് ചിത്രത്തിന്റെ പോസ്റ്റർ  പുറത്തിറക്കിയത്. മൻഹർ സിനിമാസിന്റെ ബാനറിൽ  കൃഷ്ണ പ്രിയദർശൻ ആണ് ചിത്രത്തിന്റെ രചനയും നിർമാണവും സംവിധാനവും നിർവ്വഹിച്ചിരിക്കുന്നത്.

അബുദാബി, ഗുരുവായൂർ എന്നിവിടങ്ങളിലായിരുന്നു ചിത്രീകരണം. ചിത്രം ഒക്ടോബറിൽ തിയേറ്ററുകളിൽ പ്രദർശനത്തിന് എത്തുമെന്ന് അണിയറപ്രവർത്തകർ അറിയിച്ചു. അനൂപ് മേനോൻ, പത്മരാജൻ രതിഷ്, ശിവജി ഗുരുവായൂർ, ഡോക്ടർ രജിത് കുമാർ, ഡോ. അപർണ്ണ, കൃഷ്ണപ്രിയ, ആരാധ്യ, ശ്രേയ, രോഹിത് വേദ്, തൃശ്ശൂർ എൽസി,ശാന്ത കുമാരി, ബേബി മേഘന സുമേഷ് തുടങ്ങി നിരവധി താരങ്ങളാണ് ചിത്രത്തിൽ അണിനിരക്കുന്നത്. വിനീത് ശ്രീനിവാസൻ, മധു ബാലകൃഷ്ണൻ, കൃഷ്ണദിയ, വൈഷ്ണവി, ഹരിണി, മേഘന സുമേഷ് തുടങ്ങിയവരാണ് ചിത്രത്തിലെ ഗാനങ്ങൾ ആലപിച്ചിരിക്കുന്നത്.

ALSO READ: Jailer: ആളിക്കത്തി 'ജയിലര്‍'; ബോക്‌സ് ഓഫീസില്‍ വമ്പന്‍ കുതിപ്പ്, കണക്കുകള്‍ ഇങ്ങനെ

ഛയഗ്രഹണം- രജീഷ് രാമൻ, എഡിറ്റർ- അബു ജിയാദ്, ലിറിക്സ്- കൃഷ്ണ പ്രിയദർശൻ, സംഗീതം- രഞ്ജിനി സുധീരൻ, സുരേഷ് എരുമേലി, ആർട്ട്- അശിൽ, ഡിഫിൻ, കോസ്റ്റ്യൂം- അറോഷിനി, ബിസി എബി, അസോസിയേറ്റ് ഡയറക്ടർമാർ- ബിജുലാൽ, അൽഫോൺസ അഫ്സൽ, പ്രൊഡക്ഷൻ കൺട്രോളർ- എസ് മുരുകൻ, പ്രൊഡക്ഷൻ എക്സിക്യൂട്ടീവ്- ബിനീഷ്, മൻസൂർ, പോസ്റ്റർ- അമീൻ ഹംസ, ബിജിഎം- ഷാജി ബി, പിആർഒ- എംകെ ഷെജിൻ, ‌ഡിജിറ്റൽ മീഡിയ- വിഷൻ മീഡിയ കൊച്ചിൻ.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News