Pappan Trailer: യൂട്യൂബ് ട്രെൻഡിങ്ങിൽ ഒന്നാമതായി 'പാപ്പൻ' ട്രെയിലർ

ചിത്രം ഒരു മര്‍ഡര്‍ ഇന്‍വെസ്റ്റിഗേഷന്‍ ആണെന്ന് 2.41 മിനിറ്റ് ദൈര്‍ഘ്യമുള്ള ട്രെയിലറിൽ നിന്ന് മനസിലാകുന്നു. 

Written by - Zee Malayalam News Desk | Last Updated : Apr 17, 2022, 05:48 PM IST
  • പാലാ, തൊടുപുഴ, ഈരാറ്റുപേട്ട ഭാഗങ്ങളിലാണ് ചിത്രം പ്രധാനമായും ഷൂട്ട് ചെയ്തിരിക്കുന്നത്.
  • ഡേവിഡ് കാച്ചാപ്പിള്ളി പ്രൊഡക്ഷൻസിന്റെയും ഇഫ്‌താർ മീഡിയയുടെയും ബാനറിൽ ഡേവിഡ് കാച്ചപ്പിള്ളിയും റാഫി മാതിരയും ചേർന്നാണ് ചിത്രം നിർമ്മിക്കുന്നത്.
  • സണ്ണി വെയ്ൻ, നീത പിള്ള, നൈല ഉഷ, ആശ ശരത്, കനിഹ, വിജയരാഘവൻ, ഷമ്മി തിലകൻ, ചന്തുനാഥ്‌, ടിനി ടോം, ശ്രീജിത്ത് രവി തുടങ്ങിയവരും ചിത്രത്തിൽ കേന്ദ്ര കഥാപാത്രങ്ങളായി എത്തുന്നുണ്ട്.
Pappan Trailer: യൂട്യൂബ് ട്രെൻഡിങ്ങിൽ ഒന്നാമതായി 'പാപ്പൻ' ട്രെയിലർ

ജോഷിയുടെ സംവിധാനത്തിൽ സുരേഷ് ​ഗോപി കേന്ദ്രകഥാപാത്രമാകുന്ന പാപ്പൻ എന്ന ചിത്രത്തിന്റെ ട്രെയിലർ കഴിഞ്ഞ ദിവസം പുറത്തിറങ്ങിയിരുന്നു. ചിത്രവുമായി ബന്ധപ്പെട്ട് വന്ന മറ്റ് അപ്ഡേറ്റുകളെ പോലെ തന്നെ ചിത്രത്തിന്റെ ട്രെയിലറിനും വൻ പ്രേക്ഷക സ്വീകാര്യതയാണ് ലഭിക്കുന്നത്. ഇപ്പോൾ യൂട്രൂബിൽ ട്രെൻഡിങ്ങിൽ ഒന്നാമതാണ് പാപ്പന്റെ ട്രെയിലറുള്ളത്. ചിത്രം ഒരു മര്‍ഡര്‍ ഇന്‍വെസ്റ്റിഗേഷന്‍ ആണെന്ന് 2.41 മിനിറ്റ് ദൈര്‍ഘ്യമുള്ള ട്രെയിലറിൽ നിന്ന് മനസിലാകുന്നു. ഒരിടവേളക്ക് ശേഷം സുരേഷ് ​ഗോപിയും ജോഷിയും ഒന്നിക്കുന്നുവെന്ന നിലയിൽ ശ്രദ്ധിക്കപ്പെട്ട ചിത്രം കൂടിയാണ് പാപ്പൻ. അത് കൊണ്ട് തന്നെ പ്രതീക്ഷകൾ ഏറെയാണ്. 

പാപ്പൻ ഒരു മാസ് പടമാകുമെന്നാണ് പ്രേക്ഷകർ ഒന്നടങ്കം പറയുന്നത്. സുരേഷ് ഗോപിയുടെ അത്യുഗ്രൻ തിരിച്ച് വരവാകും പാപ്പൻ എന്നും പ്രേക്ഷകർ പ്രതീക്ഷിക്കുന്നു. സുരേഷ് ഗോപിയുടെ  252ാമത്തെ ചിത്രമാണ് പാപ്പൻ. എബ്രഹാം മാത്യു മാത്തന്‍ എന്നാണ് സുരേഷ്​ഗോപിയുടെ കഥാപാത്രത്തിന്‍റെ പേര്. ചിത്രത്തിൽ സുരേഷ് ഗോപിയുടെ മകൻ ഗോകുൽ സുരേഷും പ്രധാന കഥാപാത്രമായി എത്തുന്നുണ്ട്. ആദ്യമായി ഇരുവരും ഒന്നിച്ച് അഭിനയിക്കുന്ന ചിത്രമെന്ന പ്രത്യേകതയും പാപ്പനുണ്ട്. ചിത്രത്തിന്റെ റിലീസിങ് തീയതി ഇനിയും പ്രഖ്യാപിച്ചിട്ടില്ല. 

Paappan Trailer : ഭ്രാന്തനായ കൊലപാതകിയെ തേടി സുരേഷ് ഗോപി; പാപ്പന്റെ ട്രെയിലറെത്തി

പാലാ, തൊടുപുഴ, ഈരാറ്റുപേട്ട ഭാഗങ്ങളിലാണ് ചിത്രം പ്രധാനമായും ഷൂട്ട് ചെയ്തിരിക്കുന്നത്. ഡേവിഡ് കാച്ചാപ്പിള്ളി പ്രൊഡക്ഷൻസിന്റെയും ഇഫ്‌താർ മീഡിയയുടെയും ബാനറിൽ ഡേവിഡ് കാച്ചപ്പിള്ളിയും റാഫി മാതിരയും ചേർന്നാണ് ചിത്രം നിർമ്മിക്കുന്നത്. സണ്ണി വെയ്ൻ, നീത പിള്ള, നൈല ഉഷ,  ആശ ശരത്, കനിഹ, വിജയരാഘവൻ, ഷമ്മി തിലകൻ, ചന്തുനാഥ്‌, ടിനി ടോം, ശ്രീജിത്ത് രവി തുടങ്ങിയവരും ചിത്രത്തിൽ കേന്ദ്ര കഥാപാത്രങ്ങളായി എത്തുന്നുണ്ട്. ചിത്രത്തിൻറെ സഹനിർമ്മാതാക്കൾ സുജിത് ജെ നായരും ഷാജിയുമാണ്. ചിത്രത്തിന്റെ സംഗീത സംവിധാനം നിർവഹിച്ചിരിക്കുന്നത് ജാക്സ് ബിജോയ് ആണ്. 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

android Link - https://bit.ly/3b0IeqA
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ

Trending News