ആമസോണ്‍ പ്രൈമിലെ ഏറ്റവും പുതിയ വെബ്സീരിസിലെ ഒരു രംഗത്തില്‍ ജാതിനിന്ദ പരാമര്‍ശം ഉണ്ടായിരുന്നതായി ആരോപണം. പാതാള്‍ ലോകിന്‍റെ സഹനിര്‍മ്മാതാവും നടിയുമായ അനുഷ്ക ശര്‍മ്മയെക്കെതിരെ ഇത് സംബന്ധിച്ച് വക്കീല്‍ നോട്ടീസയച്ചു.
വീരന്‍ ശ്രീ ഗുരുംഗ് എന്ന ലോയേഴ്സ് ഗില്‍ഡിലെ അംഗമാണ് താരത്തിന് നോട്ടീസ് അയച്ചിരിക്കുന്നത്. സീരിസില്‍ നേപ്പാള്‍ കഥാപാത്രത്തെ ജാതിയുടെ പേരില്‍ ഒരു വനിതാ പോലീസ് ഉദ്യോഗസ്ഥ അധിക്ഷേപ്പിക്കുന്ന ഒരു പദപ്രയോഗം നടത്തിയെന്നാണ് ആരോപണം.
പനിയുള്ളവര്‍ക്ക് സേവനമില്ല, വെട്ടിയ മുടി വീട്ടില്‍ കൊണ്ടുപോകണം...
സോഷ്യല്‍ മീഡിയയില്‍ ഇതിനെ അനുകൂലിച്ചും പ്രതികൂലിച്ചും നിരവധി പേരാണ് പോസ്റ്റുകള്‍ പങ്കുവയ്ക്കുന്നത്. ആരോപണം ഉയര്‍ന്ന സീനിലെ ജാതിനിന്ദ വാക്ക് ഉപയോഗിക്കുന്ന ഭാഗം മ്യൂട്ട് ചെയ്യണമെന്നും സബ്റ്റൈറ്റില്‍ ബ്ലര്‍ ചെയ്യണ൦ എന്നുമാണ് ആവശ്യം. ജാതി അതിക്ഷേപ പദപ്രയോഗം നടത്തിയ സംഭവത്തില്‍ നിര്‍മ്മാതാക്കള്‍ മാപ്പ് പറയണമെന്നും ആവശ്യമുയര്‍ന്നിട്ടുണ്ട്.