Chhattisgarh Maoist Attack: ചത്തീസ്​ഗഢിൽ മാവോവാദികളുടെ ആക്രമണത്തിൽ ഒമ്പത് ജവാന്മാ‍ർക്ക് വീരമൃത്യു; വാഹനം സ്ഫോടനത്തിൽ തകർത്തു

Chhattisgarh Naxals Attack: ആക്രമണത്തിൽ സുരക്ഷാ ഉദ്യോ​ഗസ്ഥർ സഞ്ചരിച്ചിരുന്ന വാഹനം തകർത്തതായാണ് റിപ്പോർട്ട്.

Written by - Zee Malayalam News Desk | Last Updated : Jan 6, 2025, 05:00 PM IST
  • ബിജാപുരിലെ ബെദ്രേ കുത്രു റോഡിലാണ് സ്ഫോടനം നടന്നത്
  • ഐഇഡി സ്ഫോടനമാണെന്നും റിപ്പോർട്ടുകളുണ്ട്
Chhattisgarh Maoist Attack: ചത്തീസ്​ഗഢിൽ മാവോവാദികളുടെ ആക്രമണത്തിൽ ഒമ്പത് ജവാന്മാ‍ർക്ക് വീരമൃത്യു; വാഹനം സ്ഫോടനത്തിൽ തകർത്തു

റായ്പു‍ർ: ചത്തീസ്​ഗഢിലെ മാവോവാദികളുടെ ആക്രമണത്തിൽ ഒമ്പത് ജവാന്മാർക്ക് വീരമൃത്യു. ബിജാപുരിൽ സുരക്ഷാ ഉദ്യോ​ഗസ്ഥർ സഞ്ചരിച്ചിരുന്ന വാഹനത്തിന് നേരെയാണ് ആക്രമണമുണ്ടായത്. ആക്രമണത്തിൽ സുരക്ഷാ ഉദ്യോ​ഗസ്ഥർ സഞ്ചരിച്ചിരുന്ന വാഹനം തകർത്തതായാണ് റിപ്പോർട്ട്.

ഐഇഡി സ്ഫോടനമാണെന്നും റിപ്പോർട്ടുകളുണ്ട്. ബിജാപുരിലെ ബെദ്രേ കുത്രു റോഡിലാണ് സ്ഫോടനം നടന്നത്. ചത്തീസ്​ഗഢ് പോലീസിലെ ഡിസ്ട്രിക്ട് റിസർവ് ​ഗാർഡ് (ഡിആർജി) വിഭാ​ഗത്തിലെ ഇരുപതോളം അം​ഗങ്ങളാണ് വാഹനത്തിൽ ഉണ്ടായിരുന്നതെന്നാണ് വിവരം.

ALSO READ: ഗുജറാത്തിൽ എച്ച്എംപിവി സ്ഥിരീകരിച്ചു; രാജ്യത്ത് ആകെ കേസുകളുടെ എണ്ണം മൂന്നായി

മാവോയിസ്റ്റുകൾക്ക് എതിരായ ഓപ്പറേഷൻ കഴിഞ്ഞ് മടങ്ങുന്നതിനിടെയാണ് ആക്രമണമുണ്ടായതെന്ന് വിവിധ ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. ചത്തീസ്​ഗഢിലെ ബസ്തർ മേഖലയിൽ ശനിയാഴ്ച വൈകിട്ട് സുരക്ഷാ ഉദ്യോ​ഗസ്ഥരുമായുള്ള ഏറ്റമുട്ടലിൽ അഞ്ച് മാവോയിസ്റ്റുകളെ വധിച്ചിരുന്നു. ഈ സംഭവത്തിന് പിന്നാലെയാണ് സുരക്ഷാ ഉദ്യോ​ഗസ്ഥരുടെ വാഹനത്തിന് നേരെ മാവോയിസ്റ്റ് ആക്രമണം ഉണ്ടായത്.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.

Trending News