പത്തല.. പത്തല..റിമിക്സ്; 'വിക്രം'ചിത്രത്തിലെ കമൽഹാസൻ ഗാനത്തിന് റിമിക്സ് ഒരുക്കി സുനിൽ സൂര്യ

കമൽഹാസന്റെ പുതിയ ചിത്രമായ വിക്രം തിയേറ്ററുകൾ നിറഞ്ഞോടുകയാണ്. ചിത്രത്തിന്റെ തുടക്കം തന്നെ കമൽഹാസൻ ആലപിക്കുന്ന പത്തല...പത്തല എന്ന ഗാനത്തിലൂടെയാണ്. അനിരുദ്ധ് രവിചന്ദർ ഈണമിട്ട ഈ പാട്ട് എഴുതിയതും കമൽഹാസനാണ്. കമൽഹാസനും അനിരുദ്ധും ചേർന്നാണ് ആലാപനം. ഹിറ്റ് ഗാനത്തിന് റിമീക്സ് ഒരുക്കിയിരിക്കുകയാണ് കടുത്ത കമൽഹാസൻ ഫാനും നടനുമായ സുനിൽ സൂര്യ. 

Written by - ആതിര ഇന്ദിര സുധാകരൻ | Edited by - Priyan RS | Last Updated : Jun 7, 2022, 05:19 PM IST
  • കമൽഹാസൻ സ്റ്റൈലിൽ ഡയലോഗ് അടക്കം ഉൾപ്പെടുത്തിയാണ് ഗാനം റിമിക്സ് ചെയതത്.
  • ക്യാമറ കൈകാര്യം ചെയ്തിരിക്കുന്ന റഹിം റഷീദ് ഉം എഡിറ്റിങ് നിർവഹിച്ച പ്രമോദ്.
  • സിനിമ പ്രമോഷന്റെ ഭാഗമായി കമൽഹാസൻ കൊച്ചിയിലെത്തിയപ്പോൾ ഈ ഗാനം ആരാധകർക്കായി പാടിയിരുന്നു.
പത്തല.. പത്തല..റിമിക്സ്; 'വിക്രം'ചിത്രത്തിലെ കമൽഹാസൻ ഗാനത്തിന് റിമിക്സ് ഒരുക്കി സുനിൽ സൂര്യ

കമൽഹാസന്റെ പുതിയ ചിത്രമായ വിക്രം തിയേറ്ററുകൾ നിറഞ്ഞോടുകയാണ്. ചിത്രത്തിന്റെ തുടക്കം തന്നെ കമൽഹാസൻ ആലപിക്കുന്ന പത്തല...പത്തല എന്ന ഗാനത്തിലൂടെയാണ്. അനിരുദ്ധ് രവിചന്ദർ ഈണമിട്ട ഈ പാട്ട് എഴുതിയതും കമൽഹാസനാണ്. കമൽഹാസനും അനിരുദ്ധും ചേർന്നാണ് ആലാപനം. ഹിറ്റ് ഗാനത്തിന് റിമീക്സ് ഒരുക്കിയിരിക്കുകയാണ് കടുത്ത കമൽഹാസൻ ഫാനും നടനുമായ സുനിൽ സൂര്യ. 

കമൽഹാസൻ സ്റ്റൈലിൽ ഡയലോഗ് അടക്കം ഉൾപ്പെടുത്തിയാണ് ഗാനം റിമിക്സ് ചെയതത്.  കൊച്ചിയിലെ നോയിസ് ഗേറ്റ് എന്ന പ്രൊഡക്ഷൻ കമ്പനി ആണ് ഈ ഗാനം പാടാനായി സുനിൽ സൂര്യയെ ക്ഷണിച്ചത്. സന്ദീപ്‌ ദാമോദരൻ ആണ് ഈ വീഡിയോ ഗാനം നിർമ്മിച്ചിരിക്കുന്നത്. ഗാനം പ്രോഗ്രാം ചെയ്ത് റീ മിക്സ് ചെയ്തിരിക്കുന്നത് ശ്യാം ലാൽ ആണ്. ക്യാമറ കൈകാര്യം ചെയ്തിരിക്കുന്ന റഹിം റഷീദ് ഉം എഡിറ്റിങ് നിർവഹിച്ച പ്രമോദ്. 

Read Also: ഭാർഗ്ഗവീനിലയം 'നീലവെളിച്ചം' ആകുമ്പോൾ; ആഷിഖ് അബു-ടൊവീനോ ചിത്രത്തിന്റെ ഫസ്റ്റ്ലുക്ക് പുറത്ത്

എൻ ഉം ചേർന്ന് സംവിധാനം ചെയ്ത ഈ വീഡിയോയുടെ ക്രിയേറ്റിവ് ഹെഡ് ഡെൺസൺ ഡോമിനിക് ആണ്. കഴിഞ്ഞ വർഷം പ്രേക്ഷക പ്രശംസ പിടിച്ചു പറ്റിയ " തിങ്കളാഴ്ച നിശ്ചയം " എന്ന ചിത്രത്തിലെ മരുമകൻ സന്തോഷേട്ടൻ എന്ന കഥാപാത്രത്തെ അവതരിപ്പിച്ച പുതുമുഖ നടൻ ആണ് സുനിൽ സൂര്യ. 

സിനിമ പ്രമോഷന്റെ ഭാഗമായി കമൽഹാസൻ  കൊച്ചിയിലെത്തിയപ്പോൾ ഈ ഗാനം ആരാധകർക്കായി പാടിയിരുന്നു. ചിത്രത്തിലെ ഈ ഗാനം പുറത്തിറങ്ങിയ ഉടൻ വിവാദമായിരുന്നു. പാട്ടിലെ ചില പ്രയോഗങ്ങൾ കേന്ദ്രസർക്കാരിനെ വിമർശിക്കുന്നതാണെന്നായിരുന്നു വാദം. പാട്ട് നിരോധിക്കണമെന്ന് ആവശ്യപ്പെട്ട് ചെന്നൈ പൊലീസ് കമ്മീഷണർക്ക് ഒരാൾ പരാതിയും നൽകിയിരുന്നു.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News