Pendulum Movie : ടൈം ട്രാവൽ ചിത്രമോ? വിജയ് ബാബുവിന്റെ പെൻഡുലം സിനിമയുടെ ഫസ്റ്റ്ലുക്കും മോഷൻ പോസ്റ്ററും

Pendulum Malayalam Movie ഒരു പെട്ടിയുടെ പുറത്ത് വിജയ് ബാബു ഇരിക്കുന്നതാണ് ചിത്രത്തിന്റെ ഫസ്റ്റ്ലുക്ക്.

Written by - Zee Malayalam News Desk | Last Updated : Sep 1, 2022, 07:14 PM IST
  • കേന്ദ്രകഥാപാത്രമായ വിജയ് ബാബുവിനെയാണ് ഫസ്റ്റ്ലുക്ക് പോസ്റ്ററിൽ അവതരിപ്പിച്ചിരിക്കുന്നത്.
  • ഒരു പെട്ടിയുടെ പുറത്ത് വിജയ് ബാബു ഇരിക്കുന്നതാണ് ചിത്രത്തിന്റെ ഫസ്റ്റ്ലുക്ക്.
  • വിജയ് ബാബുവിനെ കൂടാതെ ചിത്രത്തിൽ ഇന്ദ്രൻസ്, രമേശ് പിഷാരടി, അനുമോൾ, ദേവിക രാജേന്ദ്രൻ എന്നിവരാണ് മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നത്.
Pendulum Movie : ടൈം ട്രാവൽ ചിത്രമോ? വിജയ് ബാബുവിന്റെ പെൻഡുലം സിനിമയുടെ ഫസ്റ്റ്ലുക്കും മോഷൻ പോസ്റ്ററും

കൊച്ചി: നടനും നിർമാതാവുമായ വിജയ് ബാബുവിനെ കേന്ദ്രകഥാപാത്രമാക്കി ഒരുക്കുന്ന പെൻഡുലം സിനിമയുടെ ഫസ്റ്റലുക്കും മോഷൻ പോസ്റ്ററും പുറത്ത് വിട്ടു. നവാഗതനായ രജിൻ എസ് ബാബു സംവിധാനം ചെയ്യുന്ന ചിത്രം ഒരു ടൈം ട്രാവൽ മൂവി ആയിരിക്കുമെന്ന് സൂചന നൽകിയാണ് ഫസ്റ്റലുക്ക് പോസ്റ്റർ അവതരിപ്പിച്ചിരിക്കുന്നത്. കേന്ദ്രകഥാപാത്രമായ വിജയ് ബാബുവിനെയാണ് ഫസ്റ്റ്ലുക്ക് പോസ്റ്ററിൽ അവതരിപ്പിച്ചിരിക്കുന്നത്. 

ഒരു പെട്ടിയുടെ പുറത്ത് വിജയ് ബാബു ഇരിക്കുന്നതാണ് ചിത്രത്തിന്റെ ഫസ്റ്റ്ലുക്ക്. ലൈറ്റ്സ് ഓൺ സിനിമാസിന്റെയും ബാറ്റ് ബ്രോസ് ഇന്റർനാഷ്ണലിന്റെ ബാനറിൽ ഡാനിഷ് കെ.എ, ലിഷ ജോസഫ്, ബിനോജ് വില്ല്യ എന്നിവാരണ് ചിത്രം നിർമിച്ചിരിക്കുന്നത്. സംവിധായകനായ രജിൻ തന്നെയാണ് ചിത്രത്തിന് തിരക്കഥ ഒരുക്കിയിരിക്കുന്നത്.  

ALSO READ : Pathonpatham Noottandu Movie Song : "മയിൽപീലി ഇളകുന്നു കണ്ണാ"; പത്തൊമ്പതാം നൂറ്റാണ്ടിലെ പുതിയ ഗാനം പുറത്തുവിട്ടു; നൃത്തചുവടുകളുമായി ദീപ്തി സതി

വിജയ് ബാബുവിനെ കൂടാതെ ചിത്രത്തിൽ ഇന്ദ്രൻസ്, രമേശ് പിഷാരടി, അനുമോൾ, ദേവിക രാജേന്ദ്രൻ എന്നിവരാണ് മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നത്. അരുൺ ദാമോദരനാണ് ചിത്രത്തിന്റെ ക്യാമറ കൈകാര്യം ചെയ്തിരിക്കുന്നത്. ഷമീർ ബിൻസി, ടിറ്റോ പി തങ്കച്ചൻ, ലിഷ ജോസഫ് എന്നിവരുടെ വരികൾക്ക് ജീനാണ് സംഗീതം നൽകിയിരിക്കുന്നത്. സൂരജ് ഇഎസാണ് എഡിറ്റിങ്.

പൃഥ്വിരാജ്, ഇന്ദ്രജിത്ത് കൂട്ടികെട്ടിലെ രതീഷ് അമ്പാട്ട്- മുരളി ഗോപി ചിത്രത്തിലാണ് ഏറ്റവും അവസാനമായി വിജയ് ബാബു അഭിനയിച്ചത്. നടന്റെ തന്നെ പ്രൊഡക്ഷൻ കമ്പനിയായ ഫ്രൈഡെ ഫിലിംസ് നിർമിച്ച ചിത്രം ബോക്സ്ഓഫീസിൽ അമ്പെ പരാജയമായിരുന്നു.

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ Twitter, Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.

Trending News