പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ജീവിത കഥ പറയുന്ന 'പിഎം നരേന്ദ്ര മോദി' ഈ മാസം 11ന് തീയറ്ററുകളിലെത്തും.
ചിത്രത്തിന്‍റെ നിര്‍മാതാവായ സന്ദീപ് സിംഗാണ് തന്‍റെ ഔദ്യോഗിക ട്വിറ്റര്‍ പേജിലൂടെ ഇക്കാര്യം അറിയിച്ചത്.
തിരഞ്ഞെടുപ്പ് പെരുമാറ്റ ചട്ടം ലംഘിച്ചുവെന്ന് ആരോപണം ഉയര്‍ന്നതിനെ തുടര്‍ന്ന് സിനിമയുടെ റിലീസ് നീട്ടി വെയ്ക്കണമെന്ന് ആവശ്യപ്പെട്ട് തിരഞ്ഞെടുപ്പ് കമ്മീഷന്‍ നിര്‍മ്മാതാക്കള്‍ക്ക് നോട്ടീസ് അയച്ചിരുന്നു.
എന്നാല്‍, ചിത്രത്തിന് വിലക്കേര്‍പ്പെടുത്താനുള്ള തീരുമാനമില്ലെന്നു കമ്മീഷനില്‍ നിന്നും റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിരുന്നു.
'PM Narendra Modi' is Officially releasing on 11th April 2019. pic.twitter.com/PGA14LzduK
— Sandip Ssingh (@sandip_Ssingh) April 5, 2019
അതേസമയം, തിരഞ്ഞെടുപ്പിനെ സ്വാധീനിക്കാനാണ് ചിത്രം ഇപ്പോള്‍ റീലീസ് ചെയ്യുന്നതെന്ന് പ്രതിപക്ഷം ആരോപിച്ചു.
പിഎം നരേന്ദ്രമോദി റിലീസ് ചെയ്യുന്നത് തിരഞ്ഞെടുപ്പ് ചട്ടലംഘനമാണെന്നു കാട്ടി കോൺഗ്രസും ഡിഎംകെയും തിരഞ്ഞെടുപ്പ് കമ്മീഷനെ സമീപിച്ചിരുന്നു.
തിരഞ്ഞെടുപ്പ് കഴിയും വരെ ചിത്രത്തിന്‍റെ റിലീസ് തടയണമെന്നായിരുന്നു പാര്‍ട്ടികളുടെ ആവശ്യം.