Jailer Movie: 'റൊമ്പ ദൂരം പോയിട്ടേ', 'തലൈവർ'' മാസ്; 'ജയിലർ' ഷോക്കെയ്സ് ട്രെൻഡിങ്ങാകുന്നു

സൺ പിക്ചേഴ്സിന്റെ ബാനറിൽ കലാനിധി മാരൻ നിർമ്മിക്കുന്ന ജയിലർ ഓ​ഗസ്റ്റ് 10ന് തീയേറ്ററുകളിൽ എത്തും.

Written by - Zee Malayalam News Desk | Last Updated : Aug 2, 2023, 07:24 PM IST
  • ഒരു മണിക്കൂർ കൊണ്ട് ഒന്നര മില്യണിലധികം ആളുകളാണ് ഈ വീഡിയോ കണ്ടത്.
  • രജനികാന്തിനെ വീണ്ടും ആരാധകർക്ക് മാസ് ആക്ഷനുമായി കാണാൻ സാധിക്കും ഈ നെൽസൺ ചിത്രത്തിലൂടെ എന്ന് തെളിയിക്കുന്നതാണ് വീഡിയോ.
  • തലൈവരുടെ സ്റ്റൈലും മാക്സിമം ചിത്രത്തിൽ ഉപയോ​ഗിച്ചിട്ടുണ്ട്.
Jailer Movie: 'റൊമ്പ ദൂരം പോയിട്ടേ', 'തലൈവർ'' മാസ്; 'ജയിലർ' ഷോക്കെയ്സ് ട്രെൻഡിങ്ങാകുന്നു

പ്രേക്ഷകർ ഒന്നടങ്കം കാത്തിരിക്കുകയാണ് രജനികാന്ത് ചിത്രമായ ജയിലറിനായി. ഓ​ഗസ്റ്റ് 10ന് തിയേറ്ററുകളിൽ എത്താൻ ഒരുങ്ങുന്ന ചിത്രത്തിന്റെ ഷോക്കെയ്സ് വീഡിയോ പുറത്തുവിട്ടു. ഒരു മണിക്കൂർ കൊണ്ട് ഒന്നര മില്യണിലധികം ആളുകളാണ് ഈ വീഡിയോ കണ്ടത്. രജനികാന്തിനെ വീണ്ടും ആരാധകർക്ക് മാസ് ആക്ഷനുമായി കാണാൻ സാധിക്കും ഈ നെൽസൺ ചിത്രത്തിലൂടെ എന്ന് തെളിയിക്കുന്നതാണ് വീഡിയോ. തലൈവരുടെ സ്റ്റൈലും മാക്സിമം ചിത്രത്തിൽ ഉപയോ​ഗിച്ചിട്ടുണ്ട്. മാസും ആക്ഷനും നിറച്ച പക്കാ ത്രില്ലർ ചിത്രം ആയിരിക്കും ജയിലർ എന്ന് വ്യക്തമാക്കുന്നതാണ് വീഡിയോ.

രജനികാന്തിനൊപ്പം കട്ടയ്ക്ക് നിൽക്കാൻ വില്ലൻ കഥാപാത്രമായി വിനായകനും ഉണ്ട്. രമ്യ കൃഷ്ണൻ രജനികാന്തിന്റെ ഭാര്യ ആയാണ് ചിത്രത്തിൽ എത്തുന്നതെന്നാണ് സൂചന. ചിത്രത്തിലെ ​ഗാനങ്ങളെല്ലാം തന്നെ ഇതിനോടകം ഹിറ്റ് ആയിക്കഴിഞ്ഞു. ആദ്യ ഗാനം 'കാവാലാ' ഇൻസ്റ്റാഗ്രാം റീൽസിൽ തകർത്തെങ്കിൽ രണ്ടാം ഗാനം 'ഹുക്കും' ആരാധകർ ഇരുകൈയ്യും നീട്ടി സ്വീകരിക്കുകയായിരുന്നു. സംഗീതം ഒരുക്കിയിരിക്കുന്നത് അനിരുദ്ധ് ആണ്.

സൺ പിക്ചേഴ്സിന്റെ ബാനറിൽ കലാനിധി മാരൻ നിർമ്മിക്കുന്ന ജയിലർ തീയേറ്ററുകളിൽ എത്തുന്നത് ആഗസ്റ്റ് 10 നാണ്. ആദ്യമായി സൂപ്പർസ്റ്റാർ മോഹൻലാൽ രജനികാന്തിനൊപ്പം എത്തുന്നുവെന്ന പ്രത്യേകതയും ഈ ചിത്രത്തിനുണ്ട്.  ജയിലർ രജനിയുടെ 169 മത്തെ ചിത്രമാണ്. മുത്തുവേല്‍ പാണ്ഡ്യന്‍ എന്ന ജയിലറുടെ വേഷത്തിലെത്തുന്ന രജനി ചിത്രത്തിൽ തമന്നയും പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നു. ചിത്രത്തിന്റെ കേരളത്തിലെ വിതരണാവകാശം ശ്രീ ഗോകുലം മൂവീസിന്റെ ബാനറിൽ ഗോകുലം ഗോപാലൻ സ്വന്തമാക്കി. ചിത്രത്തിന്റെ ഡിസ്ട്രിബ്യുഷൻ പാർട്ണർ ഡ്രീം ബിഗ് ഫിലിംസാണ്.

Also Read: Guns & Gulaabs: ഗുലാബ്ഗഞ്ചിലേക്ക് സ്വാഗതം! 'ഗണ്‍സ് ആൻഡ് ഗുലാബ്‍സ്' സ്ട്രീമിങ് ഉടൻ, ട്രെയിലർ

ജയിലറിൽ സൗത്ത് ഇന്ത്യയിലെ പ്രധാന നായകന്മാരും താരങ്ങളും പ്രധാന കഥാപാത്രങ്ങളായി എത്തുന്നുണ്ട്. ദളപതി വിജയ് നായകനായെത്തിയ ബീസ്റ്റ് എന്ന ചിത്രത്തിന് ശേഷം നെൽസൻ സംവിധാനം ചെയ്യുന്ന ചിത്രം കൂടിയാണിത്.  വിജയ് കാർത്തിക് കണ്ണനാണ് ചിത്രത്തിൻറെ ഛായാഗ്രഹണം നിർവഹിക്കുന്നത്. രമ്യ കൃഷ്ണന്‍, വിനായകന്‍, ശിവ്‌രാജ് കുമാർ, ജാക്കി ഷ്റോഫ്, സുനില്‍ തുടങ്ങിയ വമ്പൻ താരനിരയും ചിത്രത്തിൽ അണിനിരക്കുന്നുണ്ട്.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News