രജനികാന്ത്‌ ചിത്രം '2.0'ന്‍റെ പോസ്റ്റര്‍ പുറത്തിറങ്ങി; ഫസ്റ്റ് ലുക്ക്‌ 20ന്, യുട്യൂബില്‍ തല്‍സമയം കാണാം

ഷങ്കര്‍ ഒരുക്കുന്ന രജനികാന്ത് ചിത്രം ‘2.0’ ന്‍റെ  പോസ്റ്റര്‍ അണിയറ പ്രവര്‍ത്തകര്‍ പുറത്തിറക്കി. ബോളിവുഡ് താരം അക്ഷയ് കുമാറിന്‍റെ പോസ്റ്ററാണ് പുറത്ത് വിട്ടത്. ചിത്രത്തിലെ അതിക്രൂരനായ വില്ലനാണ് അക്ഷയ് കുമാര്‍. സ്‌റ്റൈല്‍ മന്നന്‍ ചിട്ടി റോബോര്‍ട്ടായെത്തിയ യന്തിരന്‍റെ രണ്ടാം ഭാഗമാണ് 2.0.

Last Updated : Nov 17, 2016, 05:37 PM IST
രജനികാന്ത്‌ ചിത്രം '2.0'ന്‍റെ പോസ്റ്റര്‍ പുറത്തിറങ്ങി; ഫസ്റ്റ് ലുക്ക്‌ 20ന്, യുട്യൂബില്‍ തല്‍സമയം കാണാം

ചെന്നൈ: ഷങ്കര്‍ ഒരുക്കുന്ന രജനികാന്ത് ചിത്രം ‘2.0’ ന്‍റെ  പോസ്റ്റര്‍ അണിയറ പ്രവര്‍ത്തകര്‍ പുറത്തിറക്കി. ബോളിവുഡ് താരം അക്ഷയ് കുമാറിന്‍റെ പോസ്റ്ററാണ് പുറത്ത് വിട്ടത്. ചിത്രത്തിലെ അതിക്രൂരനായ വില്ലനാണ് അക്ഷയ് കുമാര്‍. സ്‌റ്റൈല്‍ മന്നന്‍ ചിട്ടി റോബോര്‍ട്ടായെത്തിയ യന്തിരന്‍റെ രണ്ടാം ഭാഗമാണ് 2.0.

സയ്ന്റിഫിക ഫിക്ഷനായി ഒരുങ്ങുന്ന ചിത്രത്തിന്‍റെ സ്വഭാവത്തോട് നീതി പുലര്‍ത്തുന്നതാണ് പോസ്റ്റര്‍.  ചിത്രത്തിന്‍റെ ഭീമാകാരമായ ടൈറ്റിലിനടിയില്‍ ഇരുകൈകളും വിരിച്ച് നില്‍ക്കുന്ന വില്ലനായാണ് പോസ്റ്ററില്‍ അക്ഷയ്കുമാര്‍ എത്തുന്നത്. വെളുത്ത മുടിയും വലിയ കണ്‍പുരികവുമുള്ള അക്ഷയ് കുമാറിന്റെ വ്യത്യസ്തമായ ഗെറ്റപ്പ് നേരത്തെ തന്നെ വാര്‍ത്തകളില്‍ നിറഞ്ഞിരുന്നു.

ചിത്രത്തിനായി 350 കോടി മുടക്കിയതായി നിര്‍മാതാക്കള്‍ വെളിപ്പെടുത്തിയിട്ടുണ്ട്. ഇന്ത്യന്‍ ചലച്ചിത്രം ഇതുവരെ കണ്ടിട്ടുളളതില്‍ വച്ചേറ്റവും ആധുനിക സാങ്കേതിക സംവിധാനങ്ങളാണ് ഇതിലുപയോഗിച്ചിട്ടുളളത്.

അക്ഷയ്കുമാര്‍ വില്ലന്‍ വേഷത്തിലെത്തുന്ന ചിത്രത്തില്‍ അമി ജാക്‌സണ്‍ മാത്രമാണ് ഏക നടി. കലാഭവന്‍ ഷാജോണ്‍, റിയാസ് ഖാന്‍, അദില്‍ ഹുസൈന്‍, സുധാംശുപാണ്ഡെ എന്നിവരും ചിത്രത്തില്‍ വേഷമിട്ടിട്ടുണ്ട്. ചിത്രത്തിന്‍റെ സംഗീത സംവിധാനം എ.ആര്‍. റഹ്മാനാണ്  നിര്‍വഹിച്ചിരിക്കുന്നത്.

2.0 ന്‍റെ ഫസ്റ്റ് ലുക്ക് പുറത്തിറക്കുന്ന ചടങ്ങ് ഗംഭീരമാക്കാന്‍ തയ്യാറെടുക്കുകയാണ് അണിയറ പ്രവര്‍ത്തകര്‍. ഞായറാഴ്ച്ചയാണ് പരിപാടി സംഘടിപ്പിച്ചിരിക്കുന്നത്. 

മുംബൈയിലെ യഷ് രാജ് സ്റ്റുഡിയോയില്‍ നടക്കുന്ന ചടങ്ങില്‍ ബോളിവുഡ് സംവിധായകന്‍ കരണ്‍ ജോഹറായിരിക്കും അവതാരകന്‍. ചടങ്ങില്‍ രജനീകാന്ത്, അക്ഷയ്കുമാര്‍, എസ്.ശങ്കര്‍, റഹ്മാന്‍ തുടങ്ങിയവരെല്ലാം പങ്കെടുക്കും. ചടങ്ങ് യൂട്യൂബില്‍ തത്സമയം കാണാം.

Trending News