ന്യുഡൽഹി: രാമായണത്തിലെ ലങ്കാധിപതിയായി അഭിനയിച്ച അരവിന്ദ് ത്രിവേദിയുടെ ട്വീറ്റർ പ്രവേശനമാണ് ഇപ്പോഴത്തെ ചർച്ചാ വിഷയം.
Lock down കാലത്ത് ദൂരദർശനിൽ രാമായണം പുന:സംപ്രേക്ഷണം ചെയ്തതിന് പിന്നാലെയാണ് അദ്ദേഹം ട്വിറ്ററിൽ അക്കൗണ്ട് തുടങ്ങിയത്. Lock down നിര്‍ദേശങ്ങള്‍ കര്‍ശനമായി പിന്തുടരണമെന്നും താരം ട്വീറ്റിലൂടെ ആവശ്യപ്പെടുന്നുണ്ട്.
बच्चों के कहने पर और आपके प्रेम के कारण मैं Twitter पर आया हूँ, यह मेरी Original ID है। आज 18 अप्रैल 2020 को जो भी इस #tweet को #RavanOnTwitter के साथ #retweet करेगा मैं निःसंकोच उन्हने #FOLLOW करूँगा।
जय सियाराम
ॐ नमः शिवाय— Arvind Trivedi (@arvindtrivedi_) April 18, 2020
കുട്ടികളുടേയും നിങ്ങളുടേയും സ്‌നേഹത്തിന്റെ പുറത്താണ് താൻ ട്വിറ്ററില്‍ ചേരുന്നതെന്നും അദ്ദേഹം ട്വിറ്ററിൽ കുറിച്ചിട്ടുണ്ട്. വളരെ കുറഞ്ഞ സമയത്തിനുള്ളില്‍ നിരവധിപ്പേരാണ് അരവിന്ദ് ത്രിവേദിയുടെ അക്കൗണ്ട് follow ചെയ്തത്.
നേരത്തെ രാമായണം സീരിയലില്‍ ലക്ഷമണന്റെ കഥാപാത്രം അഭിനയിച്ച സുനില്‍ ലാഹ്രിയും ഇത്തരത്തില്‍ ട്വിറ്ററില്‍ വൈറലായിരുന്നു.
I will stan Lakshman for the rest of my life The way he stood up for right, questioned his brother about his behaviour towards his bhabhi, was so emotional. And the way @LahriSunil sir expressed every emotion of Lakshman, it is all praiseworthy #Ramayana #RavanOnTwitter pic.twitter.com/o2RcJeZfc
— Surjeet Rathod (@surjeet_rathod) April 19, 2020
രാജ്യത്ത് ഏറെ ജനപ്രീതിയാര്‍ന്ന സീരിയലായിരുന്നു രാമായണം. കോറോണ രാജ്യത്ത് പടർന്നു പന്തലിച്ചതിനെ തുടർന്നാണ് രാജ്യത്ത് lock down പ്രഖ്യാപിക്കുകയും ആ സമയത്ത് രാമായണം, മഹാഭാരതം പോലുള്ള ജനപ്രിയ സീരിയലുകൾ വീണ്ടും സംപ്രേഷണം ചെയ്യാന്‍ കേന്ദ്ര സര്‍ക്കാര്‍ തീരുമാനിക്കുകയും ചെയ്തത്.