സുഷാന്ത് സിംഗ് രാജ്പുതിന്റെ മരണവുമായി ബന്ധപ്പെട്ടുള്ള ലഹരിമരുന്നു കേസില്‍ നിര്‍ണ്ണായകമായി റിയാ ചക്രബര്‍ത്തിയുടെ മൊഴി. ലഹരിമരുന്ന് കേസുമായി ബന്ധപ്പെട്ട് റിയ വെളിപ്പെടുത്തിയ മൊഴിയില്‍ ബോളിവുഡിലെ വമ്പന്‍ താരങ്ങളുടെ പേരുകളുമുണ്ട്.
നടിയും സെയ്ഫ് അലി ഖാന്‍റെ മകളുമായ സാറാ അലി ഖാന്‍, നടി രാകുല്‍ പ്രീത് സിംഗ്, ഡിസൈനര്‍ സിമോണ്‍ കംബട്ട, സുഷാന്തിന്‍റെ സുഹൃത്തും മുന്‍ മാനേജരുമായ രോഹിണി അയ്യര്‍, സംവിധായകന്‍ മുകേഷ് ഛബ്രാ എന്നിവര്‍ ലഹരി മരുന്ന് ഉപയോഗിച്ചതായി റിയ മൊഴി നല്‍കിയെന്നാണ് റിപ്പോര്‍ട്ട്.
പതിനഞ്ചോളം പേരുടെ വിവരങ്ങളാണ് റിയാ നല്‍കിയിരിക്കുന്നത്. റിയ നല്‍കിയ മൊഴിയില്‍ പരമാര്ഷിച്ചിട്ടുള്ള താരങ്ങള്‍ ഉള്‍പ്പടെയുള്ളവര്‍ ഇപ്പോള്‍ നര്‍ക്കോട്ടിക്സ് വിഭാഗത്തിന്റെ നിരീക്ഷണത്തിലാണ്. ബോളിവുഡിലെ 80 ശതമാനം താരങ്ങളും ലഹരിമരുന്ന് ഉപയോഗിക്കുന്നുണ്ടെന്നും റിയ നല്‍കിയ മൊഴിയില്‍ പറയുന്നു.
പ്രമുഖരായ 25 താരങ്ങളെ NCB ഉടന്‍ ചോദ്യം ചെയ്യലിനായി വിളിപ്പിക്കും.സുഷാന്ത് സിംഗ് രാജ്പുതിന്റെ മരണവുമായി ബന്ധപ്പെട്ട് റിയയുടെ വാട്സ്ആപ് ചാറ്റുകള്‍ പുറത്തുവന്നതോടെയാണ് ലഹരിമരുന്ന് കേസിലും അന്വേഷണം ആരംഭിച്ചത്.