കൊച്ചി: മമ്മൂട്ടി കമ്പനിയുടെ രണ്ടാമത്തെ പ്രൊഡക്ഷനായ റോഷാക്ക് സിനിമയിൽ തന്റേത് സൈക്കോ കഥാപാത്രമല്ലെന്ന് നടൻ മമ്മൂട്ടി. കെട്ട്യോളാണ് എന്റെ മാലാഖ എന്ന സിനിമയ്ക്ക് ശേഷം നിസാം ബഷീർ ഒരുക്കുന്ന ചിത്രത്തിന്റെ ഫസ്റ്റ്ലുക്ക് പുറത്ത് വിട്ടപ്പോൾ സിനിമ ഒരു സൈക്കോ ത്രില്ലർ ഗണത്തിൽ പെടുമെന്നായിരുന്നു എല്ലാവരും കരുതിയിരുന്നത്. എന്നാൽ ഒരു അഭിമുഖത്തിനിടെ ചിത്രത്തിലെ തന്റെ കഥാപാത്രം സൈക്കോ അല്ലെന്ന് വ്യക്തമാക്കിയിരിക്കുകയാണ് മമ്മൂട്ടി.
റോഷാക്ക് ഒരു ചികിത്സരീതിയാണ് അല്ലാതെ കഥാപാത്രം ഒരു സൈക്കോ അല്ലയെന്നും കഥസന്ദർഭവുമായി ബന്ധപ്പെടുത്തുന്നതെയുള്ളെന്നും മമ്മൂട്ടി ദി ക്യൂവിന് നൽകിയ അഭിമുഖത്തിൽ പറഞ്ഞു. അതേസമയം സിനിമയുടെ ഉള്ളടക്കത്തെ കുറിച്ച് ഇപ്പോൾ പറയാൻ സാധിക്കില്ലെന്നും നടൻ കൂട്ടിച്ചേർക്കുകയും ചെയ്തു.
ALSO READ : Vikram Movie: ഇനി സസ്പെൻസില്ല! ഒടുവിൽ ആ സർപ്രൈസ് പൊട്ടിച്ച് ലോകേഷ്, ട്വിറ്ററിൽ പങ്കുവച്ച ചിത്രം വൈറൽ
Presenting the First Look of @MKampanyOffl Next..
Titled as @RorschachMovie
Directed By Nisam Basheer#RorschachFL pic.twitter.com/HcpGSU2jtm— Mammootty (@mammukka) May 2, 2022
കൂടാതെ താൻ സിനിമ തിരഞ്ഞെടുക്കുന്നതിൽ മാറ്റം ഒന്നും വരുത്തിട്ടില്ലയെന്നും നടൻ വ്യക്തമാക്കുകയും ചെയ്തു. പണ്ട് മുതൽക്കെ താൻ ഒരേ സമയം സമാന്തര ആധുനിക സിനിമകൾ ചെയ്യാറുണ്ട്. സിനിമയിൽ മാറ്റം വരുന്നത് കൊണ്ട് അത് ആധുനിക സിനിമയിൽ പ്രതിഫലിക്കാറുണ്ടെന്നും മമ്മൂട്ടി അഭിമുഖത്തിൽ പറഞ്ഞു.
റോഷാക്കിന്റെ ചിത്രീകരണം അതിരപ്പിള്ളിയിൽ പുരോഗമിക്കുകയാണ്. സമീർ അബ്ദുള്ളയാണ് ചിത്രത്തിന് തിരക്കഥയ ഒരുക്കിയിരിക്കുന്നത്. മമ്മൂട്ടിയെ കൂടാതെ ഷറഫുദീൻ, ജഗദീഷ്, ഗ്രേസ് ആന്റണി, ബിന്ദു പണിക്കർ, സഞ്ജു ശിവറാം, കോട്ടയം നസീർ തുടങ്ങിയവരാണ് മറ്റ് പ്രധാന കഥാപാത്രങ്ങളെ ചിത്രത്തിൽ അവതരിപ്പിക്കുന്നത്. നിമിഷ് രവിയാണ് റോഷാക്കിന്റെ ക്യാമറ കൈകാര്യം ചെയ്യുന്നത്. എഡിറ്റിംഗ് കിരൺ ദാസും സംഗീതം നൽകുന്നത് മിഥുൻ മുകുന്ദനുമാണ്.
ഡിസി കോമിക്സിന്റെ വാച്ച്മെൻ എന്ന നോവലിലെ പ്രധാന കഥാപാത്രത്തിന്റെ പേരാണ് റോഷാക്ക്. അതിന് ശേഷം വാച്ച്മെൻ എന്ന പേരിൽ തന്നെ സിനിമയും പുറത്തിറക്കിയിട്ടുണ്ട്. ഇതൊരു ഫാന്റസി ആക്ഷൻ ചിത്രമായിരുന്നു. ആളുകളുടെ സ്വഭാവം മനസ്സിലാക്കാനാണ് സാധാരണയായി ഈ ടെസ്റ്റ് നടത്തുന്നത്. സ്വിസ് സൈക്കോളജിസ്റ്റ് ഹെർമൻ റോഷാക്ക് ആണ് ഈ പരിശോധന രീതി കണ്ടെത്തിയത്. അദ്ദേഹത്തിൻറെ പേരിലാണ് ഈ ടെസ്റ്റ് അറിയപ്പെടുന്നത്.
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ Twitter, Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.