Vikram Movie: ഇനി സസ്പെൻസില്ല! ഒടുവിൽ ആ സർപ്രൈസ് പൊട്ടിച്ച് ലോകേഷ്, ട്വിറ്ററിൽ പങ്കുവച്ച ചിത്രം വൈറൽ

കമൽ ഹാസൻ, ഫഹദ് ഫാസിൽ, വിജയ് സേതുപതി, നരെയ്ൻ, കാളിദാസ് ജയറാം, ചെമ്പൻ വിനോദ് തുടങ്ങി നിരവധി പേർ ഈ ചിത്രത്തിൽ അണിനിരക്കുന്നുണ്ട്. 

Written by - Zee Malayalam News Desk | Last Updated : May 19, 2022, 10:51 AM IST
  • സൂപ്പര്‍താരം സൂര്യയും ചിത്രത്തില്‍ എത്തുന്നു എന്ന സ്ഥിരീകരിക്കാത്ത വിവരമായിരുന്നു സോഷ്യൽ മീഡിയയിൽ പ്രചരിച്ചുകൊണ്ടിരുന്നത്.
  • ട്രെയ്‍ലര്‍ ലോഞ്ചിംഗ് വേദിയില്‍ കമല്‍ ഹാസന്‍ സൂര്യയ്ക്ക് നന്ദി പറയുകയും ചെയ്തതോടെ ആരാധകര്‍ അത് ഉറപ്പിക്കുകയും ചെയ്തിരുന്നു.
  • ഇപ്പോഴിതാ ആ വിവരം ഒന്നൂകൂടി ഉറപ്പിക്കുന്നതാണ് ചിത്രത്തിന്‍റെ സംവിധായകന്‍ ലോകേഷ് കനകരാജിന്റെ ട്വീറ്റ്.
Vikram Movie: ഇനി സസ്പെൻസില്ല! ഒടുവിൽ ആ സർപ്രൈസ് പൊട്ടിച്ച് ലോകേഷ്, ട്വിറ്ററിൽ പങ്കുവച്ച ചിത്രം വൈറൽ

ചെന്നൈ: വമ്പൻ കാസ്റ്റിങ്ങുമായി ലോകേഷ് കനകരാജ് ഒരുക്കുന്ന ചിത്രമാണ് വിക്രം. കമൽ ഹാസൻ, ഫഹദ് ഫാസിൽ, വിജയ് സേതുപതി, നരെയ്ൻ, കാളിദാസ് ജയറാം, ചെമ്പൻ വിനോദ് തുടങ്ങി നിരവധി പേർ ഈ ചിത്രത്തിൽ അണിനിരക്കുന്നുണ്ട്. ഓരോ കഥാപാത്രത്തിനും അവരുടേതായ സ്ക്രീൻ സ്പേസ് കൊടുത്താണ് ചിത്രം ഒരുക്കിയിട്ടുള്ളതെന്ന് കഴിഞ്ഞ ദിവസം ഇറങ്ങിയ ട്രെയിലറിൽ നിന്ന് ഏകദേശം വ്യക്തമാണ്. 

എന്നാൽ ട്രെയിലർ ഇറങ്ങിയപ്പോൾ മുതൽ ചിത്രവുമായി ബന്ധപ്പെട്ട് സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്ന മറ്റൊരു കാര്യമുണ്ട്. ഈ വമ്പൻ താരനിരയ്ക്കുമപ്പുറം മറ്റൊരു വലിയ സർപ്രൈസ് ചിത്രത്തിലുണ്ടെന്നാണ് ആരാധകർ പറഞ്ഞത്. സൂപ്പര്‍താരം സൂര്യയും ചിത്രത്തില്‍ എത്തുന്നു എന്ന സ്ഥിരീകരിക്കാത്ത വിവരമായിരുന്നു സോഷ്യൽ മീഡിയയിൽ പ്രചരിച്ചുകൊണ്ടിരുന്നത്. ട്രെയ്‍ലര്‍ ലോഞ്ചിംഗ് വേദിയില്‍ കമല്‍ ഹാസന്‍ സൂര്യയ്ക്ക് നന്ദി പറയുകയും ചെയ്തതോടെ ആരാധകര്‍ അത് ഉറപ്പിക്കുകയും ചെയ്തിരുന്നു.

Also Read: Vikram Movie : തീ അല്ല കാട്ടുതീ; കമൽ ഹാസൻ, ഫഹദ് ഫാസിൽ വിജയ് സേതുപതി ഒന്നിക്കുന്ന വിക്രം സിനിമയിലെ ട്രെയിലർ

ഇപ്പോഴിതാ ആ വിവരം ഒന്നൂകൂടി ഉറപ്പിക്കുന്നതാണ് ചിത്രത്തിന്‍റെ സംവിധായകന്‍ ലോകേഷ് കനകരാജിന്റെ ട്വീറ്റ്. തനിക്കും മറ്റ് അണിയറ പ്രവര്‍ത്തകര്‍ക്കുമൊപ്പമുള്ള സൂര്യയുടെ ചിത്രമാണ് ലോകേഷ് ട്വീറ്ററിൽ പങ്ക് വച്ചിരിക്കുന്നത്. വിക്രത്തിന്‍റെ ലോകത്തേക്ക് സൂര്യ സാറിനെ സ്വീകരിക്കാന്‍ ഒരുപാട് സന്തോഷം എന്നാണ് ചിത്രത്തിനൊപ്പം ലോകേഷ് കുറിച്ചിരിക്കുന്നത്.

 

ജൂണ്‍ മൂന്നിന് ചിത്രം തിയറ്ററുകളില്‍ എത്തും. ചിത്രത്തിന്‍റെ ഒടിടി റൈറ്റ്സ് സ്വന്തമാക്കിയിരിക്കുന്നത് ഡിസ്നി പ്ലസ് ഹോട്ട്സ്റ്റാര്‍ ആണ്. ചിത്രത്തിന്റെ വന്‍ പ്രീ- റിലീസ് ഹൈപ്പ് ഒരു അവസരമായി കണ്ട് മികച്ച പ്രതിഫലമാണ് ഡിസ്നി നല്‍കിയിരിക്കുന്നത്. ഒടിടി റൈറ്റ്സിലൂടെത്തന്നെ ചിത്രം 100 കോടി ക്ലബ്ബില്‍ ഇടംപിടിച്ചിരിക്കുന്നു എന്നാണ് റിപ്പോർട്ട്. ചിത്രത്തിന്‍റെ അഞ്ച് ഭാഷകളിലെയും ഒടിടി, സാറ്റ്ലൈറ്റ് അവകാശം ഡിസ്‍നിക്കാണ്.  

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News