Chennai : പ്രശസ്ത തെന്നിന്ത്യൻ പിന്നണി ഗായിക കല്യാണി മേനോൻ (Kalyani Menon) അന്തരിച്ചു. 80ത് വയസായിരുന്നു. MS Baburaj, AR റഹ്മാൻ, ഇളയരാജ എന്നിവരുടെ സംഗീതത്തിന് ശബ്ദം നൽകി ഗായിക. ചെന്നൈയിൽ വെച്ചായിരുന്നു അന്ത്യം. തമിഴ് സംവിധായകനും ഛായഗ്രഹകനുമായ രാജീവ് മേനോനാണ് മകൻ. കാരയ്‌ക്കാട്ടു മാറായിൽ ബാലകൃഷ്‌ണ മേനോന്റെയും രാജമ്മയുടെയും ഏക മകളായിരുന്നു കല്യാണി മേനോൻ.
മലയാളത്തിലും തമിഴിലുമായി നൂറലേറെ പാട്ടുകൾ ആലപിച്ചിട്ടുണ്ട്. 1977ൽ ചെമ്മീന്റെ സംവിധായകനായ രാമു കാര്യാട്ടിന്റെ ദ്വീപ് എന്ന് ചിത്രത്തിൽ എംഎസ് ബാബുരാജ് ഒരുക്കിയ ഗാനം ആലപിച്ചാണ് ചലച്ചിത്ര ലോകത്തിലെ പിന്നണി ഗായക മേഖലയിലേക്കത്തുന്നത്. കലാലയ യുവജനോത്സവ വേദിയിലൂടെയാണ് കല്യാണി മേനോൻ പിന്നണി ഗാനലോകത്തിലേക്കെത്തുന്നത്.
1973ൽ തോപ്പിൽ ഭാസിയുടെ അബല എന്ന നാടകത്തിലാണ് ആദ്യം ഗാനം ആലപ്പിക്കുന്നത്. തമിഴിൽ ആദ്യമായി ശിവാജി ഗണേശന്റെ 1979ൽ ഇറങ്ങി കെ ബാലജി ചിത്രം നല്ലതൊരു കുടുംബം എന്ന സിനിമയിലാണ് പാടുന്നത്.
ALSO READ : KTS Padannayil Passes Away: നടന്‍ കെ ടി എസ് പടന്നയില്‍ അന്തരിച്ചു
പിന്നീട് എ.ആർ രഹ്മാന്റെ പല പ്രമുഖ ഗാനങ്ങളുടെ ശബ്ദത്തിന് പിന്നിൽ കല്യാണി മേനോനായിരുന്നു. ചില ഗാനങ്ങൾക്ക് സഹരചയ്താവായും പ്രവർത്തിച്ചിട്ടുണ്ട്.
ALSO READ : Budhadev Das Guptha: ബംഗാളി ചലചിത്രകാരൻ ബുദ്ധദേവ് ദാസ് ഗുപ്ത അന്തരിച്ചു
പക്ഷഘാതത്തെ തുടർന്ന് ചെന്നൈയിലെ ആശുപത്രിയിൽ ചികിത്സയിലായിരുന്നു. 96 എന്ന തമിഴ് ചിത്രത്തിൽ കാതലെ കാതല എന്ന ഗാനമാണ് അലപിച്ചത്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE Hindustan App. ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ Twitter, Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.