Sera: മാമോദീസ കാലം തൊട്ട് അഭിനയത്തോട് കമ്പം..! മോഡലിം​ഗ് രം​ഗത്തും ചുവട് വെച്ച് കൊച്ചുമിടുക്കി

4 Years old girl sera: ഈ പ്രായത്തിനുള്ളിൽ തന്നെ നിരവധി പരസ്യചിത്രങ്ങളിൽ സെറ അഭിനയിച്ചു. ഈ കൊച്ചുമിടിക്കിയുടെ പേരിൽ മാതാപിതാക്കൾ ചേർന്ന് ഒരു നിർമ്മാണ കമ്പനിയും ആരംഭിച്ചിട്ടുണ്ട്. 

Written by - Zee Malayalam News Desk | Last Updated : Dec 10, 2023, 06:28 PM IST
  • തിരുവനന്തപുരം കസവുമാൾ, ഹെർബൽ വില്ലേജ് ആയുർവേദ പ്രൊഡക്ട്‌സ് തുടങ്ങിയവാണ് സെറ അഭിനയിച്ച പരസ്യചിത്രങ്ങൾ.
  • ഈ കൊച്ചുമിടുക്കിയുടെ പേരിൽ മാതാപിതാക്കൾ ചേർന്ന് ഒരു നിർമ്മാണ കമ്പനിയും ആരംഭിച്ചിട്ടുണ്ട്.
  • 6.2 മില്യൺ വ്യൂസ് സോഷ്യൽ മീഡിയോ കവറേജാണ് ഇതിനോടകം തന്നെ ഈ കൊച്ചുമിടുക്കി സ്വന്തമാക്കിയിട്ടുള്ളത്.
Sera: മാമോദീസ കാലം തൊട്ട് അഭിനയത്തോട് കമ്പം..! മോഡലിം​ഗ് രം​ഗത്തും ചുവട് വെച്ച് കൊച്ചുമിടുക്കി

മാമോദീസ കാലം തൊട്ടുതന്നെ അഭിനയത്തോട് വലിയ കമ്പമായിരുന്നു നാലര വയസ്സുകാരിയായ സെറയ്ക്ക്. ക്യാമറയ്ക്ക് മുന്നിൽ നിൽക്കാൻ മടിയില്ലാത്ത ഈ കൊച്ചുമിടുക്കി ഇപ്പോൾ മോഡലിം​ഗ് രം​ഗത്തേക്കും ചുവട് വെച്ചിരിക്കുകയാണ്. തൃശ്ശൂർ മാള സ്വദേശി സനീഷിന്റെയും സിജിയുടെയും മകളാണ് സെറ. യുവതീ യുവാക്കൾ നിറഞ്ഞു നിന്നിരുന്ന മോഡലിം​ഗ് രം​ഗത്താണ് സെറക്കുട്ടി തന്റെ ആധിപത്യം സ്ഥാപിച്ചിരിക്കുന്നത്. ഈ പ്രായത്തിനുള്ളിൽ തന്നെ നിരവധി പരസ്യചിത്രങ്ങളിൽ സെറ അഭിനയിച്ചു. തിരുവനന്തപുരം കസവുമാൾ, ഹെർബൽ വില്ലേജ് ആയുർവേദ പ്രൊഡക്ട്‌സ് തുടങ്ങിയവാണ് സെറ അഭിനയിച്ച പരസ്യചിത്രങ്ങൾ. ഈ കൊച്ചുമിടുക്കിയുടെ പേരിൽ മാതാപിതാക്കൾ ചേർന്ന് ഒരു നിർമ്മാണ കമ്പനിയും ആരംഭിച്ചിട്ടുണ്ട്. 

അച്ഛന്റെയും അമ്മയുടെയും കുസൃതി കുടുക്കയായി നടക്കുമ്പോഴും ക്യാമറയ്ക്ക് മുൻപിൽ എത്തിയാൽ സെറ പിന്നെ പരിചയസമ്പന്നയായ നടിയായി മാറും. ഏത് പോസും സെറയ്ക്ക് ഞൊടിയിടയിൽ ചെയ്യാൻ സാധിക്കും. എന്ത് പ്രശ്നങ്ങളുണ്ടായാലും ക്യാമറയ്ക്ക് മുൻപിൽ എത്തുമ്പോൾ സെറ സന്തോഷവതിയാണെന്ന് പിതാവ് സനീഷും പറയുന്നു. കേരളത്തിലെ 169 ഓൺലൈൻ സൈറ്റുകളിലാണ് ഇതിനോടകം തന്നെ സൈറയുടെ വിശേഷങ്ങൾ പ്രസിദ്ധീകരിച്ചുവന്നിട്ടുള്ളത്. ബാലതാരങ്ങളുടെ സമൂഹമാദ്ധ്യമ ഗ്രൂപ്പിലും ഇൻറർനാഷണൽ ആർട്ടിസ്റ്റ് ഗ്രൂപ്പിലും ഈ കുഞ്ഞ് അഭിനേത്രിയ്ക്ക് നിരവധി ആരാധകരാണുള്ളത്. 

ALSO READ: ഇനി ഈ ഫാമിലി ഒടിടിയിൽ എത്തും; ഫാലിമിയുടെ ഡിജിറ്റൽ റിലീസ് പ്രഖ്യാപിച്ചു

6.2 മില്യൺ വ്യൂസ് സോഷ്യൽ മീഡിയോ കവറേജാണ് ഇതിനോടകം തന്നെ ഈ കൊച്ചുമിടുക്കി സ്വന്തമാക്കിയിട്ടുള്ളത്. സിനിമകളോടും വലിയ സ്‌നേഹമാണ് സെറയ്ക്ക്. യൂറോപ്യൻ രാജ്യങ്ങളായ യുഎസ്എ, കാനഡ, യുകെ, ഫ്രാൻസ്,അറബ് രാജ്യങ്ങളായ ദുബായ്, സൗദി, ഒമാൻ, ബഹ്റിൻ എന്നിങ്ങനെയുള്ള ഇന്റർനാഷണൽ സൈറ്റുകൾ, നിരവധി മാഗസിനുകൾ,മറ്റു പ്രൊഡക്ഷൻ കമ്പനികൾ ഇങ്ങനെ നീളുന്നു സെറ യുടെ ചിത്രങ്ങൾ മോഡൽ ആക്കിയവരുടെ പട്ടിക. യൂണൈറ്റഡ് ഫാഷൻ ഫെഡറേഷൻ മെമ്പർ കൂടിയാണ് സെറ. 

സെറയുടെ ഉയർച്ചയ്ക്കായി എല്ലാ പിന്തുണയും നൽകി സനീഷും സിജിയും ഒപ്പമുണ്ട്. സെറയ്ക്ക് മാത്രമല്ല, മകളെ പോലെ അഭിനയ  രംഗത്തേക്ക് ചുവടുവയ്ക്കുന്ന ഓരോ ബാല്യമുകുളങ്ങൾക്കും പ്രചോദനമാകുകയാണ് പ്രൊഡക്ഷൻ കമ്പനിയിലൂടെ സനീഷും സിജിയും. സിനിമ മേഖലയിൽ മുന്നോട്ട്  വരാൻ ആഗ്രഹിക്കുന്നവർക് വേണ്ടി ആണ് നിർമ്മാണ കമ്പനി ആരംഭിച്ചതെന്ന് സനീഷ് പറയുന്നു. ഓരോ ദിവസവും കൂടുതൽ അവസരങ്ങളാണ് ഈ കൊച്ചുമിടുക്കിയെ തേടിവരുന്നത് ഇത് മോഡലിംഗ് രംഗത്തെ പ്രമുഖരെപ്പോലും അതിശയിപ്പിക്കുന്നു. 2021 ലെ ഫാഷൻ ഫ്ളയിംസ് അവാർഡും 2023 ലെ  പൂവച്ചൽ ഖാദർ ഫിലിം ടെലിവിഷൻ മീഡിയ  മികച്ച ബാല പ്രതിഭ അവാർഡും കരസ്ഥമാക്കിട്ടുണ്ട്.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...ios Link - https://apple.co/3hEw2hy 

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News