HBD Annie: ആനിയ്ക്ക് ജന്മദിനാശംസകൾ നേർന്ന് ഭർത്താവും സംവിധായകനുമായ ഷാജി കൈലാസ്. തന്റെ ഫെയ്സ്ബുക്കിലൂടെയാണ് ഷാജി കൈലാസ് (Shaji Kailas) ആനിയ്ക്ക് പിറന്നാൾ ആശംസകൾ നേർന്നിരിക്കുന്നത്.
മലയാളികളുടെ പ്രിയ ദമ്പതികളാണ് ഇരുവരും എന്ന കാര്യത്തിൽ ആർക്കും സംശയമുണ്ടാവില്ല അല്ലെ. ഇരുവരുടെയും പ്രണയ വിവാഹമായിരുന്നു. വർഷങ്ങൾ കഴിഞ്ഞിട്ടും ആ പ്രണയത്തിന് മാധുര്യമേറുകയാണ്.
Also Read: Shaji Kailas തന്നോട് പ്രണയം പറഞ്ഞത് വെളിപ്പെടുത്തി പ്രിയ താരം ആനി
ഓരോ ദിവസവും കടന്നുപോകുമ്പോഴും എനിക്ക് നിന്നോടുള്ള പ്രണയം കൂടുകയാണെന്നാണ് ആശംസകൾ നേർന്നുകൊണ്ട് ഷാജി കൈലാസ് (Shaji Kailas) കുറിച്ചിരിക്കുന്നത്. മാത്രമല്ല തന്റെ ഏറ്റവും സന്തോഷം നിറഞ്ഞ ദിവസം നീ എന്റെ ജീവിതത്തിൽ വന്ന ആ ദിവസമാണെന്നും അദ്ദേഹം കുറിച്ചിട്ടുണ്ട്. ഷാജി കൈലാസ് പങ്കുവെച്ച ഫെയ്സ്ബുക്ക് പോസ്റ്റിന്റെ പൂർണ്ണരൂപം ചുവടെച്ചേർക്കുന്നു...
'അമ്മയാണേ സത്യം' എന്ന ബാലചന്ദ്ര മേനോൻ ചിത്രത്തിലൂടെ 1993 ൽ മലയാളത്തിന് ലഭിച്ച നായികയാണ് ആനി. ശേഷം 15 ഓളം സിനിമയിൽ അഭിനയിച്ച ആനി 1996 ൽ അഭിനയിച്ച 'കിരീടമില്ലാത്ത രാജാക്കന്മാർ' ആണ് അവസാനം അഭിനയിച്ച ചിത്രം.
ഷാജി കൈലാസുമായുള്ള വിവാഹത്തിനു ശേഷം സിനിമാ അഭിനയത്തിൽ നിന്നും കുടുംബപരിവേഷത്തിലേക്ക് ചേക്കേറിയ ആനി എന്ന ചിത്ര പ്രശസ്തമായ ടെലിവിഷനിലെ പാചക ഷോ അവതാരകയാണ്. 1996 ലാണ് ഇവർ വിവാഹിതരായത്.
Also Read: ''സ്വപ്നം കണ്ടത് പോലെയൊരു പങ്കാളി'' -ആനിയ്ക്ക് ജന്മദിനാശംസകള് നേര്‍ന്ന് ഷാജി കൈലാസ്
ഷാജി-ആനി പ്രണയവും നാടകീയമായ വിവാഹവും വാർത്തകളിൽ ഇടം നേടിയിരുന്നു. ദമ്പതികൾക്ക് മൂന്ന് ആൺകുട്ടികളാണ് ഉള്ളത്. എന്തായാലും ഭാര്യയുടെ പിറന്നാൾ ദിനത്തിൽ തന്റെ ജീവിതത്തിലെ ഏറ്റവും വലിയ സന്തോഷത്തെക്കുറിച്ച് തുറന്നു പറഞ്ഞിരിക്കുകയാണ് ഷാജി കൈലാസ്.
ഇന്നലെ ബംഗാൾ ഉൾക്കടലിൽ രൂപപ്പെട്ട ന്യൂനമർദ്ദം കൂടുതൽ ശക്തമാകാൻ സാധ്യതയുള്ളതിനാൽ കേരളത്തീരത്ത് ശക്തമായ കാറ്റും കനത്ത തിരമാലകളും അടിക്കാൻ സാധ്യതയുണ്ട്. അതുകൊണ്ടുതന്നെ മത്സ്യ തൊഴിലാളികളോട് കടലിൽ ഇറങ്ങരുതെന്ന് നിർദ്ദേശിച്ചിട്ടുണ്ട്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...