Vivekanandan Viralaanu Movie: ഷൈൻ ടോമും കാമുകിമാരും വൈറൽ; 'വിവേകാനന്ദൻ വൈറലാണ്' സെക്കൻഡ് ലുക്ക്

Vivekanandan Viralaanu Movie First Look: കമൽ സംവിധാനം ചെയ്യുന്ന ചിത്രം നെടിയത്ത് നസീബും പി.എസ്. ഷെല്ലി രാജും ചേർന്നാണ് നിർമ്മിക്കുന്നത്. 

Written by - Zee Malayalam News Desk | Last Updated : Dec 24, 2023, 01:46 PM IST
  • ഗ്രേസ് ആന്റണിയും സ്വാസികയും ചിത്രത്തിൽ പ്രധാന വേഷത്തെ അവതരിപ്പിക്കുന്നു.
  • പ്രകാശ് വേലായുധനാണ് ചിത്രത്തിന്റെ ഛായാഗ്രഹണം.
  • ചിത്രത്തിന്റെ രചനയും കമലിന്റേത് തന്നെയാണ്.
Vivekanandan Viralaanu Movie: ഷൈൻ ടോമും കാമുകിമാരും വൈറൽ; 'വിവേകാനന്ദൻ വൈറലാണ്' സെക്കൻഡ് ലുക്ക്

പ്രണയവും സൗഹൃദവും നൊമ്പരവുമെല്ലാം നിറഞ്ഞ നിരവധി ചിത്രങ്ങളിലൂടെ മലയാളി പ്രേക്ഷകഹൃദയങ്ങൾ കവർന്ന സംവിധായകൻ കമലിന്റെ 'വിവേകാനന്ദൻ വൈറലാണ്' എന്ന പുതിയ ചിത്രത്തിന്റെ സെക്കൻഡ് ലുക്ക് പോസ്റ്റർ പുറത്തിറങ്ങി. നെടിയത്ത് പ്രൊഡക്ഷൻസിന്റെ ബാനറിൽ നെടിയത്ത് നസീബും പി.എസ്. ഷെല്ലി രാജും ചേർന്നാണ് ചിത്രം നിർമ്മിക്കുന്നത്. ചിത്രത്തിന്റെ രചനയും കമൽതന്നെയാണ് നിർവഹിച്ചിരിക്കുന്നത്. നർമ്മത്തിൽ പൊതിഞ്ഞ് സാമൂഹികപ്രാധാന്യമുള്ള ഒരു വിഷയം ചർച്ച ചെയ്യുന്ന ചിത്രത്തിൽ ഷൈൻ ടോം ചാക്കോയാണ് നായകൻ. 

ഫസ്റ്റ്ലുക്ക് പോസ്റ്ററിൽ ഷൈനിനോടൊപ്പം ഗ്രേസ് ആന്റണിയും സ്വാസികയും ചേർന്ന് നിൽക്കുന്ന ഒരു സ്റ്റില്ലാണ് പ്രേക്ഷകർക്ക് കണ്ടത്. സെക്കൻഡ് ലുക്കിൽ ഷൈനിനൊപ്പം ചിത്രത്തിലെ നായികാപ്രാധാന്യമുള്ള മറ്റ് കഥാപാത്രങ്ങൾ കൂടി പ്രത്യക്ഷപ്പെടുന്നുണ്ട്. ആസിഫ് അലി, ധ്യാൻ ശ്രീനിവാസൻ, ഭാവന, അനശ്വര രാജൻ എന്നീ താരങ്ങളുടെ സോഷ്യൽ മീഡിയ പേജുകളിലൂടെയാണ് ചിത്രത്തിന്റെ സെക്കന്റ് ലുക്ക് പോസ്റ്റർ പുറത്തിറങ്ങിയത്.

ALSO READ: ഇതുവരെ നേര് നേടിയത് എത്ര, ബോക്സോഫീസ് റിപ്പോർട്ട്

മെറീന മൈക്കിൾ, ജോണി ആന്റണി, മാലാ പാർവതി,മഞ്ജു പിള്ള, നീന കുറുപ്പ്, ആദ്യാ, സിദ്ധാർത്ഥ ശിവ, ശരത് സഭ, പ്രമോദ് വെളിയനാട്, ജോസുകുട്ടി, രമ്യ സുരേഷ്, നിയാസ് ബക്കർ, സ്മിനു സിജോ, വിനീത് തട്ടിൽ, , അനുഷാ മോഹൻ തുടങ്ങിയവരും ചിത്രത്തിൽ അണിനിരക്കുന്നുണ്ട്. ചിത്രത്തിന്റെ ഛായാഗ്രഹണം പ്രകാശ് വേലായുധനും എഡിറ്റിംഗ് രഞ്ജൻ എബ്രഹാമും നിർവഹിക്കുന്നു. ബി.കെ. ഹരിനാരായണന്റെ വരികൾക്ക് സംഗീതം പകരുന്നത് ബിജിബാലാണ്. കോ-പ്രൊഡ്യൂസേഴ്‌സ് - കമലുദ്ധീൻ സലീം, സുരേഷ് എസ് ഏ കെ, ആർട്ട് ഡയറക്ടർ - ഇന്ദുലാൽ. 

വസ്ത്രാലങ്കാരം - സമീറാ സനീഷ്, മേക്കപ്പ് - പാണ്ഡ്യൻ, പ്രൊഡക്ഷൻ കൺട്രോളർ - ഗിരീഷ് കൊടുങ്ങല്ലൂർ, ചീഫ് അസോസിയേറ്റ് ഡയറക്ടർ - ബഷീർ കാഞ്ഞങ്ങാട്, സ്റ്റിൽ ഫോട്ടോഗ്രാഫർ - സലീഷ് പെരിങ്ങോട്ടുകര, പ്രൊഡക്ഷൻ ഡിസൈനർ - ഗോകുൽ ദാസ്, പ്രൊഡക്ഷൻ എക്‌സിക്യൂട്ടീവ് - എസ്സാൻ കെ എസ്തപ്പാൻ, പ്രൊഡക്ഷൻ മാനേജർ - നികേഷ് നാരായണൻ, പി.ആർ.ഒ - വാഴൂർ ജോസ്, ആതിരാ ദിൽജിത്ത്, ഡിജിറ്റൽ മാർക്കറ്റിംഗ് -അനൂപ്സുന്ദരൻ. ലിസ്റ്റിൻ സ്റ്റീഫന്റെ മാജിക് ഫ്രെയിംസ് ആണ് ചിത്രം വിതരണം ചെയ്യുന്നത്.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News