Sivaji Ganesan | അദ്ദേഹത്തെ അപകീർത്തിപ്പെടുത്തുവാൻ സമ്മതിക്കില്ല..! നടികർ തിലകത്തിന്റെ പേര് മാറ്റണമെന്ന് ശിവാജി ഗണേശന്റെ ആരാധക സംഘടന

നടികർ തിലകം എന്നത് അവർക്ക് ഒരു പേര് മാത്രമല്ല, ജീവശ്വാസമാണ്.. തമിഴ് സിനിമയുടെ എല്ലാമെല്ലാമാണ് എന്ന് അവർ കത്തിൽ കുറിക്കുന്നു

Written by - Zee Malayalam News Desk | Last Updated : Oct 31, 2023, 11:53 AM IST
  • നടികർ തിലകം എന്നത് അവർക്ക് ഒരു പേര് മാത്രമല്ല, ജീവശ്വാസമാണ്
  • കോമഡി സിനിമക്ക് പേരിടുന്നത് നടന്റെ പേരിനെ മനഃപൂർവം അവഹേളിക്കുന്നതാണ്
  • നടികർ തിലകം എന്ന പേര് ഉപയോഗിക്കുവാൻ അനുവദിക്കരുത്
Sivaji Ganesan | അദ്ദേഹത്തെ അപകീർത്തിപ്പെടുത്തുവാൻ സമ്മതിക്കില്ല..! നടികർ തിലകത്തിന്റെ പേര് മാറ്റണമെന്ന് ശിവാജി ഗണേശന്റെ ആരാധക സംഘടന

ടൊവിനോ തോമസ് നായകനാകുന്ന പുതിയ ചിത്രമായ നടികർ തിലകത്തിന്റെ ചിത്രീകരണം ധ്രുതഗതിയിൽ പുരോഗമിച്ചുകൊണ്ടിരിക്കുകയാണ്. അതിനിടയിൽ ചിത്രത്തിന്റെ പേര് മാറ്റണമെന്ന ആവശ്യവുമായി തമിഴിലെ നടികർ തിലകം ശിവാജി ഗണേശന്റെ ആരാധക സംഘടന പരാതിയുമായി എത്തിയിരിക്കുകയാണ്. അമ്മ സംഘടനക്ക് അയച്ച കത്തിലാണ് 'നടികർ തിലകം ശിവാജി സമൂഗ നള പേരവൈ' എന്ന സംഘടന ചിത്രത്തിന്റെ പേര് മാറ്റുവാൻ ആവശ്യപ്പെട്ടിരിക്കുന്നത്.

നടികർ തിലകം എന്നത് അവർക്ക് ഒരു പേര് മാത്രമല്ല, ജീവശ്വാസമാണ്.. തമിഴ് സിനിമയുടെ എല്ലാമെല്ലാമാണ് എന്ന് അവർ കത്തിൽ കുറിക്കുന്നു. "നടികർ തിലകം എന്ന പേര് ഒരു മലയാള സിനിമക്ക് നൽകുന്നത് തമിഴ്നാട്ടിലുള്ള ശിവാജി ഗണേശൻ ആരാധകർക്കും തമിഴ് സിനിമയെ സ്നേഹിക്കുന്ന ലോകമെമ്പാടുമുള്ള എല്ലാവർക്കും ഏറെ വേദന ജനിപ്പിക്കുന്നതാണ്.

അദ്ദേഹത്തിന്റെ പേര് ഒരു കോമഡി സിനിമക്ക് നൽകുന്നതിലൂടെ ഞങ്ങൾ ഹൃദയംകൊണ്ട് ആരാധിക്കുന്ന ആ നടന്റെ പേരിനെ മനഃപൂർവം അവഹേളിക്കുന്നതാണ്. ഒത്തൊരുമയോടെ പോകുന്ന തമിഴ്, മലയാളം സിനിമ മേഖലകളുടെ ബന്ധത്തിൽ വിള്ളൽ ഉണ്ടാക്കുവാൻ ഞങ്ങൾ ആഗ്രഹിക്കുന്നില്ല. അതിനാൽ തന്നെ നടികർ തിലകം എന്ന പേര് ഉപയോഗിക്കുവാൻ അനുവദിക്കരുത് എന്ന് അഭ്യർത്ഥിക്കുന്നു." അവർ കത്തിൽ പറഞ്ഞു. 

മിന്നല്‍ മുരളി, തല്ലുമാല, അജയൻ്റെ രണ്ടാം മോഷണം തുടങ്ങിയ ചിത്രങ്ങള്‍ക്ക് ശേഷം ടോവിനോ നായകനാകുന്ന ചിത്രമാണ് നടികർ തിലകം. ഭാവനയാണ് ചിത്രത്തിൽ നായികയാകുന്നത്. ഡ്രൈവിംഗ് ലൈസന്‍സ് എന്ന ഹിറ്റ് ചിത്രത്തിന് ശേഷം ലാല്‍ ജൂനിയര്‍ സംവിധാനം ചെയ്യുന്ന നടികർ തിലകം അലന്‍ ആന്റണി, അനൂപ് വേണുഗോപാല്‍ എന്നിവരുടെ നേതൃത്വത്തിലുള്ള ഗോഡ്‌സ്പീഡാണ് നിര്‍മിക്കുന്നത്.

ധ്യാൻ ശ്രീനിവാസൻ, അനൂപ് മേനോൻ, ഷൈൻ ടോം ചാക്കോ, ലാൽ, ബാലു വർഗീസ്, സുരേഷ് കൃഷ്‍ണ, സംവിധായകൻ രഞ്ജിത്ത്,  ഇന്ദ്രൻസ്, മധുപാൽ, ഗണപതി, വിജയ് ബാബു, അൽത്താഫ് സലിം, മണിക്കുട്ടൻ, അഭിറാം പൊതുവാൾ, ചന്ദു സലിംകുമാർ, ശ്രീകാന്ത് മുരളി, അർജുൻ നന്ദകുമാർ, ദിവ്യ പിള്ള, ജോർഡി പൂഞ്ഞാർ, ദിനേശ് പ്രഭാകർ, അബു സലിം, ബൈജുക്കുട്ടൻ, ഷോൺ സേവ്യർ, തുഷാര പിള്ള, ദേവി അജിത്, സ്മിനു സിജോ, കൃഷ്ണ സംഗീത്, ലെച്ചു (ബിഗ് ബോസ് ഫെയിം ) രജിത്ത് (ബിഗ് ബോസ് ഫെയിം) തിരക്കഥാകൃത്ത് ബിപിൻ ചന്ദ്രൻ,ചെമ്പിൽ അശോകൻ, മാലാ പാർവതി, ദേവികാ ഗോപാൽ നായർ, ബേബി ആരാധ്യ, ജയരാജ്‌ കോഴിക്കോട്, അഖിൽ കണ്ണപ്പൻ, ഖയസ് മുഹമ്മദ്, ബേബി വിയ എന്നിവരും ചിത്രത്തിൽ അഭിനയിക്കുന്നുണ്ട്.

 

 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ios Link - https://apple.co/3hEw2hy 

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News