)
ബ്ലോക്ക്ബസ്റ്റർ മേക്കർ ബോയപതി ശ്രീനുവും ഉസ്താദ് റാം പോതിനേനിയും ഒന്നിച്ചഭിനയിക്കുന്ന മാസ്സ് ആക്ഷൻ എന്റർടെയ്നർ ചിത്രം 'സ്കന്ദ' റിലീസിനൊരുങ്ങുന്നു. രാം പൊതിനേനിയും ശ്രീലീലയും പ്രധാന വേഷങ്ങളിലെത്തുന്ന ചിത്രത്തിലെ ആദ്യ സിംഗിൾ 'നീ ചുട്ടു ചുട്ട്' പുറത്തുവിട്ടു. മാസ് ബീറ്റുകളോടൊപ്പം താളാത്മകമായ വരികൾ അടങ്ങുന്ന സിംഗിൾ സംഗീത സംവിധായകൻ എസ് തമനാണ് ഒരുക്കിയത്.
രഘുറാമാണ് ഗാനത്തിന്റെ വരികൾ ഒരുക്കിയത്. ഗാനം ആലപിച്ചിരിക്കുന്നത് സിദ് ശ്രീറാമും സഞ്ജന കൽമഞ്ചെയും ചേർന്നാണ്. റാമിന്റെ ചുവടുകൾക്കൊപ്പം ശ്രീലീലയുടെ ഗ്ലാമറസ് ലുക്കും പാട്ടിന്റെ താളം തുലനപ്പെടുത്തുന്നു. റാമിനെ ഇതുവരെയും കാണാത്തൊരു മാസ് ലുക്കിലാണ് ചിത്രത്തിൽ അവതരിപ്പിച്ചിരിക്കുന്നത്.
ബോയപതി ശ്രീനു തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന ചിത്രം സെപ്റ്റംബർ 15 മുതൽ തിയേറ്ററുകളിലെത്തും. ശ്രീനിവാസ സിൽവർ സ്‌ക്രീൻ, സീ സ്റ്റുഡിയോസ് എന്നിവയുടെ ബാനറുകളിൽ ശ്രീനിവാസ ചിറ്റൂരി നിർമ്മിക്കുന്ന ചിത്രം പവൻകുമാറാണ് അവതരിപ്പിക്കുന്നത്. സന്തോഷ് ഡിറ്റേക്ക് ഛായാഗ്രഹണം നിർവ്വഹിക്കുന്ന ചിത്രത്തിന്റെ ചിത്രസംയോജനം തമ്മിരാജുവാണ്. തെലുങ്ക്, തമിഴ്, കന്നഡ, മലയാളം, ഹിന്ദി എന്നീ ഭാഷകളിൽ പാൻ ഇന്ത്യൻ റിലീസായാണ് 'സ്കന്ദ' എത്തുന്നത്. പിആർഒ: ശബരി.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...
ios Link - https://apple.co/3hEw2hy
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.