ഈ പുത്തൻ റയ്ബൻ ഗ്ലാസ് ചവിട്ടിപൊട്ടിക്കാൻ ആരുണ്ടെടാ?; സ്ഫടികം കണ്ടിറങ്ങിയ ആരാധകർ പത്തിരട്ടി ആവേശത്തിൽ | Spadikam 4K

Spadikam 4K: ഓരോ മലയാളികൾക്കും പച്ചവെള്ളം പോലെ സ്ഫടികത്തിന്റെ കഥ അറിയാം എങ്കിലും വീണ്ടും കാണുമ്പോൾ ആവേശം

Written by - Zee Malayalam News Desk | Last Updated : Feb 9, 2023, 10:52 AM IST
  • ഇന്ന് ജീവിച്ചിരിപ്പില്ലാത്ത താരങ്ങളെ വീണ്ടും സ്‌ക്രീനിൽ കാണാൻ കഴിഞ്ഞതിന്റെ സന്തോഷവും ആരാധകർ പങ്കുവച്ചു
  • മലയാള സിനിമ മിസ് ചെയ്യുന്നത് ഇതുപോലെയുള്ള അതുല്യ കലാകാരന്മാരും കലാകാരികളുമാണ് എന്നാണ് ആരാധകരുടെ അഭിപ്രായം
ഈ പുത്തൻ റയ്ബൻ ഗ്ലാസ് ചവിട്ടിപൊട്ടിക്കാൻ ആരുണ്ടെടാ?; സ്ഫടികം കണ്ടിറങ്ങിയ ആരാധകർ പത്തിരട്ടി ആവേശത്തിൽ | Spadikam 4K

28 വർഷങ്ങൾക്ക് ശേഷം സ്ഫടികം വീണ്ടും റിലീസ് ചെയ്തപ്പോൾ ദൃശ്യഭംഗിയിലും കുറച്ച് പുതിയ സീനുകളും കൊണ്ട് പുതിയൊരു സിനിമ കണ്ടിറങ്ങിയ ആവേശത്തിലാണ് ആരാധകർ. തോമാചായന്റെ മുണ്ടുപറിച്ചടി 4K ഭംഗിയിൽ കാണാൻ സാധിച്ചതും തീയേറ്ററിൽ അന്ന് കാണാൻ കഴിയാതെ പോയവർക്കും ഒരു ഞെട്ടൽ തന്നെ സിനിമ സമ്മാനിക്കുന്നുണ്ട് എന്നാണ് ആരാധകരുടെ പക്ഷം.

സിനിമ കണ്ടിറങ്ങിയ ഓരോ ആരാധകനും തീയേറ്ററിൽ നിന്ന് ആവേശത്തോടെ പുറത്ത് വരുമ്പോൾ ടെലിവിഷൻ സ്‌ക്രീനിൽ എത്ര വട്ടം കണ്ടിട്ടുണ്ടെന്ന് കണക്ക് പോലും ഇല്ലാത്ത ചിത്രം മോഹൻലാൽ എന്ന നടന്റെ ഇപ്പോഴത്തെ സമയത്ത് ഗുണം തന്നെയെന്ന് തർക്കമില്ല.

 

'ഏഴിമല പൂഞ്ചോലയും പതിനെട്ടാം വട്ടത്തെങ്ങും' വീണ്ടും ആസ്വദിച്ച് അർമാധിച്ച് തീയേറ്ററിൽ ഡാൻസ് കളിച്ച് ഇറങ്ങി വരുന്ന ആരാധകന് സന്തോഷം അല്ലാതെ എന്ത് ഉണ്ടാവാനാണ് എന്നാണ് ആരാധകരുടെ ചോദ്യം. ഓരോ മലയാളികൾക്കും പച്ചവെള്ളം പോലെ സ്ഫടികത്തിന്റെ കഥ അറിയാം. എന്നാലും 4K അനുഭവം പുതിയൊരു സിനിമ കണ്ട അനുഭവമെന്നാണ് ആരാധകരുടെ അഭിപ്രായം. ഇന്ന് ജീവിച്ചിരിപ്പില്ലാത്ത താരങ്ങളെ വീണ്ടും സ്‌ക്രീനിൽ കാണാൻ കഴിഞ്ഞതിന്റെ സന്തോഷവും ആരാധകർ പങ്കുവച്ചു. ഇന്ന് മലയാള സിനിമ മിസ് ചെയ്യുന്നത് ഇതുപോലെയുള്ള അതുല്യ കലാകാരന്മാരും കലാകാരികളുമാണ് എന്നാണ് ആരാധകരുടെ അഭിപ്രായം. 

ആട്‌ തോമയുടെ റയ്ബൻ ഗ്ലാസിനെ ചവിട്ടിപൊട്ടിക്കാൻ ആരുണ്ടെടാ എന്നാണ് ആരാധകരുടെ ചോദ്യം. റയ്ബൻ ഗ്ലാസും വെച്ച് ചുവന്ന ഷർട്ടും ധരിച്ച് ആരാധകർ തീയേറ്ററിൽ നിറഞ്ഞപ്പോൾ 28 വർഷങ്ങൾ കഴിഞ്ഞും ഇന്നും ചിത്രത്തിലെ ഓരോ ഡയലോഗും വേഷങ്ങളും ആരാധകർക്ക് ഹൃദ്ധ്യസ്ഥമാണ്. അത് തന്നെയാണ് സ്ഫടികത്തിന്റെ വിജയവും.

 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ

Trending News