Sree Dhanya Catering Service : 'ഇത് ബ്രാൻഡ് അല്ലേ'; ജിയോ ബേബിയുടെ ശ്രീ ധന്യ കാറ്ററിംഗ് സർവീസ്

Sree Dhanya Catering Service Movie സംവിധായകനായ ജിയോ ബേബിയും പ്രശാന്ത് മുരളി, മൂർ എന്നിവരാണ് ചിത്രത്തിൽ പ്രധാന വേഷം കൈകാര്യം ചെയ്യുന്നത്.

Written by - Zee Malayalam News Desk | Last Updated : Aug 23, 2022, 09:35 PM IST
  • ബഹുഭൂരിപക്ഷം പുതുമുഖങ്ങളെ വെച്ച് ഒരുക്കിയ ചിത്രം ഓഗസ്റ്റ് 26ന് തിയറ്ററുകളിൽ റിലീസ് ചെയ്യും.
  • സംവിധായകനായ ജിയോ ബേബിയും പ്രശാന്ത് മുരളി, മൂർ എന്നിവരാണ് ചിത്രത്തിൽ പ്രധാന വേഷം കൈകാര്യം ചെയ്യുന്നത്.
Sree Dhanya Catering Service : 'ഇത് ബ്രാൻഡ് അല്ലേ'; ജിയോ ബേബിയുടെ ശ്രീ ധന്യ കാറ്ററിംഗ് സർവീസ്

കൊച്ചി : സംസ്ഥാന അവാർഡ് ജേതാവ് ജിയോ ബേബി ദി ഗ്രേറ്റ് ഇന്ത്യൻ കിച്ചൺ ഫ്രീഡം ഫൈറ്റ് എന്നീ ചിത്രങ്ങൾക്ക് ശേഷം ഒരുക്കിയ ശ്രീ ധന്യ കാറ്ററിംഗ് സർവീസ് ട്രെയിലർ പുറത്ത് വിട്ടു. ബഹുഭൂരിപക്ഷം പുതുമുഖങ്ങളെ വെച്ച് ഒരുക്കിയ ചിത്രം ഓഗസ്റ്റ് 26ന് തിയറ്ററുകളിൽ റിലീസ് ചെയ്യും. സംവിധായകനായ ജിയോ ബേബിയും പ്രശാന്ത് മുരളി, മൂർ എന്നിവരാണ് ചിത്രത്തിൽ പ്രധാന വേഷം കൈകാര്യം ചെയ്യുന്നത്.

മാൻകൈൻഡ് സിനാമാസ് സിമിട്രി സിനിമാസ് എന്നീ ബാനറുകളിൽ ജോമോൻ ജേക്കബ്, ഡിജോ അഗസ്റ്റിൻ, സജിന എസ് രാജ്, വിഷ്ണു രാജൻ എന്നിവർ ചേർന്നാണ് ചിത്രം നിർമിച്ചിരിക്കുന്നത്. ജിയോ ബേബിക്കും പ്രശാന്ത് മുരളിക്കു, മൂറിന് പുറമെ ചിത്രത്തിൽ ഭൂരിപക്ഷ പേരും പുതുമഖങ്ങളാണ് അഭിനയിച്ചിരിക്കുന്നത്. സംവിധായക കുഞ്ഞില മസിലാമണിയും ചിത്രത്തിൽ ഒരു വേഷം കൈകാര്യം ചെയ്യുന്നുണ്ട്.

ALSO READ : സംവിധായകൻ ടോം ഇമ്മട്ടി ഇനി ദുൽഖറിന് ഒപ്പം; കമ്മ്യൂണിറ്റി ഫോർ ഹാപ്പിനെസ്സുമായി ദുൽഖർ സൽമാൻ ഫാമിലി

സംവിധായകനായ ജിയോ തന്നെയാണ് സിനിമയുടെ രചന നിർവഹിച്ചിരിക്കുന്നത്. സാലു കെ തോമസാണ് ഛായഗ്രാഹകൻ. സുഹൈൽ കോയ, അലീന എന്നിവരുടെ വരികൾക്ക് സംഗീതം നൽകിയിരിക്കുന്നത് ബേസിൽ സി.ജെയാണ്. അഖിൽ ആനന്ദനാണ് കോ-ഡയറക്ടർ. ഫ്രാൻസിസ് ലൂയിസാണ് എഡിറ്റിങ് നിർവഹിക്കുന്നത്. 

നോബിൻ കുര്യൻ-ആർട്ട് ഡയറെക്ടർ, ടോണി ബാബു എംപിഎസ്ഇ-സൌണ്ട് ഡിസൈനർ, സ്വാതി വിജയൻ- കോസ്റ്റ്യും ഡിസൈനർ, അജയ് അലക്സ്- സിറ്റൽസ്, ദീപക് ശിവൻ- വിഎഫ്എക്സ്, ലിജു പ്രഭാകർ- കളറിസ്റ്റ്, റോബിൻ കുഞ്ഞുകുട്ടി എംപിഎസ്ഇ- സൌണ്ട് മിക്സ്, നിയാന്ദർ താൾ, വിനയ് വിൻസന്റ്- പബ്ലിസിറ്റി ഡിസൈൻ, ഷിനോയ് തലനാട് - പ്രൊഡക്ഷൻ കൺട്രോളർ, ആരോമൽ രാജൻ- എക്സിക്യൂട്ടീവ് പ്രൊഡൂസർ എന്നിവരാണ് ചിത്രത്തിലെ മറ്റ് അണിയറ പ്രവർത്തകർ.

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ Twitter, Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.

Trending News