നടൻ ശ്രീനാഥ് ഭാസി അഭിമുഖത്തിനിടയിൽ അവതാരകയെ അപമാനിച്ചുവെന്ന പരാതി അവതാരക പിൻവലിക്കുന്നു. ശ്രീനാഥ് ഭാസിക്കെതിരായ കേസിലെ എഫ്ഐആർ റദ്ദാക്കണമെന്നാവശ്യപ്പെട്ട് പരാതിക്കാരി ഹൈക്കോടതിയെ സമീപിക്കും. ഇന്നു തന്നെ ഹൈക്കോടതിയിൽ ഹർജി നൽകുമെന്നാണ് അറിയിച്ചിരിക്കുന്നത്. പരാതിയിൽ രണ്ട് കക്ഷികളും ഒത്തു തീർപ്പിൽ എത്തുകയായിരുന്നു. ഇതിനെ തുടർന്നാണ് പരാതി പിൻവലിക്കാൻ തീരുമാനിച്ചത്. സംഭവത്തിൽ നടനെ പൊലീസ് അറസ്റ്റ് ചെയ്തതിന് ശേഷം ആൾ ജാമ്യത്തിൽ വിട്ടയച്ചിരുന്നു. ചട്ടമ്പി എന്ന ചിത്രത്തിന്റ പ്രമോഷനുമായി ബന്ധപ്പെട്ട് നടത്തിയ അഭിമുഖത്തിനിടെ അവതാരികയോട് ശ്രീനാഥ് ഭാസി അപരമര്യാദയായി പെരുമാറിയതെന്നായിരുന്നു പരാതി.
പ്രകോപനങ്ങൾ ഒന്നും കൂടാതെ തന്നോട് മോശമായി സംസാരിച്ചെന്നും ഭീഷണിപ്പെടുത്തിയെന്നുമാണ് അവതാരിക പരാതിയിൽ പറഞ്ഞിരുന്നത്. സെപ്റ്റംബർ 22നാണ് ശ്രീനാഥിനെതിരെ മരട് പോലീസിൽ അവതാരക പരാതി നൽകിയത്. ഐപിസി 509 (സ്ത്രീത്വത്തെ അപമാനിക്കല്‍) ഐപിസി 354 (ലൈംഗിക ചുവയോടെ സംസാരിക്കല്‍) 294 ബി എന്നീ മൂന്ന് വകുപ്പുകള്‍ ചുമത്തിയായിരുന്നു ശ്രീനാഥ് ഭാസിയെ പോലീസ് അറസ്റ്റ് ചെയ്തത്. കൂടാതെ അഭിമുഖത്തിന്റെ സമയത്ത് നടൻ ലഹരി ഉപയോഗിച്ചിരുന്നോ എന്ന് സ്ഥിരീകരിക്കാൻ നഖം, തലമുടി, രക്തം എന്നിവയുടെ സാമ്പിള്‍ പരിശോധനയ്ക്ക് അയച്ചിരുന്നു.
ALSO READ: Sreenath Bhasi: ശ്രീനാഥ് ഭാസിക്ക് സിനിമയിൽ വിലക്ക്, തീരുമാനം നിർമ്മാതാക്കളുടെ സംഘടനയുടെ
അതേസമയം പരാതിയെ തുടർന്ന് നടൻ ശ്രീനാഥ് ഭാസിയെ നിർമ്മാതാക്കളുടെ സംഘടന വിലക്കിയിരുന്നു. താരത്തിനെതിരെയുള്ള കേസിലും സംഘടന ഇടപെടില്ലെന്നും സംഘടന വ്യക്തമാക്കിയിരുന്നു. തെറ്റ് പറ്റിയതായി ശ്രീനാഥ് ഭാസി സമ്മതിച്ചെന്നും ഇനി ആവർത്തിക്കില്ലെന്ന് വ്യക്തമാക്കിയതായും അസോസിയേഷൻ ഭാരവാഹികൾ വാർത്താ സമ്മേളനത്തിൽ പറഞ്ഞിരുന്നു. ഇപ്പോൾ അഭിനയിച്ച് കൊണ്ടിരിക്കുന്ന ചിത്രങ്ങൾ പൂർത്തിയായാൽ സിനിമയിൽ നിന്ന് മാറ്റി നിർത്തുമെന്നാണ് അറിയിച്ചിരുന്നത്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...