നടൻ സണ്ണി വെയ്നിന്റെ ഭാര്യയും നർത്തകിയുമായ രഞ്ജിനി തന്റെ ജന്മദിനമായ ഇന്ന് ഒന്നു വ്യത്യസ്തമായാണ് ആഘോഷിച്ചത്. കോറോണ മഹാമാരി പടർന്നു പിടിക്കുന്ന ഈ സാഹചര്യത്തിൽ കേക്ക് മുറിച്ച് ആഘോഷിക്കലും പാർട്ടിയുമൊന്നും ഇക്കുറി ഇല്ല പകരം വ്യത്യസ്തമായ കാര്യമാണ് രഞ്ജിനി ചെയ്തത്.
Also read: 'കണ്ണീരൊഴുക്കി ഒരു നാട്' അനുശ്രീയുടെ കുറിപ്പ് നൊമ്പരമാക്കുന്നു
അതെന്താണെന്നോ.. തന്റെ പിറന്നാൾ ദിനത്തിൽ റോഡിലിറങ്ങി പാവപ്പെട്ടവർക്ക് ഭക്ഷണം, സാനിറ്റൈസർ മുതലായവ വാങ്ങി നൽകുകയായിരുന്നു. തന്നോടൊപ്പം ജീവകാരുണ്യ പ്രവർത്തനങ്ങളിൽ കൂടുന്ന തന്റെ പ്രിയതമയ്ക്ക് പിറന്നാൾ ആശംസകൾ നേർന്നുകൊണ്ട് സണ്ണിയാണ് ഈ ചിത്രങ്ങൾ പങ്കുവെച്ചത്.
നിരവധി ആരാധകരാണ് രഞ്ജിനിയുടെ ഈ പ്രവൃത്തിയിൽ അഭിനന്ദനവുമായി രംഗത്തെത്തിയത്.