Kanguva: ‘കങ്കുവ’; സൂര്യ-സിരുത്തൈ ശിവ ചിത്രത്തിന്റെ ടൈറ്റിൽ പുറത്ത് വിട്ടു; ടൈറ്റിൽ ടീസറിനായി ആകാംക്ഷയോടെ ആരാധകർ

Suriya 42 Movie Update: കങ്കുവയിൽ സൂര്യ ചിത്രത്തിൽ അഞ്ച് വ്യത്യസ്ത കഥാപാത്രങ്ങളെ അവതരിപ്പിക്കുമെന്നാണ് റിപ്പോർട്ട്. ഒരു പിരിയോഡിക് ഡ്രാമയായാണ് ചിത്രം എത്തുന്നത്.

Written by - Zee Malayalam News Desk | Last Updated : Apr 16, 2023, 10:53 AM IST
  • വൻ ബജറ്റിൽ ഒരുങ്ങുന്ന ചിത്രം 2024ൽ പ്രദർശനത്തിന് എത്തും
  • ദിഷ പഠാനിയാണ് ചിത്രത്തിൽ നായിക
Kanguva: ‘കങ്കുവ’; സൂര്യ-സിരുത്തൈ ശിവ ചിത്രത്തിന്റെ ടൈറ്റിൽ പുറത്ത് വിട്ടു; ടൈറ്റിൽ ടീസറിനായി ആകാംക്ഷയോടെ ആരാധകർ

സൂര്യ-സിരുത്തൈ ശിവ ചിത്രത്തിന്റെ പേരും ടൈറ്റിൽ അനൗൺസ്മെന്റ് വീഡിയോയും പുറത്തുവിട്ടു. സൂര്യ 42 എന്നാണ് ചിത്രത്തിന് താൽക്കാലികമായി പേര് നൽകിയിരുന്നത്. ‘കങ്കുവ’ എന്നാണ് ചിത്രത്തിന് പേര് നൽകിയിക്കുന്നത്. സൂര്യ ചിത്രത്തിൽ അഞ്ച് വ്യത്യസ്ത കഥാപാത്രങ്ങളെ അവതരിപ്പിക്കുമെന്നാണ് റിപ്പോർട്ട്.

പത്ത് ഭാഷകളിലായി ത്രീഡിയിലാണ് ചിത്രം പുറത്തിറക്കുക. സൂര്യയുടെ കരിയറിലെ നാൽപ്പത്തിരണ്ടാമത്തെ ചിത്രമാണിത്. യുവി ക്രിയേഷൻസ് സ്റ്റുഡിയോ ഗ്രീൻ എന്നിവയാണ് ചിത്രത്തിന്റെ ബാനർ. വംശി പ്രമോദും കെ ഇ ജ്ഞാനവേൽ രാജയും ചേർന്നാണ് ചിത്രം നിർമിക്കുന്നത്. വൻ ബജറ്റിൽ ഒരുങ്ങുന്ന ചിത്രം 2024ൽ പ്രദർശനത്തിന് എത്തും. ദിഷ പഠാനിയാണ് ചിത്രത്തിൽ നായിക.

വെട്രി പളനിസാമിയാണ് ചിത്രത്തിന്റെ ഛായാഗ്രഹണം നിർവഹിക്കുന്നത്. പ്രൊഡക്ഷൻ ഡിസൈൻ- മിലൻ. എഡിറ്റിം​ഗ്- നിഷാദ് യൂസഫ്. ആക്ഷൻ കൊറിയോഗ്രഫി- സുപ്രിം സുന്ദർ. നാരായണനാണ് ചിത്രത്തിന് തിരക്കഥ ഒരുക്കിയിരിക്കുന്നത്. മദൻ കാർക്കിയാണ് ചിത്രത്തിന് സംഭാഷണങ്ങൾ ഒരുക്കുന്നത്. ദേവി ശ്രീ പ്രസാദ് ആണ് സംഗീതം ഒരുക്കുന്നത്. ഒരു പിരിയോഡിക് ഡ്രാമയായാണ് ചിത്രം എത്തുന്നത്. 2024ൽ പൊങ്കൽ റിലീസായാണ് ചിത്രം തിയേറ്ററുകളിൽ എത്തുകയെന്നാണ് റിപ്പോർട്ട്.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News