Ghajini re-release: സൂര്യയുടെ ഗജിനി നാളെ വീണ്ടും തിയേ‌റ്ററുകളിലേക്ക്; കേരളത്തിലും റിലീസ്

Ghajini Re-release date: മനഃശാസ്ത്രത്തെ ഉൾക്കൊണ്ട് 2005-ൽ റിലീസ് ചെയത ചിത്രത്തിൽ അസിൻ, നയൻതാര എന്നിവരാണ് നായികമാരായി എത്തിയത്. 

Written by - Zee Malayalam News Desk | Last Updated : Jun 6, 2024, 05:52 PM IST
  • മുരു​ഗദോസ് സംവിധാനം ചെയ്ത സൂപ്പർ ഹിറ്റ് ചിത്രമാണ് ​ഗജിനി.
  • പുത്തൻ സാങ്കേതിക മികവോടെയാണ് ചിത്രം റീ റിലീസ് ചെയ്യുന്നത്.
  • കേരള, തമിഴ്നാട്, കർണാടക എന്നിവിടങ്ങളിൽ ഒരുമിച്ചാണ് ചിത്രം റിലീസ് ചെയ്യുന്നത്.
Ghajini re-release: സൂര്യയുടെ ഗജിനി നാളെ വീണ്ടും തിയേ‌റ്ററുകളിലേക്ക്; കേരളത്തിലും റിലീസ്

സൂര്യയെ നായകനാക്കി മുരു​ഗദോസ് സംവിധാനം ചെയ്ത സൂപ്പർ ഹിറ്റ് ചിത്രം ​ഗജിനി വീണ്ടും തിയേറ്ററുകളിലേയ്ക്ക്. പുത്തൻ സാങ്കേതിക മികവോടെയാണ് ചിത്രം റീ റിലീസ് ചെയ്യുന്നത്. കേരള തമിഴ്നാട് കർണാടക എന്നിവിടങ്ങളിൽ ഒരുമിച്ചാണ് ചിത്രം  റിലീസ് ചെയ്യുന്നത്. 

ഗജിനിയുടെ പുത്തൻ ഡിജിറ്റൽ റീമാസ്റ്റേഡ് വെർഷനാണ് നാളെ (ജൂൺ ഏഴ്) തിയേറ്ററിൽ റിലീസ് ചെയ്യുന്നത്. ഗജിനി 2K ഹൈ ക്വാളിറ്റി അറ്റ്മോസിലാണ് അവതരിപ്പിക്കുക. സൂര്യയ്ക്കൊപ്പം അസിൻ, നയൻതാര എന്നിവരാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. മുരുഗദോസ് തന്നെയാണ് ചിത്രത്തിന്റെ തിരക്കഥയും എഴുതിയിരിക്കുന്നത്. 

ALSO READ: തമിഴ് ഹൊറർ കോമഡി ചിത്രമായ അറണ്‍മണൈ 4 ഒടിടിയിലേക്ക്

മനഃശാസ്ത്രത്തെ ഉൾക്കൊണ്ട് 2005-ൽ റിലീസ് ചെയത് ചിത്രം വൻ വിജയ തരംഗമാണ് സൃഷ്ടിച്ചത്. തമിഴ് ചിത്രമായ ഗജിനിയിൽ റിയാസ് ഖാൻ, പ്രദീപ് റാവത്ത് തുടങ്ങിയവരും  പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നുണ്ട്. ശ്രീ ശരവണാ ക്രിയേഷൻസിന്റെ ബാനറിൽ സേലം ചന്ദ്രശേഖരൻ നിർമ്മിച്ച ഈ ചിത്രത്തിന്റെ ഛായാഗ്രഹണം രാജശേഖർ നിർവ്വഹിച്ചിരിക്കുന്നു.

കേരളത്തിൽ റോഷിക എന്റർപ്രൈസസ് റീലീസ് ഗജിനി പ്രദർശനത്തിനെത്തിക്കുന്നു. സംഗീതം - ഹാരിസ് ജയരാജ്, എഡിറ്റർ - ആന്റണി, പി ആർ ഒ-എ എസ് ദിനേശ്.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy

 

 

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.

Trending News