ചെന്നൈ: 2024 ലെ ആദ്യത്തെ ആറുമാസം തമിഴകത്ത് ശരിക്കും വറുതിയുടെ കാലമായിരുന്നു എന്നുവേണം പറയാൻ. ഈ സമയം തമിഴ്നാട്ടിലെ ബോക്സോഫീസില്‍ ഏറ്റവും കൂടുതല്‍ കളക്ഷന്‍ നേടിയത് മലയാള ചിത്രമായ മഞ്ഞുമ്മല്‍ ബോയ്സാണ്. അതിൽ നിന്നും ഒരു മോചനം ലഭിയച്ചത് ഏപ്രില്‍ അവസാനം ഇറങ്ങിയ ഒരു ഹൊറര്‍ ചിത്രമായിരുന്നു.
Also Read: വിവാഹം കഴിഞ്ഞും അവിഹിത ബന്ധം പുലർത്തിയ ഈ താരങ്ങളെ അറിയാമോ?
സുന്ദര്‍ സി സംവിധാനം ചെയ്ത് നായകനുമായ ചിത്രം അറണ്‍മണൈ 4 ആയിരുന്നു ആ ചിത്രം. തമന്നയും റാഷി ഖന്നയും മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ച ഹൊറര്‍ കോമഡി ചിത്രത്തിന്‍റെ റിലീസ് മെയ് 3 നായിരുന്നു നടന്നത്. ചിത്രം ആദ്യ ദിനങ്ങളില്‍ത്തന്നെ മികച്ച പ്രേക്ഷകാഭിപ്രായം നേടുകയും തുടർന്ന് തമിഴ് നാട്ടിലെ ഏറ്റവും മികച്ച കളക്ഷന്‍ നേടിയ ചിത്രമായി മാറുകയുമായിരുന്നു.
Also Read: ഒരു ദിവസം മുൻപേ എത്തി, 'വർഷങ്ങൾക്ക് ശേഷം' ഇപ്പോൾ ഒടിടിയിൽ; എവിടെ കാണാം?
ചിത്രം മൂന്നാഴ്ച കഴിഞ്ഞപ്പോള്‍ തന്നെ ഏതാണ്ട് 100 കോടി ആഗോള കളക്ഷന്‍ എത്തിയെന്നാണ് റിപ്പോർട്ട്. ഈ വര്‍ഷത്തെ തമിഴിലെ ആദ്യത്തെ നൂറുകോടി ചിത്രവും ഇതാണ്. സുന്ദർ സിയുടെ അറണ്‍മണൈ 4 അധികം ലോജിക്കില്ലാതെ രസിപ്പിക്കാൻ ആഗ്രഹിക്കുന്ന ഓഡിയന്‍സിന് ഉള്ളതാണെന്നാണ് പല റിവ്യൂവിലൂടേയും പറയുന്നത്. റിവ്യൂ അനുസരിച്ചു സ്ഥിരം ലൈനില്‍ തന്നെയാണ് സംവിധായകന്‍ കഥ അവതരിപ്പിച്ചിരിക്കുന്നത് എന്നാണ്. പക്ഷെ അതൊന്നും കളക്ഷനെ ബാധിച്ചില്ലെന്നാണ് കണക്കുകള്‍ പറയുന്നത്.
Also Read: ശനി ജയന്തിയില്‍ ശശ് മഹാപുരുഷ് രാജയോഗം; ഇവരുടെ തലവര മാറിമറിയും
യോഗി ബാബു, ദില്ലി ഗണേഷ്, വിടിവി ഗണേഷ്, കോവൈ സരള എന്നിവരും ചിത്രത്തിൽ പ്രധാന വേഷത്തിലുണ്ട്. ഇപ്പോള്‍ ചിത്രത്തിന്‍റെ ഒടിടി റിലീസ് സംബന്ധിച്ച വിവരങ്ങളാണ് പുറത്ത് വരുന്നത്. ചിത്രം ഡിസ്നി പ്ലസ് ഹോട്ട്സ്റ്റാറിലാണ് ഒടിടി റിലീസായി എത്തുന്നത്. ചിത്രം ജൂണ്‍ 21 ന് ഒടിടിയില്‍ റിലീസാകും.
2014 ൽ ആയിരുന്നു അരൺമനൈ ഫ്രാഞ്ചൈസിയിലെ ആദ്യ ചിത്രം പുറത്തിറങ്ങിയത്. സുന്ദർ, ഹൻസിക മോട്വാനി, വിനയ് റായ്, ആൻഡ്രിയ ജെറമിയ എന്നിവർ പ്രധാന വേഷങ്ങളിൽ എത്തിയിരുന്ന ചിത്രത്തിൻറെ തിരക്കഥ നിർവഹിച്ചത് വെങ്കട് രാഘവൻ ആയിരുന്നു. 2016 ൽ പുറത്തിറങ്ങിയ രണ്ടാമത്തെ ചിത്രത്തിൽ സിദ്ധാർത്ഥ്, തൃഷ എന്നിവരെ കൂടാതെ സുന്ദറും ഹൻസികയും അഭിനയിച്ചിരുന്നു. ശേഷം 2021 ൽ പുറത്തിറങ്ങിയ മൂന്നാമത്തെ ചിത്രത്തിൽ സുന്ദർ, ആര്യ, റാഷി, ആൻഡ്രിയ എന്നിവരും അഭിനയിച്ചു. ഈ നാല് ചിത്രങ്ങളും പരസ്പരം ബന്ധമുള്ളവയല്ല എന്നതാണ് ഇതിന്റെ പ്രത്യേകത.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്