സൂര്യയുടെ പുതിയ ചിത്രത്തിലെ നായിക അപര്‍ണ്ണ

ഇരുതി ചുറ്റ്’ എന്ന സൂപ്പര്‍ഹിറ്റ് ചിത്രം സംവിധാനം ചെയ്ത സുധാ കൊങ്ങരയാണ് ഈ ചിത്രവും ഒരുക്കുന്നത്. 

Last Updated : Apr 7, 2019, 03:43 PM IST
സൂര്യയുടെ പുതിയ ചിത്രത്തിലെ നായിക അപര്‍ണ്ണ

സൂര്യയുടെ പുതിയ ചിത്രമായ ‘സൂര്യ38’ ല്‍ മലയാളി താരം അപര്‍ണാ ബാലമുരളി നായികയായി എത്തുന്നു. ചിത്രത്തിന്റെ ഷൂട്ടിംഗ് ഇന്ന് ആരംഭിച്ചു. ‘ഇരുതി ചുറ്റ്’ എന്ന സൂപ്പര്‍ഹിറ്റ് ചിത്രം സംവിധാനം ചെയ്ത സുധാ കൊങ്ങരയാണ് ഈ ചിത്രവും ഒരുക്കുന്നത്.

അപര്‍ണാ ബാലമുരളിയെ കൂടാതെ ഇന്ത്യന്‍ സിനിമയിലെ മറ്റ് മികച്ച താരങ്ങളും ചിത്രത്തില്‍ അണിനിരക്കുന്നുണ്ട്. ചിത്രത്തിന് സംഗീതം നല്‍കുന്നത് ജി.വി.പ്രകാശാണ്. ബൊമ്മി റെഡ്ഢിയാണ് ഛായാഗ്രാഹകന്‍.

സൂര്യയുടെ തന്നെ ഉടമസ്ഥതയിലുള്ള 2ഡി എന്റര്‍ടൈന്‍മെന്റ്സും, അടുത്തിടെ ഓസ്‌കാര്‍ അവാര്‍ഡ് നേടിയ സീഖ്യാ എന്റര്‍ടെയ്ന്‍മെന്റിന്റെ ഗുനീത് മോംഘയും ചേര്‍ന്നാണ് ചിത്രം നിര്‍മ്മിക്കുന്നത്. രാജ ശേഖര്‍ കര്‍പ്പൂര സുന്ദര പാണ്ഡ്യനാണ് സഹ നിര്‍മ്മാതാവ്.

More Stories

Trending News