തിരുവനന്തപുരം: അംഗൻവാടിയിലേയ്ക്ക് പാഞ്ഞുകയറി പേപ്പട്ടിയിൽ നിന്ന് ജീവൻ പണയം വെച്ച് കുഞ്ഞുങ്ങളെ രക്ഷിച്ച് ആയ. തിരുവനന്തപുരം കിളിമാനൂർ പുളിമാത്ത് പഞ്ചായത്തിലെ 28ാം നമ്പർ അംഗൻവാടിയിലേയ്ക്ക് ഓടിക്കയറിയ നായ കുട്ടികളെ കടിക്കാൻ ശ്രമിച്ചെങ്കിലും ഹെൽപ്പർ സുമംഗല (46) തടയുകയായിരുന്നു. ശനിയാഴ്ച ഉച്ചയ്ക്ക് ഒന്നരയോടെയാണ് സംഭവം. ആയയുടെ സമയോചിത ഇടപെടലിൽ ഏഴ് കുട്ടികൾ കടിയേൽക്കാതെ രക്ഷപ്പെട്ടു. കുഞ്ഞുങ്ങളെ രക്ഷിക്കുന്നതിനിടയിൽ സുമംഗലയ്ക്ക് നായുടെ ആക്രമണത്തിൽ ഗുരുതര പരിക്കേറ്റു.
കിളിമാനൂർ പുളിമാത്ത് പഞ്ചായത്തിലെ വിവിധ പ്രദേശങ്ങളിൽ പേപ്പട്ടിയുടെ കടിയേറ്റ് സ്കൂൾ വിദ്യാർത്ഥിയടക്കം നിരവധി പേർക്ക് പരിക്ക്റ്റു. പുളിമാത്ത് പഞ്ചായത്തിലെ ശീമവിള, പന്തുവിള പ്രദേശങ്ങളിലാണ് നിരവധി പേർക്ക് പേപ്പട്ടിയുടെ കടിയേറ്റത്. രാവിലെ 10ന് ശീമവിള തെക്കേവിള വീട്ടിൽ എട്ട് വയസുകാരൻ ആദിദേഷിനെ പേപ്പട്ടി കടിക്കുകയായിരുന്നു.
Also read- Actor Dileep Shankar Found Dead: സിനിമാ സീരിയൽ നടൻ ദിലീപ് ശങ്കർ ഹോട്ടലിൽ മരിച്ച നിലയിൽ
തുടർന്ന് പന്തുവിളയിൽ മിർസാ സ്റ്റോർ നടത്തുന്ന തൊളിക്കുഴി ആനന്ദൻമുക്ക് എസ്.എ മൻസിലിൽ ഷജീർ, പന്തുവിള പുത്തൻവിള വീട്ടിൽ അംബിക, പന്തുവിള മനു ഭവനിൽ ജയശ്രീ, കിളിമാനൂർ കടമുക്ക് സ്വദേശി സെയ്ദ് എന്നിവർക്കും നായുടെ ആക്രമണത്തിൽ പരിക്കേറ്റു. കടിയേറ്റവർ തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയടക്കം വിവിധ ആശുപത്രികളിൽ ചികിത്സ തേടി. പ്രദേശത്തെ നിരവധി തെരുവുനായ്ക്കളെയും വർത്തുമൃഗങ്ങളെയും പേപ്പട്ടി കടിച്ചതിനാൽ പ്രദേശവാസികൾ കടുത്ത ഭീതിയിലാണ്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്സ്ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്സ്ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.