The Spoils: "ദി സ്പോയിൽസ്"; ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്ത്

The Spoils Malayalam Movie: "ദി സ്പോയിൽസ്" എന്ന ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തിറക്കി. നിർമാതാവ് ലിസ്റ്റിൻ സ്റ്റീഫൻ, നടൻ ബിജു മേനോന് പോസ്റ്റർ നൽകി പ്രകാശനം ചെയ്തു.

Written by - Zee Malayalam News Desk | Last Updated : Oct 11, 2023, 10:14 AM IST
  • മാർബെൻ സ്റ്റുഡിയോസിന്റെ ബാനറിൽ എംഎ റഹിം ആണ് ചിത്രം നിർമിക്കുന്നത്
  • ആര്യ ആദി ഇന്റർനാഷണലിന്റെ ബാനറിൽ എംഎ ജോഷി, മഞ്ചിത്ത് ദിവാകർ എന്നിവർ സഹനിർമാതാക്കളാകുന്നു
  • സതീഷ് കതിരവേൽ ഛായാഗ്രഹണം നിർവ്വഹിക്കുന്നു
The Spoils: "ദി സ്പോയിൽസ്"; ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്ത്

അഞ്ജലി അമീർ, പ്രീതി ക്രിസ്റ്റീന പോൾ, എംഎ റഹിം, വിനീത് മോഹൻ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി മഞ്ചിത്ത് ദിവാകർ കഥ എഴുതി സംവിധാനം ചെയ്യുന്ന "ദി സ്പോയിൽസ്" എന്ന ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തിറക്കി. നിർമാതാവ് ലിസ്റ്റിൻ സ്റ്റീഫൻ, നടൻ ബിജു മേനോന് പോസ്റ്റർ നൽകി പ്രകാശനം ചെയ്തു.

മാർബെൻ സ്റ്റുഡിയോസിന്റെ ബാനറിൽ എംഎ റഹിം നിർമിക്കുന്ന ചിത്രത്തിൽ ആര്യ ആദി ഇന്റർനാഷണലിന്റെ ബാനറിൽ എംഎ ജോഷി, മഞ്ചിത്ത് ദിവാകർ എന്നിവർ സഹനിർമാതാക്കളാകുന്നു. സതീഷ് കതിരവേൽ ഛായാഗ്രഹണം നിർവ്വഹിക്കുന്നു.

അഖിൽ കവലൂർ, അക്ഷയ് ജോഷി,സജിത് ലാൽ, സന്തോഷ്‌ കുമാർ, ബക്കർ, സുനിൽ ബാബു, ഷൈജു ബി കല്ലറ, സതീശൻ, സാബു നീലകണ്ഠൻ നായർ, ഷൈൻ രാജ്, റിജു റാം, സജിഖാൻ, റിനു പോൾ, ആറ്റിങ്ങൽ സുരേഷ്, ഷീജു ഇമ്മാനുവൽ, ആദിദേവ്, അനശ്വര രാജൻ, ദർശ, സിനിമോൾ, ജിനീഷ്, ഷിജി സുകൃത, മുകരി, അനു ശ്രീധർമ എന്നിവരാണ് ചിത്രത്തിലെ മറ്റ് അഭിനേതാക്കൾ.

ALSO READ: Kannur Squad: ദൃശ്യം കളക്ഷൻ കാറ്റിൽ പറത്തി കണ്ണൂർ സ്ക്വാഡ്..! ബോക്സ് ഓഫീസ് കളക്ഷൻ

സുനിൽ ജി ചെറുകടവ് എഴുതിയ വരികൾക്ക് സിബു സുകുമാരൻ സംഗീതം നൽകുന്നു. ആലാപനം-ശ്രീജിത്ത്‌ ഐപിഎസ്. എഡിറ്റിംഗ്-ബിജിലേഷ് കെ ബി,കോ റൈറ്റർ- അനന്തു ശിവൻ, പ്രൊഡക്ഷൻ കാൺട്രോളർ-വിനോദ് കടക്കൽ,കല-അനീഷ് അമ്പൂരി,വസ്ത്രാലങ്കാരം-സതീഷ് പാരിപ്പള്ളി, മേക്കപ്പ്-സിബിരാജ്,സൗണ്ട് ഡിസൈനർ- അഭിറാം,സൗണ്ട് എഫെക്ട്-കരുൺ പ്രസാദ്.

ചീഫ് അസോസിയേറ്റ് ഡയറക്ടർ-സജിത്ത് ബാലകൃഷ്ണൻ, സെക്കൻഡ് യൂണിറ്റ് ക്യാമറ വിനിൽ വിജയ്. അസോസിയേറ്റ് ഡയറക്ടർ-സാബു ടി എസ്, കളറിസ്റ്റ്-ജോജി ഡി പാറക്കൽ, പ്രൊഡക്ഷൻ ഡിസൈനർ- എൻ എസ് രതീഷ്, പ്രൊഡക്ഷൻ എക്സിക്യൂട്ടീവ്- നിസാർ ചാലക്കുടി, സ്റ്റിൽസ്- ഷാബു പെരുമ്പാവൂർ, പോസ്റ്റർ ഡിസൈനർ- ബൈജു ബാലകൃഷ്ണൻ. "ദി സ്പോയിൽസി"ന്റെ പോസ്റ്റ് പ്രൊഡക്ഷൻ ജോലികൾ പുരോഗമിക്കുകയാണ്. ‌പി ആർ ഒ- എഎസ് ദിനേശ്.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy 

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News