Varisu and Thunivu OTT: വാരിസും തുണിവും ഒടിടിയിൽ എന്ന്? എവിടെ കാണാം

 ജനുവരി 11-ന് തിയേറ്ററുകളിൽ എത്തിയ ഇരു ചിത്രങ്ങൾക്കും താരതമ്യേനെ മികച്ച അഭിപ്രായമായിരുന്നു ലഭിച്ചത്

Written by - Zee Malayalam News Desk | Last Updated : Feb 3, 2023, 07:45 PM IST
  • തമിഴ് സംവിധായകൻ വശി പൈഡിപ്പള്ളിയാണ്. വാരിസ് സംവിധാനം ചെയ്തത്
  • വലിമൈക്ക് ശേഷം എച്ച് വിനോദ് സംവിധാനം ചെയ്ത ചിത്രമാണ് തുണിവ്
  • മികച്ച അഭിപ്രായമാണ് ഇരു ചിത്രങ്ങൾക്കും തീയ്യേറ്ററിൽ നിന്നും ലഭിച്ചത്
Varisu and Thunivu OTT: വാരിസും തുണിവും ഒടിടിയിൽ എന്ന്? എവിടെ കാണാം

തീയേറ്ററുകളിൽ വിജയകരമായ പ്രദർശനത്തിന് ശേഷം വിജയ് നായകനായ വാരിസും അജിത്ത് നായകനായ തുണിവും ഒടിടിയിലേക്ക് എത്തുകയാണ്. വാരിസ് ഫെബ്രുവരി 22-ന് ആമസോൺ പ്രൈം വീഡിയോയിൽ പ്രീമിയർ ചെയ്യും. ഇത് തമിഴ്, തെലുങ്ക്, കന്നഡ, മലയാളം ഭാഷകളിൽ ലഭ്യമാകും. വാരിസ് ഹിന്ദി OTT റിലീസ് സംബന്ധിച്ച് സ്ഥിരീകരണമില്ലെന്ന് പിങ്ക് വില്ല റിപ്പോർട്ട് ചെയ്യുന്നു. ജനുവരി 11-ന് തിയേറ്ററുകളിൽ എത്തിയ വാരിസിന് താരതമ്യേനെ മികച്ച അഭിപ്രായമായിരുന്നു ലഭിച്ചത്. 

തുനിവ് ഫെബ്രുവരി 8 മുതൽ നെറ്റ്ഫ്ലിക്സിൽ സ്ട്രീം ചെയ്യും. പ്രേക്ഷകർക്ക് ഇത് തമിഴ്, തെലുങ്ക്, മലയാളം, കന്നഡ, ഹിന്ദി ഭാഷകളിൽ കാണാം.  വമ്പൻ റെസ്പോൺസാണ് തുണിവിന് തീയ്യേറ്ററുകളിൽ ലഭിച്ചത്. 

വാരിസ്

തമിഴ് സംവിധായകൻ വശി പൈഡിപ്പള്ളിയാണ്. വാരിസ് സംവിധാനം ചെയ്യുന്നത്. ശ്രീ വെങ്കിടേശ്വര ക്രിയേഷൻസിന്റെയും പിവിപി സിനിമയുടെയും ബാനറിൽ എത്തിയ ചിത്രത്തിലെ പാട്ടുകൾക്ക് സംഗീതം നൽകിയത്.  പ്രശസ്ത സംഗീതസംവിധായകൻ എസ് തമൻ ആണ്. കണക്കുകൾ പ്രകാരം 279 കോടിയാണ് ചിത്രം സ്വന്തമാക്കിയത്.

തുണിവ്

വലിമൈക്ക് ശേഷം എച്ച് വിനോദ് സംവിധാനം ചെയ്ത തുണിവിൽ ഒരു കൂട്ടം ബാങ്ക് കൊള്ളക്കാരും പോലീസും തമ്മിലുള്ള സംഘർഷങ്ങളാണ് പ്രമേയം. വീര, ജോൺ കൊക്കൻ, അജയ്, സിബി ചന്ദ്രൻ എന്നിവരും ചിത്രത്തിൽ മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. 115 കോടിയാണ് ചിത്രം ബോക്സോഫീസിൽ നേടിയത്. 

 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News