Video Song: ചിന്ന മച്ചാ.. എന്ന പുള്ളെ..

ഗാനം നേരത്തെ തന്നെ സോഷ്യല്‍ മീഡിയയില്‍ വന്‍ കോളിളക്കം സൃഷ്ടിച്ചിരുന്നു.

Last Updated : Jan 31, 2019, 05:40 PM IST
 Video Song: ചിന്ന മച്ചാ.. എന്ന പുള്ളെ..

ടിക് ടോക് വീഡിയോകളിലൂടെ ഏറെ വൈറലായ ചിന്ന മച്ചാ.. എന്ന പുള്ളെ.. എന്ന തമിഴ് ഗാനം പുറത്തിറങ്ങി. ചാര്‍ളി ചാപ്ലിന്‍ 2 എന്ന ചിത്രത്തിലെ ഗാനരംഗത്തില്‍ പ്രഭുദേവയും, നിക്കി ഗല്‍റാണിയുമാണ്‌ പ്രത്യക്ഷപ്പെടുന്നത്.

സെന്തില്‍ ഗണേഷും രാജലക്ഷ്മിയും ചേര്‍ന്ന് ആലപിച്ച ഗാനം നേരത്തെ തന്നെ സോഷ്യല്‍ മീഡിയയില്‍ വന്‍ കോളിളക്കം സൃഷ്ടിച്ചിരുന്നു. ശക്തി ചിതംബരം സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ ഭു, സമീര്‍, അധ ശര്‍മ്മ തുടങ്ങിയവരാണ് മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്‍. 

റ്റി. ശിവ നിര്‍മ്മിക്കുന്ന ചിത്രത്തിലെ ഗാനങ്ങള്‍ക്ക് സംഗീതം പകര്‍ന്നിരിക്കുന്നത് അംരേഷ് ഗണേഷാണ്.  2002ല്‍ പുറത്തിറങ്ങിയ ചാര്‍ളി ചാപ്ലിന്‍റെ രണ്ടാം ഭാഗമാണ് ചാര്‍ളി ചാപ്ലിന്‍ 2. ജനുവരി 25 നാണ് ചിത്രം തിയേറ്ററിലെത്തിയത്.

 

Trending News