Virata Parvam OTT RElease: റാണ ദ​ഗുബാട്ടി - സായ് പല്ലവി ചിത്രം വിരാട പർവത്തിന്റെ ഒടിടി റിലീസ് പ്രഖ്യാപിച്ച് നെറ്റ്ഫ്ലിക്സ്

Virata Parvam OTT RElease Date : ചിത്രം ജൂലൈ 1 ന് നെറ്റ്ഫ്ലിക്സിൽ സ്ട്രീമിങ് ആരംഭിക്കുമെന്നാണ് അറിയിച്ചിരിക്കുന്നത്.  

Written by - Zee Malayalam News Desk | Last Updated : Jun 29, 2022, 04:41 PM IST
  • ഇപ്പോൾ ചിത്രത്തിന്റെ ഒടിടി റിലീസ് പ്രഖ്യാപിച്ചിരിക്കുകയാണ് നെറ്റ്ഫ്ലിക്സ്.
  • ചിത്രം ജൂലൈ 1 ന് നെറ്റ്ഫ്ലിക്സിൽ സ്ട്രീമിങ് ആരംഭിക്കുമെന്നാണ് അറിയിച്ചിരിക്കുന്നത്.
  • ചിത്രം ജൂൺ 17 ന് തീയേറ്ററുകളിൽ റിലീസ് ചെയ്തു. മികച്ച അഭിപ്രായമാണ് ചിത്രത്തിന് തീയേറ്ററുകളിൽ നിന്ന് ലഭിച്ചത്.
Virata Parvam OTT RElease: റാണ ദ​ഗുബാട്ടി - സായ് പല്ലവി ചിത്രം വിരാട പർവത്തിന്റെ ഒടിടി റിലീസ് പ്രഖ്യാപിച്ച് നെറ്റ്ഫ്ലിക്സ്

റാണ ദഗുബാട്ടി, സായ് പല്ലവി എന്നിവർ കേന്ദ്ര കഥാപാത്രങ്ങളായി എത്തുന്ന ചിത്രം വിരാട പർവത്തിന്റെ ഡിജിറ്റൽ അവകാശങ്ങൾ നെറ്റ്ഫ്ലിക്സ് നേടിയതായി മുമ്പ് തന്നെ റിപ്പോർട്ടുകൾ വന്നിരുന്നു. ഇപ്പോൾ ചിത്രത്തിന്റെ ഒടിടി റിലീസ് പ്രഖ്യാപിച്ചിരിക്കുകയാണ് നെറ്റ്ഫ്ലിക്സ്. ചിത്രം ജൂലൈ 1 ന് നെറ്റ്ഫ്ലിക്സിൽ സ്ട്രീമിങ് ആരംഭിക്കുമെന്നാണ് അറിയിച്ചിരിക്കുന്നത്.  ചിത്രം ജൂൺ 17 ന് തീയേറ്ററുകളിൽ റിലീസ് ചെയ്തു. മികച്ച അഭിപ്രായമാണ് ചിത്രത്തിന് തീയേറ്ററുകളിൽ നിന്ന് ലഭിച്ചത്.

ചിത്രത്തിൽ വെന്നെല്ല എന്ന കഥാപാത്രമായാണ് സായ് പല്ലവി എത്തുന്നത്. പോലീസ് ഉദ്യോ​ഗസ്ഥന്റെ വേഷത്തിലാണ് നടൻ റാണ ​ദ​ഗുബാട്ടി ചിത്രത്തിൽ എത്തുന്നത്. പോലീസുകാരനെ പ്രണയിക്കുന്ന നക്സല്‍ ആണ് സായ് പല്ലവിയുടെ കഥാപാത്രം. വേണു ഉഡുഗുളയാണ് ചിത്രം സംവിധാനം ചെയ്യുന്നത്. തെലുഗു, മലയാളം. തമിഴ് എന്നീ ഭാഷകളിൽ ചിത്രം നെറ്റ്ഫ്ലിക്സിൽ റിലീസ് ചെയ്യും 

ALSO READ:  Virata Parvam: റാണ ദ​ഗുബാട്ടി - സായ് പല്ലവി ചിത്രം വിരാട പർവം റിലീസ് പ്രഖ്യാപിച്ചു

ചിത്രത്തിന്റെ തിരക്കഥ എഴുതിയതും വേണു ഉഡുഗുള തന്നെയാണ്. ഡി സുരേഷ് ബാബുവും സുധാകര്‍ ചെറുകുറിയും ചേര്‍ന്നാണ് ചിത്രത്തിന്റെ നിര്‍മ്മാണം. ശ്രീകര്‍ പ്രസാദ് ആണ് സിനിമയുടെ ചിത്രസംയോജനം നിര്‍വഹിക്കുന്നത്. നന്ദിത ദാസ്, പ്രിയാമണി, സറീന വഹാബ്, ഈശ്വരി റാവു, സായ് ചന്ദ്, നിവേദ, നവീൻ ചന്ദ്ര എന്നിവരാണ് ചിത്രത്തിലെ മറ്റ് പ്രധാന കഥാപാത്രങ്ങൾ.

സിനിമയുടെ ചില ഭാഗങ്ങള്‍ വികരബാദ് ഫോറസ്റ്റില്‍ ആണ് ചിത്രീകരിച്ചത്. ചിത്രത്തിന്റെ സംഗീത സംവിധാനം നിര്‍വഹിക്കുന്നത് സുരേഷ് ബൊബ്ബിലി ആണ്. ഡാനിയും ദിവാകര്‍ മണിയും ചേര്‍ന്നാണ് ഛായാഗ്രാഹണം നിർവഹിക്കുന്നത്. സായ് പല്ലവിയുടെ ഒരു വേറിട്ട കഥാപാത്രത്തിലെ ചിത്രത്തിലൂടെ കാണാൻ സാധിക്കും എന്നാണ് പ്രതീക്ഷ.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ Twitter, Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News