Within Seconds Movie: ഇന്ദ്രൻസിന്റെ 'വിത്തിൻ സെക്കൻഡ്സ്' തിയേറ്ററുകളിലേക്ക്; പുതിയ വീഡിയോ ​ഗാനമെത്തി

ഇൻവെസ്റ്റി​ഗേഷൻ ത്രില്ലറായാണ് ചിത്രം ഒരുക്കിയിരിക്കുന്നതെന്നാണ് വിത്തിൻ സെക്കൻഡ്സ് എന്ന ചിത്രത്തിന്റെ ട്രെയിലർ നൽകുന്ന സൂചന.

Written by - Zee Malayalam News Desk | Last Updated : May 8, 2023, 06:32 PM IST
  • ആകാശം തൊട്ടു എന്ന് തുടങ്ങുന്ന ​ഗാനമാണ് പുറത്തിറക്കിയത്.
  • വിജേഷ് പി വിജയന്‍ സംവിധാനം ചെയ്ത ചിത്രം മെയ് 12 ന് തിയേറ്ററുകളിൽ പ്രദർശനത്തിനെത്തും.
  • തന്ത്ര മീഡിയ റിലീസാണ് ചിത്രം തിയേറ്ററുകളിൽ എത്തിക്കുന്നത്.
Within Seconds Movie: ഇന്ദ്രൻസിന്റെ 'വിത്തിൻ സെക്കൻഡ്സ്' തിയേറ്ററുകളിലേക്ക്; പുതിയ വീഡിയോ ​ഗാനമെത്തി

ഇന്ദ്രൻസ് കേന്ദ്ര കഥാപാത്രമായി എത്തുന്ന വിത്തിൻ സെക്കന്‍റ്സ് എന്ന ചിത്രത്തിലെ വീഡിയോ ​ഗാനമെത്തി. ആകാശം തൊട്ടു എന്ന് തുടങ്ങുന്ന ​ഗാനമാണ് പുറത്തിറക്കിയത്. വിജേഷ് പി വിജയന്‍ സംവിധാനം ചെയ്ത ചിത്രം മെയ് 12 ന് തിയേറ്ററുകളിൽ പ്രദർശനത്തിനെത്തും. തന്ത്ര മീഡിയ റിലീസാണ് ചിത്രം തിയേറ്ററുകളിൽ എത്തിക്കുന്നത്. ചിത്രത്തിന്റെ ട്രെയിലർ കഴിഞ്ഞ ദിവസം ഇറങ്ങിയിരുന്നു. ഇൻവെസ്റ്റി​ഗേഷൻ ത്രില്ലറായാണ് ചിത്രം ഒരുക്കിയിരിക്കുന്നതെന്നാണ് ചിത്രത്തിന്റെ ട്രെയിലർ നൽകുന്ന സൂചന.

ബാംഗ്ലൂരിൽ നിന്നും വരുന്ന മൂന്ന് റൈഡർമാർ ഒരു ചെറിയ ഗ്രാമത്തിലെത്തുന്നു. അവിടെ നിന്ന് മൂന്ന് പേരെ പരിചയപ്പെടുന്നു. അങ്ങനെ ഇവർ ആറു പേരും കൂടെ അപകട സാധ്യതയുള്ള ഒരു സ്ഥലത്തേക്ക് യാത്ര തിരിക്കുന്നു. അതിൽ ഒരാൾ മാത്രം തിരിച്ചുവരികയും ബാക്കി അഞ്ചു പേരെ കാണാതാവുകയും ചെയ്യുന്നു. അവരെ കുറിച്ചുള്ള അന്വേഷണവും അതേ ചുറ്റിപറ്റി നടക്കുന്ന സംഭവവികാസങ്ങളും ആണ് കഥ എന്നാണ് ട്രെയിലർ നൽകുന്ന സൂചന.

അലെൻസിയർ, സുധീർകരമന, സാൻഡിനോ മോഹൻ, ബാജിയോ ജോർജ്, സെബിൻ, സിദ്ധിഖ്, സന്തോഷ്‌ കീഴാറ്റൂർ, തലൈവാസൽ വിജയ്, സുനിൽ സുഗത, ഡോ. സംഗീത് ധർമ്മരാജൻ, നാരായണൻകുട്ടി, ദീപു, ശംഭു, മുരുകേശൻ, ജയൻ, ജെ.പി മണക്കാട്, സരയു മോഹൻ, സീമ ജി നായർ, അനു നായർ, നീനക്കുറുപ്പ്‌, വർഷ, അനീഷ, ഡോ. അഞ്ചു സംഗീത്, മാസ്റ്റർ അർജുൻ സംഗീത്, മാസ്റ്റർ സഞ്ജയ്, മാസ്റ്റർ അർജുൻ അനിൽ എന്നിവരാണ് ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.     

Also Read: Tanur boat Accident: താനൂര്‍ ബോട്ടപകടം: മരിച്ചവരുടെ കുടുംബത്തിന് ധനസഹായവുമായി 2018 സിനിമ നിര്‍മാതാക്കള്‍

 

ഡോ. സംഗീത് ധര്‍മ്മരാജന്‍, വിനയന്‍ പി വിജയന്‍ എന്നിവര്‍ ചേര്‍ന്നാണ് ചിത്രത്തിന്റെ രചന നിര്‍വഹിച്ചിരിക്കുന്നത്. അനില്‍ പനച്ചൂരാന്‍റെ വരികള്‍ക്ക് രഞ്ജിന്‍ രാജ് സംഗീതം പകരുന്നു. ബോള്‍ എന്‍റര്‍ടെയ്ന്‍‍മെന്‍റിന്‍റെ ബാനറിലാണ് ചിത്രത്തിന്റെ നിര്‍മാണം. ഛായാഗ്രഹണം- രജീഷ് രാമന്‍, എഡിറ്റിംഗ്- അയൂബ്ഖാന്‍, സംഗീതം- രഞ്ജിന്‍ രാജ്, കലാസംവിധാനം- നാഥന്‍ മണ്ണൂര്‍, ഗാനങ്ങള്‍- അനില്‍ പനച്ചൂരാന്‍, മേക്കപ്പ്- ബൈജു ബാലരാമപുരം.

പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍- ജെപി മണക്കാട്, വസ്ത്രാലങ്കാരം- കുമാര്‍ എടപ്പാള്‍, ചീഫ് അസോസിയേറ്റ് ഡയറക്ടര്‍- പ്രവീണ്‍, അസോസിയേറ്റ് ഡയറക്ടേഴ്സ്- മഹേഷ്, വിഷ്ണു. സൗണ്ട് ഡിസൈന്‍- ആനന്ദ് ബാബു, പ്രൊജക്റ്റ് ഡിസൈന്‍- ഡോ. അഞ്ജു സംഗീത്, ഫിനാന്‍ഷ്യല്‍ കണ്‍ട്രോളര്‍- സഞ്ജയ് പാല്‍, സ്റ്റില്‍സ്- ജയപ്രകാശ് ആതളൂര്‍, വാര്‍ത്താ പ്രചരണം- സുനിത സുനിൽ, പ്രൊഡക്ഷന്‍ എക്‌സിക്യൂട്ടീവ്സ്- രാജന്‍ മണക്കാട്, ഷാജി കൊല്ലം, ഡിസൈന്‍- റോസ്‌മേരി ലില്ലു. പിആർഒ- സുനിത.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News