മലയാള സിനിമയിൽ ഒരുകാലത്ത് സൂപ്പർ താരമായിരുന്നു ശങ്കർ. ആക്ഷനും, പ്രണയവുമെല്ലാം അഭിനയിച്ച് പ്രേക്ഷകരുടെ ഇഷ്ട താരമായിരുന്ന ശങ്കർ ഇപ്പോഴിതാ വീണ്ടും അഭിനയത്തിരക്കുകളിലേക്ക് മാറുകയാണ്. സീ മലയാളം ന്യൂസിന് നൽകിയ പ്രത്യേക അഭിമുഖത്തിൽ ശങ്കർ ചില കാര്യങ്ങൾ ആദ്യമായി വെട്ടിത്തുറന്ന് പറയുകയാണ്. നടിയെ ആക്രമിച്ച കേസുമായി ബന്ധപ്പെട്ട് നടൻ ദിലീപിനെക്കുറിച്ചും മീ ടു ആരോപണം ഉന്നയിക്കപ്പെട്ട നിർമാതാവ് വിജയ് ബാബുവിനെക്കുറിച്ചും ശങ്കർ തുറന്നു പറയുന്നു. ദിലീപ് നിരപരാധിയാണെന്നാണ് ശങ്കർ തുറന്ന് പറയുന്നത്.
"സിനിമയിൽ ഇന്ന് മാത്രമല്ല പണ്ടും പൊളിറ്റിക്‌സ് ഉണ്ട്. പക്ഷെ ഒരു വ്യത്യാസം അന്ന് സോഷ്യൽ മീഡിയ ഇല്ല. രണ്ട് മാഗസിനുകൾ മാത്രമാണുള്ളത്. ഇന്ന് സോഷ്യൽ മീഡിയ അങ്ങനെയല്ല. ഒരു ചെറിയ വാർത്ത പോലും വലുതാക്കി മാറ്റും. നടിയെ ആക്രമിച്ച കേസിൽ ഇപ്പോഴും എന്തെന്നും എങ്ങനെയാണെന്നും ഒന്നും പുറത്ത് വന്നിട്ടുമില്ല തെളിഞ്ഞിട്ടുമില്ല. ഇതുവരെ ഒന്നും തെളിയാത്ത സ്ഥിതിക്ക് ഞാൻ പറയുന്നതിൽ അർത്ഥമില്ല. ഇപ്പോൾ വിജയ് ബാബു ആയാലും ദിലീപ് ആയാലും അവർ ആരും കുറ്റക്കാരാണെന്ന് തെളിഞ്ഞിട്ടില്ല. അല്ലാതെ നമുക്ക് അതിനെക്കുറിച്ച് പറയാൻ കഴിയില്ല. എന്നാൽ ഇത് സോഷ്യൽ മീഡിയയിൽ കൂടുതൽ സംസാരം ആകുന്നുണ്ടെന്നാണ് എനിക്ക് മനസിലാകുന്നത്. അതിന്റെ സത്യാവസ്ഥയൊക്കെ പുറത്ത് വരട്ടെ". - ശങ്കർ പറഞ്ഞു.
Also Read: ദിലീപും അതിജീവിതയും ഒരേ ഗ്യാങ്... അപ്പോൾ ദിലീപ് അങ്ങനെ ചെയ്യുവോ? നടി ഗീതാ വിജയൻ
"ദിലീപ് അങ്ങനെയൊന്നും ചെയ്യാൻ സാധ്യതയില്ല. ദിലീപിനെ എനിക്ക് നന്നായി അറിയാം. ഏതാണ്ട് ഒരു 25 വർഷത്തോളമായി അറിയാം. ഞാൻ ആദ്യം ദിലീപിനെ കാണുന്നത് അദ്ദേഹത്തിന്റെ ആദ്യ സിനിമയിലാണ്. നാദിർഷയും ദിലീപുമൊക്കെയുള്ള സിനിമ. അന്ന് മുതൽ തന്നെ എനിക്ക് അറിയാം. ദിലീപ് അങ്ങനെ ചെയ്യില്ല. ഇപ്പോൾ ഈ കേസിന്റെ കാര്യങ്ങൾ നടക്കുകയല്ലേ. തെളിഞ്ഞുവരട്ടെ. നിരപരാധി ആണെന്നാണ് എനിക്ക് തോന്നുന്നത്" - ശങ്കർ കൂട്ടിച്ചേർത്തു.
Dileep In Supreme Court: നടിയെ ആക്രമിച്ച കേസിൽ പുതിയ നീക്കവുമായി ദിലീപ്; മഞ്ജു വാര്യർക്കും അതിജീവിതയ്ക്കുമെതിരെ ഗുരുതര ആരോപണങ്ങൾ
ന്യൂഡൽഹി: നടിയെ ആക്രമിച്ച കേസില്‍ 133 പേജ് നീണ്ട അപേക്ഷയുമായി ദിലീപ് സുപ്രീംകോടതിയില്‍. കേസിലെ വിചാരണ സമയബന്ധിതമായി പൂര്‍ത്തിയാക്കാന്‍ നിര്‍ദേശിക്കണമെന്നാതാണ് പ്രധാന ആവശ്യം. കേസില്‍ ഒരിക്കല്‍ വിസ്തരിച്ചവരെ വീണ്ടും വിസ്തരിക്കാന്‍ അനുവദിക്കരുതെന്നും തുടരന്വേഷണ റിപ്പോര്‍ട്ട് പുതിയ അന്വേഷണത്തിനായി ഉപയോഗിക്കുന്നത് തടയണമെന്നും ദിലീപ് ഹർജിയിൽ ആവശ്യപ്പെടുന്നുണ്ട്. ഇന്നലെ വൈകുന്നേരമാണ് ദിലീപ് സുപ്രീം കോടതിയിൽ അപേക്ഷ സമർപ്പിച്ചത്.
133 പേജുള്ള അപേക്ഷയിൽ 17 ആവശ്യങ്ങളാണ് ദിലീപ് പ്രധാനമായും ഉന്നയിച്ചിരിക്കുന്നത്. ഇതിനു പുറമെ കേസിലെ അതിജീവിതയ്ക്കും തന്റെ മുന്‍ഭാര്യ മഞ്ജു വാര്യര്‍ക്കുമെതിരെ ഗുരുതര ആരോപണങ്ങളും ദിലീപ് ഉയര്‍ത്തുന്നുണ്ട്. തന്‍റെ മുൻ ഭാര്യക്ക് കേരളാ പൊലീസിലെ ഒരു ഉന്നത ഓഫീസറുമായുള്ള ബന്ധവും കെട്ടിച്ചമച്ച കേസിന് ഇടയാക്കിയെന്നാണ് ദിലീപ് ആരോപിക്കുന്നത്. അന്വേഷണ ഉദ്യോഗസ്ഥർ, പ്രോസിക്യൂഷൻ, അതിജീവിത എന്നിവർ വിചാരണ പൂർത്തിയാക്കി വിധി പറയാതിരിക്കാൻ വിചാരണ കോടതി ജഡ്ജിയെ തടസ്സപ്പെടുത്തുന്നുണ്ടെന്നും ഹർജിയിൽ ആരോപണമുണ്ട്.
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ Twitter, Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.