സൗദിയില്‍ വിദേശികള്‍ക്ക് സ്ഥിര താമസത്തിനുള്ള നിയമം ഉടന്‍ വന്നേക്കും!

Last Updated : May 6, 2016, 03:24 PM IST
സൗദിയില്‍ വിദേശികള്‍ക്ക് സ്ഥിര താമസത്തിനുള്ള നിയമം ഉടന്‍ വന്നേക്കും!

സൗദിയില്‍ വിദേശികള്‍ക്കും കൂടി സ്ഥിര താമസനുമതി നല്‍കുന്ന നിയമം ഭരണകൂടത്തിന്‍റെ പരിഗണനയിലാണിപ്പോള്‍ .സൗദിയുടെ ഉപകിരീടാവകാശി മുഹമ്മദ് ബിൻ സൽമാൻ രാജകുമാരൻ യുഎസ്സിലെ ഒരു സ്വകാര്യ ചാനലിന് നല്‍കിയ അഭിമുഖത്തിലാണ് ഇ കാര്യമറിയിച്ചത്. യുഎസ്സിലെ ഗ്രീന്‍ കാര്‍ഡ്‌ പോലൊരു സംവിധാനമാണ് ഇവിടെയും നടപ്പിലാക്കാന്‍ ഉദേശിക്കുന്നതെന്ന് രാജകുമാരൻ അറിയിച്ചു.

നിലവിലെ കണക്കനുസരിച്ച് 1 കോടിയിലേറെ വിദേശികളുണ്ട് സൗദിയില്‍. ഇതില്‍ ഇന്ത്യ,പാകിസ്ഥാന്‍ ബംഗ്ലാദേശ് എന്നി രാജ്യത്തു നിന്നെത്തിയവരാണധികവും.
അതു കൊണ്ടുതന്നെ ഈ നിയമം കൂടുതല്‍ വിദ്യാസമ്പന്നരായ ആളുകളെ ആകര്‍ഷിക്കാന്‍ സാധിക്കും. മാത്രമല്ല സൗദിയില്‍ എണ്ണകമ്പനിയില്‍ നിന്ന് കിട്ടുന്ന വരുമാനം കൂട്ടാനും ഇത് വളരെയധികം സാധിക്കും. സ്വദേശികൾക്കു മതിയായ തൊഴിലവസരങ്ങൾ ഉറപ്പു വരുത്തിക്കൊണ്ടുതന്നെ, നിലവിലെ രീതിയിൽ കൂടുതൽ വിദേശ തൊഴിലാളികളെ റി ക്രുട്ട് ചെയ്യാനും അനുവദിചേക്കും.

നിര്‍ദിഷ്ട ക്വാട്ടയിലധികം വിദേശികളെ റിക്രുട്ട് ചെയുന്ന തൊഴില്‍ ദാതാക്കള്‍ പ്രത്യേക ഫീസ്‌ നല്‍കണം. സ്ഥിര താമസനുമതി, കൂടുതല്‍ റിക്രുട്ട്മന്‍റ വഴി എണ്ണവരുമാനം ഇപ്പോള്‍ കിട്ടുന്ന വരുമാനത്തിന്‍റെ മൂന്നിരട്ടിയക്കാന്‍ സാധിക്കു മെന്നാണ് കണക്കുകൂട്ടല്‍.

Trending News