Kuwait City: Kuwait കൈകൊണ്ടിരിയ്ക്കുന്ന Covid പ്രതിരോധ നടപടികളെ പ്രശംസിച്ച് World Health Organisation..
ഉയര്‍ന്ന ആരോഗ്യ സുരക്ഷാ മാനദണ്ഡങ്ങള്‍ പാലിച്ചും ഏറെ കാര്യക്ഷമതയോടെയും പ്രഫഷനല്‍ മികവോടെയുമാണ് കുവൈറ്റിലെ വാക്സിനേഷന് കേന്ദ്രങ്ങള്‍ പ്രവര്‍ത്തിക്കുന്നതെന്ന് ലോകാരോഗ്യ സംഘടനയുടെ (World Health Organisation - WHO) കുവൈറ്റിലെ പ്രതിനിധി ഡോ. അസദ് ഹഫീസ് പറഞ്ഞു. കുവൈറ്റിന്റെ ആരോഗ്യ സംവിധാനത്തെയും കോവിഡ് പ്രതിരോധത്തിനായി സ്വീകരിക്കുന്ന നടപടികളെയും വിലയിരുത്തിയ ശേഷമായിരുന്നു പ്രതികരണം.
കഴിഞ്ഞ ജൂണ്‍ 15നാണ് ലോകാരോഗ്യ സംഘടനയുടെ കുവൈറ്റിലെ സ്ഥിരം ഓഫീസ് പ്രവര്‍ത്തനം ആരംഭിച്ചത്.
അതേസമയം, Covid പ്രതിരോധത്തിനുള്ള പ്രധാന നടപടിയെന്നോണം കുവൈറ്റ് വാക്സിനേഷന് നിര്‍ബന്ധമാക്കുകയാണ്. ഷോപ്പിംഗ് മാളുകള്‍, റെസ്റ്റോറന്റ് , സലൂണ്‍ എന്നിവിടങ്ങളില്‍ പ്രവേശനത്തിന് Covid Vaccination നിര്‍ബന്ധമാണ്. അതായത്, ഇത്തരം സ്ഥലങ്ങളില്‍ പ്രവേശനം ലഭിക്കണമെങ്കില്‍ സിവില്‍ ഐഡി ആപ്പില്‍ പച്ചയോ മഞ്ഞയോ നിറത്തില്‍ പ്രതിരോധ സ്റ്റാറ്റസ് തെളിയണം.
വാക്സിന് രണ്ട് ഡോസ് പൂര്‍ത്തിയാക്കിയവരുടെ സ്റ്റാറ്റസ് പച്ച നിറത്തിലും 14 ദിവസത്തിനുള്ളില്‍ ആദ്യ ഡോസ് സ്വീകരിച്ചവര്‍ക്കും കോവിഡ് മുക്തി നേടി 90 ദിവസം പിന്നിട്ടവര്‍ക്കും ഓറഞ്ച് നിറത്തിലുമാണ് ആപ്പുകളില്‍ കാണിക്കുക. വാക്സിന് എടുക്കാത്ത വര്‍ക്ക് ചുവപ്പ് നിറമാണ് കാണിയ്ക്കുക.
കോവിഡ് പ്രതിരോധ കുത്തിവെപ്പ് എടുക്കാത്തവര്‍ക്ക് വലിയ മാളുകള്‍, റെസ്റ്റോറന്റുകള്‍, ഹെല്‍ത്ത് ക്ലബുകള്‍, സലൂണുകള്‍ എന്നിവിടങ്ങളില്‍ പ്രവേശനം വിലക്കിയുള്ള മന്ത്രിസഭ ഉത്തരവ് ഞായറാഴ്ച മുതല്‍ പ്രാബല്യത്തില്‍ വരും.
രജിസ്റ്റര്‍ ചെയ്തിട്ടും വാക്സിന് എടുക്കാന്‍ എത്താത്ത 45,000 കുവൈറ്റികളുണ്ടെന്ന് ആരോഗ്യ മന്ത്രാലയം കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു. വാക്സിന് എടുക്കാന്‍ രജിസ്റ്റര്‍ ചെയ്യാത്തവര്‍ ഇതിന് പുറമെയാണ്.
പരമാവധി ആളുകള്‍ വാക്സിന് എടുത്താല്‍ മാത്രമേ സാമൂഹിക പ്രതിരോധ ശേഷി കൈവരൂ എന്നതിനാല്‍ സമ്മര്‍ദ നടപടികളിലൂടെ എല്ലാവരെയും കുത്തിവെപ്പ് എടുക്കാന്‍ പ്രേരിപ്പിക്കുകയാണ് അധികൃതര്‍.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...
android Link - https://bit.ly/3b0IeqA