UAE new law | യുഎഇയിൽ പുതിയ നിയമപരിഷ്കാരങ്ങൾ; ബലാത്സം​ഗത്തിന് ജീവപര്യന്തം; ഇര പ്രായപൂർത്തിയാകാത്തവരെങ്കിൽ വധശിക്ഷ

ഇരയ്ക്ക് 18 വയസ്സിന് താഴെയോ അംഗവൈകല്യമോ മറ്റോ ആണെങ്കിൽ, പ്രതിരോധിക്കാൻ കഴിയാത്ത അവസ്ഥയിലാണെങ്കിൽ, ശിക്ഷ വധശിക്ഷ വരെ നീട്ടാമെന്ന് നിയമം വ്യവസ്ഥ ചെയ്യുന്നു.

Written by - Zee Malayalam News Desk | Last Updated : Nov 29, 2021, 11:56 AM IST
  • പുതിയ നിയമനിർമ്മാണം സ്ത്രീകൾക്കും വീട്ടുജോലിക്കാർക്കും കൂടുതൽ സംരക്ഷണം നൽകും
  • പൊതു സുരക്ഷയും സുരക്ഷാ വ്യവസ്ഥകളും ശക്തിപ്പെടുത്തുന്നു
  • നിയമ പരിഷ്കരണങ്ങൾ 2022 ജനുവരി രണ്ട് മുതൽ പൂർണ്ണമായും പ്രാബല്യത്തിൽ വരും
UAE new law | യുഎഇയിൽ പുതിയ നിയമപരിഷ്കാരങ്ങൾ; ബലാത്സം​ഗത്തിന് ജീവപര്യന്തം; ഇര പ്രായപൂർത്തിയാകാത്തവരെങ്കിൽ വധശിക്ഷ

അബുദാബി:  യുഎഇയിൽ (UAE) ഫെഡറൽ ക്രൈം ആൻഡ് പണിഷ്‌മെന്റ് നിയമം പരിഷ്കരിച്ചു. ബലാത്സംഗത്തിനോ സമ്മതപ്രകാരമല്ലാത്ത ലൈംഗിക ബന്ധത്തിനോ ജീവപര്യന്തം തടവ് ശിക്ഷ ലഭിക്കും. ഇരയ്ക്ക് 18 വയസ്സിന് താഴെയോ അംഗവൈകല്യമോ മറ്റോ ആണെങ്കിൽ, പ്രതിരോധിക്കാൻ കഴിയാത്ത അവസ്ഥയിലാണെങ്കിൽ, ശിക്ഷ വധശിക്ഷ (Death sentence) വരെ നീട്ടാമെന്ന് നിയമം വ്യവസ്ഥ ചെയ്യുന്നു.

രാജ്യത്തിന്റെ നിയമവ്യവസ്ഥയുടെ വിപുലമായ പരിഷ്കാരത്തിന് യുഎഇ പ്രസിഡന്റ് ഷെയ്ഖ് ഖലീഫ ബിൻ സായിദ് അൽ നഹ്യാൻ അംഗീകാരം നൽകിയതായി സർക്കാർ മാധ്യമങ്ങൾ നവംബർ 27ന് അറിയിച്ചു. രാജ്യത്തിന്റെ 50 വർഷത്തെ ചരിത്രത്തിലെ ഏറ്റവും വലിയ നിയമപരിഷ്കാരമാണ് നടത്തിയിരിക്കുന്നത്. 40-ലധികം നിയമങ്ങൾ പരിഷ്കരിച്ചിട്ടുണ്ട്.

ALSO READ: Alcohol laws: മദ്യ ഉപയോഗം സംബന്ധിച്ച നിയമങ്ങളില്‍ ഭേദഗതി വരുത്തി UAE

പുതിയ നിയമനിർമ്മാണം സ്ത്രീകൾക്കും വീട്ടുജോലിക്കാർക്കും കൂടുതൽ സംരക്ഷണം നൽകും. പൊതു സുരക്ഷയും സുരക്ഷാ വ്യവസ്ഥകളും ശക്തിപ്പെടുത്തുന്നു. നിയമ പരിഷ്കരണങ്ങൾ 2022 ജനുവരി രണ്ട് മുതൽ പൂർണ്ണമായും പ്രാബല്യത്തിൽ വരും.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

android Link - https://bit.ly/3b0IeqA
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.

 

Trending News