Alcohol laws: മദ്യ ഉപയോഗം സംബന്ധിച്ച നിയമങ്ങളില്‍ ഭേദഗതി വരുത്തി UAE

 

Written by - Zee Malayalam News Desk | Last Updated : Nov 28, 2021, 11:50 PM IST
  • പുതിയ ഭേദഗതി അനുസരിച്ച് പൊതുസ്ഥലങ്ങളിലോ ലൈസൻസില്ലാത്ത സ്ഥലങ്ങളിലോ ലഹരിപാനീയങ്ങൾ കഴിക്കുന്നത് പൂര്‍ണ്ണമായും നിരോധിച്ചു.
  • ഈ നിയമ ഭേദഗതികള്‍ സംബന്ധിച്ച അറിയിപ്പ് ശനിയാഴ്‍ചയാണ് പുറത്തുവന്നത്.
Alcohol laws: മദ്യ ഉപയോഗം സംബന്ധിച്ച നിയമങ്ങളില്‍ ഭേദഗതി വരുത്തി UAE

 

UAE:  മദ്യം  ഉപയോഗിക്കുന്നത്  ഉള്‍പ്പെടെ ഒരു കൂട്ടം നിയമങ്ങളില്‍ പുതിയ ഭേദഗതികള്‍ പ്രഖ്യാപിച്ച്  UAE. 

പുതിയ ഭേദഗതി അനുസരിച്ച്  പൊതുസ്ഥലങ്ങളിലോ ലൈസൻസില്ലാത്ത സ്ഥലങ്ങളിലോ ലഹരിപാനീയങ്ങൾ കഴിക്കുന്നത് പൂര്‍ണ്ണമായും നിരോധിച്ചു.  ഈ നിയമ ഭേദഗതികള്‍   സംബന്ധിച്ച അറിയിപ്പ് ശനിയാഴ്‍ചയാണ്  പുറത്തുവന്നത്.  

കൂടാതെ,  പുതിയ ഭേദഗതി  അനുസരിച്ച്  21 വയസില്‍ താഴെയുള്ള വ്യക്തികള്‍  മദ്യവില്‍പന നടത്തുന്നതും മദ്യപിക്കാന്‍ പ്രേരിപ്പിക്കുന്നതും  കുറ്റകരമാണ്.

UAEയുടെ അന്‍പതാം വാര്‍ഷികത്തോടനുബന്ധിച്ച് കൊണ്ടുവരുന്ന നിയമ ഭേദഗതികളുടെ ഭാഗമായാണ് മദ്യ ഉപയോഗം സംബന്ധിച്ച നിയമങ്ങളിലും മാറ്റം വരുന്നത്. ഭാവിയിലേക്ക് രാജ്യത്തെ കൂടുതല്‍  സജ്ജമാക്കുന്നതിനുള്ള പരിഷ്‍കാരങ്ങളാണ് 50-ാം വാര്‍ഷികത്തോടനുബന്ധിച്ച് രാജ്യം  നടപ്പാക്കുന്നത്. 

Also Read: UAE New Travel Ban: യു.എ.ഇയുടെ പുതിയ പ്രവേശന വിലക്ക്, ഏഴ് രാജ്യങ്ങളിൽ നിന്നുള്ള യാത്രക്കാർക്ക് അനുമതിയില്ല

UAE കഴിഞ്ഞ 50 വർഷത്തെ ചരിത്രത്തിലെ ഏറ്റവും വലിയ നിയമപരിഷ്കാരമാണ് നടപ്പാക്കുന്നത്.  40-ലധികം നിയമങ്ങളിലാണ് മാറ്റങ്ങളിൽ  വരുന്നത്.  

പ്രാദേശിക, ഫെഡറൽ തലങ്ങളിലെ ശക്തമായ  ഏകോപനത്തിന് ശേഷമാണ് പുതിയ നിയമനിർമ്മാണ ഭേദഗതികള്‍  നിലവില്‍  നടപ്പാക്കുന്നത്.   ഫെഡറല്‍, പ്രാദേശിക തലങ്ങളിലെ 50 ഭരണ സംവിധാനങ്ങളില്‍ നിന്നുള്ള 540 വിദഗ്ധര്‍ കഴിഞ്ഞ അഞ്ച് മാസം നീണ്ട പരിശ്രമത്തിന് ശേഷമാണ് പുതിയ നിയമ ഭേദഗതികള്‍ തയ്യാറാക്കിയത്. 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

android Link - https://bit.ly/3b0IeqA
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.

 

 

 

 

 

 

Trending News