നാടകം, മിമിക്രി, സിനിമ, സീരിയൽ, സംഗീതം നെടുമുടി വേണുവോളം കലയെ ആസ്വദിച്ച മലയാള നടന്മാർ വളരെ വിരളമാണ്. കാവാലം നാരായണപ്പണിക്കരുടെ നാടക സംഘത്തിലൂടെ മലയാള സിനിമ അഭിവാജ്യഘടകമായി മാറി.
മലയാള സിനിമയുടെ മൂന്ന് തലമുറയെ ബന്ധിപ്പിക്കുന്ന ഒരു പാല കൂടിയാണ് നെടുമുടി വേണു. അരവിന്ദൻ പത്മരാജൻ, ഭരതൻ, ജോൺ എബ്രഹാം, കെ ജി ജോർജ്, എന്നിവരോടൊപ്പം സിനിമ ജീവതത്തിന് തുടക്കമിട്ട വേണ രണ്ടാം തലമുറയ ഫാസിൽ, പ്രിയദർശൻ, സിദ്ദിഖ്-ലാൽ ശേഷം ഇന്നത്തെ പുത്തൻ തലമുറയ്ക്കൊപ്പം പുത്തൻ മലയാള സിനിമയുടെ ഭാഗവുമായി.
1948ൽ അധ്യാപകരുടെ മകനായിട്ടാണ് കെ വേണുഗോപാൽ എന്ന നെടുമുടി വേണു ജനിക്കുന്നത്. പ്രഥമിക വിദ്യഭ്യാസത്തിന് ശേഷം കോളേജ് പഠനക്കാലത്താണ് വേണു കല ലോകത്തിലേക്ക് പ്രവേശിക്കുന്നത്. ഉറ്റ സുഹൃത്തായിരുന്ന സംവിധായകൻ ഫാസിലിനോടൊപ്പം മിമിക്രയും നാടകങ്ങളും അവതരിപ്പിച്ചാണ് വേണു കലലോകത്തിലേക്ക് സജീവമായത്.
അങ്ങനെ ഇരിക്കെ തോപ്പിൽ ഭാസിയുടെ ഒരു സുന്ദരിയുടെ കഥ എന്ന് ചിത്രത്തിൽ ആദ്യമായി സിനിമയ്ക്കുവേണ്ടി മുഖം കാണിച്ചു. എന്നാൽ സിനിമയ്ക്ക് പകരം കാവാലത്തിന് നാടക കൂട്ടായ്മയിൽ കൂടി നെടുമുടി അഭിനയ രംഗത്ത് സജീവമാകുകയായിരുന്നു, അങ്ങനെയാണ് അന്തരിച്ച നടൻ ഭരത് ഗോപിക്കൊപ്പം സൗഹൃദത്തിലായി.
1978ൽ അരവിന്ദന്റെ തമ്പി എന്ന് ചിത്രത്തിലൂടെയാണ് വേണു സിനിമയിൽ സജീവമായത്. ശേഷമെത്തിയ ആരവം, തകര തുടങ്ങിയ സിനികളിലൂടെ നെടുമുടി വേണുവിന്റെ ഉള്ളിലെ നടൻ പ്രക്ഷകർ കണ്ടെത്തി.
പിന്നീട് പ്രിയദർശൻ സിനിമകളിൽ സ്ഥിരം സാന്നിധ്യം നെടുമുടി വേണു എന്ന നടൻ മലയാളികളെ ചിരിപ്പിച്ചു. മൂന്ന് തവണ ദേശീയ അവാർഡും ആറ് തവണ സംസ്ഥാന ചലച്ചിത്ര അവാർഡും വേണുവിന് ലഭിച്ചു.
തകര, മഞ്ഞിൽ വിരിഞ്ഞ പൂക്കൾ, ചാമരം, ഒരിടത്തൊരും ഫയൽവാൻ, കള്ളൻ പവിത്രൻ, യവനിക, മണ്ടന്മാർ ലണ്ടണിൽ, ഓടരുതമ്മാവാ ആള്ളറിയാം, പൂച്ചക്കൊരു മൂക്കുത്തി, പഞ്ചവടി പാലം, നോക്കത്ത ദൂരത്ത് കണ്ണും നട്ട്, അപ്പൂണ്ണി, അക്കരെ നിന്നൊരു മാരൻ, താളവട്ടം, വൈശാലി, ചിത്രം, നഗരങ്ങളിൽ ചെന്ന് രാപ്പാർക്കാം എന്നിവയായിരുന്നു 80കളിലെ നെടുമുടി വേണുവിന്റെ പ്രധാനപ്പെട്ട ചിത്രങ്ങൾ.
ഡോ, പശുപതി, ഹിസ് ഹൈനസ് അബ്ദുള്ള, പെരുന്തച്ചൻ, വിയറ്റനാം കോളനി, സർഗം, മണിച്ചിത്രത്താഴ്, ആകാശദൂത്, ഗോളാന്തര വാർത്തകൾ, ദേവാസുരം, തേന്മാവിൻ കൊമ്പത്ത്, നിർണയം, ചന്ദ്രലേഖ, ഒരു മറവത്തൂർ കനവ്, ഹരികൃഷ്ണൻസ് എന്നിവായണ് 90കളിലെ വേണുവിന്റെ പ്രധാന ചിത്രങ്ങൾ.
ഇഷ്ടം, കാക്കകുയിൽ, മഴത്തുള്ളി കിലുക്കം, തിളക്കം, മാർഗം, വെട്ടം, തന്മാത്ര, വിനോദയാത്ര, അറബിക്കഥ, ഭാഗ്യദേവത, എൽസമ എന്ന ആൺക്കുട്ടി, ബെസ്റ്റ് ആക്ടഡ, ഇൻ ഗോസ്റ്റ് ഹൗസ്, പോക്കിരിരാജ, നോർത്ത് 24 കാതം, ചാർളി, ആണും പെണ്ണും എന്നിവയാണ് മറ്റ് പ്രധാന ചിത്രങ്ങൾ