ഇന്ന് ചില മിമിക്രക്കാർ കോമഡി സ്കിറ്റുകളിൽ കാണിക്കുന്ന ഒരു ഹാസ്യ കഥാപാത്രമായി ഒതുങ്ങി പോകുകയാണ് മലയാളത്തിന്റെ മഹാനടൻ സത്യൻ. എല്ലവരും സത്യൻ മാശ് എന്ന് ആദരവോടെ വിളിച്ചിരുന്ന മലയാള സിനിമ ഇന്ന് ആ അതുല്യപ്രതിഭയെ മറന്ന് കൊണ്ടിരിക്കുകയാണ്. ആരായിരുന്നു മഹാനടൻ സത്യൻ. (Image Courtesy Facebook)
40-ാം വയസിലാണ് സത്യൻ മലയാള സിനിമ ലോകത്തിലേക്കെത്തുന്നത്. തുടക്കകാരന് നേരിടുന്ന പ്രശ്നം എന്ന പോലെ സത്യൻ മാശിന്റെ ആദ്യകാല സിനിമകൾ ഒന്നും വെളിച്ചം കണ്ടില്ല. ശേഷം 1952ൽ ആത്മസഖി എന്ന സിനിമയിലൂടെ എത്തിയാണ് സത്യൻ പിന്നീടുള്ള രണ്ട് ദശകങ്ങളിൽ മലയാള സിനിമയുടെ മുഖമായിമാറുന്നത്. (Image Courtesy Facebook)
1912ൽ നവംബർ 9ന് തിരുവനന്തപുരത്തെ ഒരു ക്രിസ്ത്യൻ കുടുംബത്തിൽ ജനിച്ച സത്യൻ മാശിന്റെ മുഴുവൻ പേര് മാനുവേൽ സത്യനേശൻ എന്നാണ്. (Image Courtesy Facebook
പാഠ്യമേഖലയിൽ മികവ് പുലർത്തിയ സത്യൻ ആദ്യം തന്നെ ഒരു അധ്യാപകനായിട്ടാണ് ജോലിയിൽ പ്രവേശിക്കുന്നത്. ശേഷം ഒരു ക്ലാർക്കായി പ്രവർത്തിച്ചു. പിന്നീട് 1940കളുടെ തുടക്കത്തിൽ പട്ടാളത്തിൽ പ്രവേശിക്കുകയും ചെയ്തു. വൈകാതെ വൈസറോയിയുടെ കമ്മീഷൻഡ് ഓഫീസറായി. രണ്ടാം ലോക മഹായുദ്ധത്തിൽ ബ്രിട്ടീഷ് ഇന്ത്യൻ ആർമിയുടെ ഭാഗമായിരുന്നു. അതിന് പിന്നാലെ നാട്ടിൽ പൊലീസ് ഇൻസ്പെകട്ടറാകുകയും ചെയ്തു. പിന്നീട് കലയോടുള്ള ഇഷ്ടപ്രകാരം ഒരു ഉദ്യോഗം ഉപേക്ഷിച്ച് മുഴുവൻ നേരവും സിനിമയിലേക്ക് ശ്രദ്ധ കേന്ദ്രീകരിക്കുകയായിരുന്നു മഹാനടൻ. (Image Courtesy Facebook)
ആദ്യ ചിത്രങ്ങൾ വെളിച്ചം കണ്ടില്ലെങ്കിലും ആത്മസഖിയിലൂടെയാണ് സത്യനെ മലയാള സിനിമ ലോകം ആദ്യമായി കാണുന്നത്. എന്നാലും സത്യനെ ഇന്ത്യൻ സിനിമ ശ്രദ്ധിക്കുന്നത് നീലക്കുയിൽ എന്ന ചിത്രത്തിലൂടെയാണ്. സത്യനെ മാത്രമല്ല മലയാള സിനിമയ്ക്ക് പോലും ദേശീയ ശ്രദ്ധ ലഭിക്കുന്നത് നീലക്കുയിലൂടെയാണ്. കടൽപ്പാലം, ഓടയിൽ നിന്ന്, യക്ഷി, കരിനിഴൽ, അനുഭവങ്ങൾ പാളിച്ചകൾ എന്നിവയാണ് സത്യൻ മാശിന്റെ പ്രധാന ചിത്രങ്ങൾ. (Image Courtesy Facebook)
മലയാള സിനിമയൂടെ ആദ്യ സൂപ്പർ സ്റ്റാർ എന്ന പദവിയിലേക്കെത്തുന്ന താരമണ് സത്യൻ. ബ്ലഡ് ക്യാൻസറിന്റെ വേദന ഉള്ളപ്പോൾ സിനിമയ്ക്ക് വേണ്ടി പ്രവർത്തിച്ച സത്യൻ മാശിനെ കുറിച്ച് സഹതാരങ്ങളുടെ അനുഭവങ്ങൾ ഇന്ന് മലയാള സിനിമയ്ക്ക് ലഭിക്കുന്ന ഊർജം. (Image Courtesy Facebook)