Apsara Rathnakaran: ആനയ്‌ക്കൊപ്പമുള്ള ഫോട്ടോഷൂട്ട് പങ്കുവെച്ച് സാന്ത്വനത്തിലെ ജയന്തി, ചിത്രങ്ങൾ കാണാം...

ആനയെ സ്നേഹിക്കുന്നവരാണ് ലോകത്തുള്ള ഭൂരിഭാഗം ആളുകളും. ആന പ്രേമത്തിന്റെ കാര്യത്തിൽ മലയാളികൾ കുറച്ചുകൂടി മുൻപന്തിയിലാണ് എന്ന് തന്നെ പറയേണ്ടി വരും.

1 /7

ഉത്സവങ്ങളിലും ആഘോഷങ്ങളിലും ആനകളെ കൂടുതലായി ഉപയോഗിക്കുന്ന കാഴ്ച നമ്മൾ കണ്ടിട്ടുണ്ട്. തൃശൂർ പൂരം പോലെ ഉത്സവങ്ങൾ ആനയില്ലാതെ ചിന്തിക്കാൻ പോലും പൂരപ്രേമികൾക്ക് പറ്റുകയില്ല.

2 /7

ആഗസ്റ്റ് 12 നാണ് ലോക ഗജ ദിനം. 2012 മുതലാണ് ഔദ്യോഗികമായി ലോക ഗജ ദിനം ആചരിച്ച് വരുന്നത്. കേരളത്തിലും ചെറിയ രീതിയിലുള്ള ആഘോഷങ്ങൾ ഇതുമായി ബന്ധപ്പെട്ട് നടക്കുന്നുണ്ട്. 

3 /7

ആനക്കൊമ്പുകൾക്ക് വേണ്ടി ആനകൾ വേട്ടയാടപ്പെടുന്ന കാഴ്ചകൾ പലപ്പോഴും കാണാറുളളത്. ആനയെ സംരക്ഷിക്കുന്നതിന്റെ ഭാഗമായിട്ടാണ് ഇത് ഗജ ദിനം ആഘോഷിക്കുന്നത്.

4 /7

സിനിമ-സീരിയൽ രംഗത്ത് പ്രവർത്തിക്കുന്ന ചില താരങ്ങൾ ലോക ഗജ ദിനത്തിൽ ആശംസകളിട്ട് പോസ്റ്റുകൾ ഇട്ടിട്ടുണ്ട്. ആ കൂട്ടത്തിൽ ഏറ്റവും ശ്രദ്ധേയമായത് സാന്ത്വനം സീരിയലിലെ ജയന്തിയായി പ്രേക്ഷകർക്ക് ഇടയിൽ അറിയപ്പെടുന്ന ടെലിവിഷൻ താരമായ നടി അപ്സര രത്നാകരത്തിന്റെയാണ്.   

5 /7

ആനയ്ക്ക് ഒപ്പമുള്ള ഒരു പഴയ ഫോട്ടോഷൂട്ടിലെ ചിത്രങ്ങളാണ് അപ്സര പങ്കുവച്ചത്. തനിനാടൻ ലുക്കിലാണ് അപ്സര ഈ ഫോട്ടോഷൂട്ട് ചെയ്തത്. 

6 /7

ഗിരീഷ് അമ്പാടി എന്ന ഫോട്ടോഗ്രാഫറാണ് ചിത്രങ്ങൾ എടുത്തിരിക്കുന്നത്. മികച്ച അഭിപ്രായമാണ് ആരാധകരുടെ ഭാഗത്ത് നിന്നും അപ്സരയ്ക്ക് ഫോട്ടോഷൂട്ടിന് ലഭിച്ചത്.

7 /7

കഴിഞ്ഞ വർഷം അവസാനമായിരുന്നു അപ്സര ടെലിവിഷനിലൂടെ തന്നെ പരിചയപ്പെട്ട സംവിധായകനായ ആൽബി ഫ്രാൻസിസുമായി വിവാഹിതയായത്.

You May Like

Sponsored by Taboola