Meera Vasudevan: അതീവ ഗ്ലാമറസ് ലുക്കിൽ മീര വാസുദേവൻ.. അമ്പരന്ന് ആരാധകർ, ചിത്രങ്ങൾ കാണാം..

Meera Vasudevan: മോഹൻലാലിൻറെ നായികയായി തന്മാത്ര എന്ന സൂപ്പർഹിറ്റ് ചിത്രത്തിൽ മീര അഭിനയിച്ചിട്ടുണ്ട്. മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട സിനിമകളിൽ ഒന്നാണ് തന്മാത്ര.

1 /7

മോഹൻലാലിൻറെ നായികയായി തന്മാത്ര എന്ന സൂപ്പർഹിറ്റ് ചിത്രത്തിൽ മീര അഭിനയിച്ചിട്ടുണ്ട്. മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട സിനിമകളിൽ ഒന്നാണ്. ആ ചിത്രം കണ്ട് കരയാത്ത മലയാളികൾ ഉണ്ടായിരിക്കില്ല

2 /7

തെലുങ്ക് സിനിമയിലൂടെയാണ് മീര കരിയർ ആരംഭിക്കുന്നത്. മുംബൈയിൽ ജനിച്ച് വളർന്ന തമിഴ് കുടുംബത്തിലെ അംഗമായ മീര 2003 ലാണ് സിനിമ ജീവിതത്തിലേക്ക് കടക്കുന്നത്.  

3 /7

അതിന് മുമ്പ് നിരവധി പരസ്യചിത്രങ്ങളിൽ മോഡലായി തിളങ്ങിയ മീര മലയാള സിനിമകളിലാണ് കൂടുതലായി അഭിനയിച്ചിട്ടുള്ളത്. രണ്ട് തവണ വിവാഹിതയായി രണ്ടും വേർപിരിഞ്ഞ മീര വാസുദേവന് ഒരു മകനുണ്ട്. 

4 /7

തമിഴ് നടൻ ജോൺ കൊക്കെൻ താരത്തിന്റെ രണ്ടാം ഭർത്താവാണ്. ആ ബന്ധത്തിലാണ് മീരയ്ക്ക് ഒരു മകനുള്ളത്. 2020 മുതൽ കുടുംബ വിളക്ക് സീരിയലിൽ സുമിത്രയായി മീര അഭിനയിക്കുന്നുണ്ട്.

5 /7

ഏഷ്യാനെറ്റിൽ ഇപ്പോൾ റേറ്റിംഗിൽ ഏറെ മുന്നിൽ നിൽക്കുന്ന ഒരു പരമ്പരയാണ് കുടുംബ വിളക്ക്. സുമിത്ര എന്ന കുടുംബിനിയുടെ ജീവിതത്തിൽ നടക്കുന്ന സംഭവങ്ങളുടെ കഥ പറയുന്ന സീരിയൽ അറുനൂറിൽ അധികം എപ്പിസോഡുകൾ പിന്നിട്ടു കഴിഞ്ഞു. മീര വാസുദേവൻ എന്ന നടിയാണ് അതിൽ സുമിത്രയായി തിളങ്ങി നിൽകുന്നത്.  

6 /7

ഇപ്പോൾ മീരയുടെ ഒരു ബോൾഡ് മേക്കോവർ ഷൂട്ടിലെ ചിത്രങ്ങളാണ് സമൂഹ മാധ്യമങ്ങളിൽ ശ്രദ്ധനേടുന്നത്. നാല് വർഷമായുള്ള കഠിനമായ വർക്ക് ഔട്ടുകളിലൂടെയാണ് താൻ ഈ ലുക്കിലേക്ക് എത്തിയതെന്ന് മീര കുറിച്ചിട്ടുണ്ട്.   

7 /7

ആ ഫിറ്റ് നെസ് യാത്രയിലെ തന്റെ ഏറ്റവും വലിയ പ്രചോദനം അന്നും എന്നും മകനാണെന്ന് മീര അതോടൊപ്പം എഴുതിയിട്ടുണ്ട്. സുമേഷ് മോഹനാണ് ചിത്രങ്ങൾ എടുത്തിരിക്കുന്നത്.

You May Like

Sponsored by Taboola