Shamna Kasim: സിൽക്ക് സാരിയിൽ പൊളി ലുക്കിൽ ഷംന കാസിം

തെന്നിന്ത്യയിൽ ഒട്ടാകെ അഭിനയിച്ചിട്ടുള്ള ഒരു താരസുന്ദരിയാണ് നടി ഷംന കാസിം. ഈ കഴിഞ്ഞ ഒക്ടോബറിൽ വിവാഹിതയായ ഷംന അഭിനയ ജീവിതത്തിൽ തുടരുമെന്നാണ് പറഞ്ഞിരുന്നത്. 

1 /6

തെലുങ്കിലും തമിഴിലും മലയാളത്തിലുമായി ഷംനയുടെ ധാരാളം സിനിമകളും പുറത്തിറങ്ങാനുണ്ട്. ദുബൈയിൽ ബിസിനെസുകാരനായ ഷാനിദ് ആസിഫ് അലിയാണ് താരത്തിന്റെ ഭർത്താവ്.  

2 /6

ഇൻസ്റ്റാഗ്രാമിൽ ഇപ്പോഴും ഷംന ഫോട്ടോഷൂട്ടുകളുടെ ചിത്രങ്ങൾ പോസ്റ്റ് ചെയ്യാറുണ്ട്. സിൽക്ക് സാരി ധരിച്ച് പൊളി ലുക്കിലുള്ള തന്റെ പുതിയ ഫോട്ടോസ് ആരാധകരുമായി പങ്കുവച്ചിരിക്കുകയാണ് ഷംന 

3 /6

അരുൺ വാസുദേവിന്റെ സ്റ്റൈലിങ്ങിൽ തിളങ്ങിയ ഷൂട്ടിലെ ചിത്രങ്ങൾ എടുത്തിരിക്കുന്നത് വി ക്യാപ്ചർസ് ഫോട്ടോഗ്രാഫിയാണ്. സെലിബ്രിറ്റി മേക്കപ്പ് ആർട്ടിസ്റ്റായ പൂജ ഗുപ്തയാണ് മേക്കപ്പ് ചെയ്തിരിക്കുന്നത്.

4 /6

മികച്ച അഭിപ്രായങ്ങളാണ് ആരാധകരിൽ നിന്ന് ഷംനയ്ക്ക് ഫോട്ടോസിന് ലഭിച്ചിരിക്കുന്നത്. മലയാളത്തിൽ ഷംന അഭിനയിച്ചിട്ട് ഏകദേശം മൂന്ന് വർഷത്തോളമായി. മമ്മൂട്ടി നായകനായ മധുരരാജയിലാണ് ഷംന അവസാനമായി അഭിനയിച്ചത്. 

5 /6

തമിഴിലും തെലുങ്കിലും ധാരാളം സിനിമകളിൽ ഷംന അഭിനയിച്ചിട്ടുണ്ട്. ടെലിവിഷൻ ഷോകളിലും ഇപ്പോൾ സജീവ സാന്നിദ്ധ്യമാണ് ഷംന.  മോഹൻലാൽ ചിത്രമായ അലി ഭായിലൂടെയാണ് ഷംന മലയാളികൾക്ക് പ്രിയങ്കരിയായി മാറിയത്. പിന്നീട് തെലുങ്കിൽ ശ്രീ മഹാലക്ഷ്മി എന്ന സിനിമയിൽ ടൈറ്റിൽ റോളിൽ അഭിനയിച്ചപ്പോൾ കൂടുതൽ ആരാധകരെ സ്വന്തമാക്കി ഷംന.   

6 /6

സ്റ്റേജ് ഷോകളിൽ ഡാൻസിലൂടെയും ആരാധകരെ നേടിയെടുത്തിട്ടുള്ള ഷംന, ധാരാളം ഡാൻസ് റിയാലിറ്റി ഷോകളിൽ വിധികർത്താവായും നിറഞ്ഞ് നിന്നിട്ടുണ്ട്.  

You May Like

Sponsored by Taboola