Sona Nair: ഇതാര് ലേഡി മമ്മൂട്ടിയോ? കിടിലം ലുക്കിൽ സോന നായർ

കഴിഞ്ഞ 25 വർഷത്തോളമായി സിനിമയിൽ നിറഞ്ഞ് നിൽക്കുന്ന ഒരു അഭിനയത്രിയാണ് സോന നായർ. വ്യത്യസ്തമായ കഥാപാത്രങ്ങളിലൂടെ സോന നായർ എന്നും പ്രേക്ഷകരുടെ മനസ്സിൽ പ്രത്യേക ഇടം നേടിയിട്ടുണ്ട്. 

1 /7

ഒരുപക്ഷേ നരൻ സിനിമയിലെ കുന്നുമ്മൽ ശാന്ത എന്ന കഥാപാത്രമായിരിക്കും സിനിമ പ്രേക്ഷകരുടെ മനസ്സിൽ ആദ്യം ഓർമ്മ വരുന്നത്. അത്ര മനോഹരമായിട്ടാണ് ആ കഥാപാത്രത്തെ താരം അവതരിപ്പിച്ചത്.

2 /7

തൂവൽ കൊട്ടാരം എന്ന സിനിമയിലൂടെയാണ് സോന നായർ പ്രേക്ഷകർക്ക് സുപരിചിതയാകുന്നത്. അതിന് മുമ്പ് ചെറിയ വേഷങ്ങളിൽ താരം അഭിനയിച്ചിട്ടുണ്ട്.   

3 /7

ദി കാർ, വീണ്ടും ചില വീട്ടുകാര്യങ്ങൾ, അരയന്നങ്ങളുടെ വീട്, കസ്തൂരിമാൻ, പട്ടണത്തിൽ സുന്ദരൻ, മനസ്സിനക്കരെ, വെട്ടം, ബ്ലാക്ക്, പരദേശി, സ്വന്തം ലേഖകൻ, സാഗർ ഏലിയാസ് ജാക്കി, കമ്മാരസംഭവം തുടങ്ങീ നിരവധി സിനിമകളിൽ താരം അഭിനയിച്ചിട്ടുണ്ട്.

4 /7

രജീഷ വിജയൻറെ ഫൈനൽസാണ് അവസാന ചിത്രം. സിനിമ കൂടാതെ നിരവധി സീരിയലുകളിലും സോന നായർ അഭിനയിച്ചിട്ടുണ്ട്. ആദ്യ സിനിമയിൽ അഭിനയിച്ച സോന നായരിൽ നിന്ന് വലിയ മാറ്റങ്ങൾ ഒന്നും താരത്തിന് സംഭവിച്ചിട്ടില്ല. 

5 /7

സോനയുടെ ഏറ്റവും പുതിയ ഫോട്ടോസ് കണ്ടാൽ ഒരു പക്ഷേ അത് കൂടുതൽ വ്യക്തമാകും. അന്നും ഇന്നും സൗന്ദര്യം കാത്തുസൂക്ഷിക്കുന്ന ഒരാളാണ് താരം.

6 /7

46-കാരിയാണ് സോന നായർ എന്ന് പുതിയ ഫോട്ടോഷൂട്ടിലെ ചിത്രങ്ങൾ കണ്ടാൽ തോന്നുകയില്ല. ലേഡി മമ്മൂട്ടി എന്നാണ് സോഷ്യൽ മീഡിയ ഇത് കണ്ടിട്ട് പറയുന്നത്.   

7 /7

കെ ക്യാപച്ചേഴ്‌സാണ്‌ ചിത്രങ്ങൾ പുറത്തുവിട്ടിരിക്കുന്നത്. തമിഴിൽ സ്റ്റാർ വിജയ് ചാനലിലെ വേലൈക്കാരൻ എന്ന സീരിയലിലാണ് സോന നായർ ഇപ്പോൾ അഭിനയിക്കുന്നത്

You May Like

Sponsored by Taboola