Varada: പച്ച ദാവണിയിൽ അടാർ ലുക്കിൽ നടി വരദ, ചിത്രങ്ങൾ വൈറൽ

ലോക്കൽ ചാനലുകൾ അവതാരകയായി തുടക്കം കുറിച്ച് പിന്നീട് മലയാളത്തിലെ സ്വകാര്യ ചാനലുകളിലേക്ക് എത്തുകയും അവിടെ നിന്ന് ശ്രദ്ധനേടി അഭിനയത്തിലേക്കും എത്തിയ താരമാണ് നടി വരദ. 

1 /6

വാസ്തവം എന്ന സിനിമയിലൂടെയാണ് വരദ അഭിനയത്തിലേക്ക് വന്നത്. അതിൽ പൃഥ്വിരാജിന്റെ സഹോദരിയുടെ റോളിലാണ് വരദ അഭിനയിച്ചത്. അത് കഴിഞ്ഞ് വേറെയും സിനിമകളിൽ വരദ അഭിനയിച്ചിട്ടുണ്ട്.

2 /6

വരദ നായികയായി ആദ്യമായി അഭിനയിച്ചത് സുൽത്താൻ എന്ന സിനിമയിലാണ്. അതിന് ശേഷം വിനീത് ശ്രീനിവാസന്റെ നായികയായി മകന്റെ അച്ഛൻ എന്ന സിനിമയിലും വരദ അഭിനയിച്ചു. 

3 /6

ഉത്തരാസ്വയംവരം, വലിയങ്ങാടി, അൽ മല്ലു തുടങ്ങിയ ചിത്രങ്ങളിലും ശ്രദ്ധേയമായ കഥാപാത്രത്തെ വരദ അവതരിപ്പിച്ചിട്ടുണ്ട്. ടെലിവിഷൻ സീരിയലുകളിലും വരദ തിളങ്ങി

4 /6

സ്നേഹ കൂട്, ഹൃദയം സാക്ഷി, അമല, സ്പന്ദനം, പ്രണയം, ഇളയവൾ ഗായത്രി, മൂടൽ മഞ്ഞ് തുടങ്ങിയ പരമ്പരകളിൽ വരദ അഭിനയിച്ചിട്ടുണ്ട്. ടെലിവിഷൻ ഷോകളിലും പരിപാടികളിലും റിയാലിറ്റി ഷോകളിലുമൊക്കെ വരദ പങ്കെടുത്തിട്ടുണ്ട്.   

5 /6

സീരിയൽ താരമായ ജിഷിൻ മോഹനാണ് താരത്തിന്റെ ഭർത്താവ്. ജിയാൻ എന്ന പേരിൽ ഒരു മകനും താരത്തിനുണ്ട്. വിവാഹിതയായ ശേഷവും അഭിനയം തുടരുന്ന ഒരാളാണ് വരദ. മറ്റുള്ള നടിമാരെ പോലെ വരദ സമൂഹ മാധ്യമത്തിലും സജീവമാണ്.

6 /6

ഇപ്പോഴിതാ ഓണം സ്പെഷ്യൽ ഷൂട്ടിൽ ദാവണിയിൽ തിളങ്ങിയിരിക്കുകയാണ് വരദ.ത്രെഡ്സ് ആൻഡ് ബഡ്സ് ആണ് കോസ്റ്റിയൂം ഡിസൈൻ ചെയ്തത്. രമ്യയാണ് മേക്കപ്പ് ചെയ്തത്. ഇൻസ്റ്റാ ഗ്ലാമറസിന് വേണ്ടി പ്രണവ് പി.എസാണ് വീഡിയോയും ചിത്രങ്ങളും എടുത്തിരിക്കുന്നത്.  

You May Like

Sponsored by Taboola