Yashika Aannand: അപകടത്തിന് ശേഷം തിരിച്ചുവരവിന് ഒരുങ്ങി യാഷിക ആനന്ദ്

ഒരുപിടി നല്ല വേഷങ്ങളിലൂടെ തമിഴ് സിനിമ രംഗത്ത് സജീവമായി പ്രവർത്തിക്കുന്ന നടിയാണ് യാഷിക ആനന്ദ്. ധ്രുവങ്ങൾ പതിനാറ് എന്ന തമിഴ് സിനിമയിൽ അഭിനയത്തിലൂടെയാണ് യാഷിക പ്രേക്ഷകരുടെ പ്രിയങ്കരിയായി മാറുന്നത്. 

1 /7

ചില സിനിമകളിൽ ചെറിയ വേഷങ്ങളായിൽ യാഷിക അഭിനയിച്ചിട്ടുണ്ട്. വളരെ പെട്ടന്ന് തന്നെ ആരാധകരെ നേടിയ ഒരാളുകൂടിയാണ് യാഷിക.

2 /7

തമിഴിൽ ബിഗ് ബോസിന്റെ രണ്ടാം സീസണിൽ മത്സരാർത്ഥിയായി എത്തിയ യാഷിക അഞ്ചാം സ്ഥാനം നേടുകയും ചെയ്തിരുന്നു. യാഷികയുടെ കരിയറിന് ബിഗ് ബോസ് വലിയ രീതിയിൽ പങ്കുവഹിക്കുകയും ചെയ്തിരുന്നു. 

3 /7

അതിന് ശേഷം ‘സോമ്പീ’ എന്ന സിനിമയിൽ യാഷിക നായികയായി അഭിനയിച്ചു. നയൻ‌താര നായികയായ മൂക്കുത്തി അമ്മനാണ് യാഷിക അവസാനമായി അഭിനയിച്ചത്.

4 /7

കുറച്ച് മാസങ്ങൾക്ക് മുമ്പാണ് യാഷിക സഞ്ചരിച്ചിരുന്ന കാർ അപകടത്തിൽ പ്പെടുകയും താരത്തിന് വലിയ രീതിയിലുള്ള പരിക്കുകൾ പറ്റുകയും ചെയ്തത്. അപകടത്തിൽ താരത്തിന് തന്റെ ഉറ്റസുഹൃത്തിനെ നഷ്ടമാവുകയും ചെയ്തു.   

5 /7

അമിത വേഗത്തിൽ വന്ന കാർ ഡിവൈഡറിൽ ഇടിച്ച് മറിയുകയായിരുന്നു. യാഷികയ്ക്ക് വലിയ രീതിയിലുള്ള വിമർശനം ലഭിക്കുകയും ചെയ്തു.

6 /7

ഹോസ്പിറ്റലിൽ നിന്ന് ഡിസ്ചാർജ് ആയ യാഷിക പതിയെ ജീവിതത്തിലേക്ക് തിരിച്ചുവരികയാണ്. ഇപ്പോഴിതാ പൂർണ ആരോഗ്യവതിയായി തിരിച്ചെത്തിയ യാഷിക തന്റെ പുത്തൻ ഫോട്ടോഷൂട്ട് ആരാധകർക്ക് ഒപ്പം പങ്കുവച്ചിരിക്കുകയാണ്. 

7 /7

ഗ്ലാമറസ് വേഷത്തിലാണ് യാഷിക ഫോട്ടോഷൂട്ട് ചെയ്തിരിക്കുന്നത്. വർഷ ബ്രൈഡൽ മേക്കോവറിന് വേണ്ടിയാണ് താരത്തിന്റെ ഈ ഫോട്ടോഷൂട്ട്.

You May Like

Sponsored by Taboola