Courtesy: Ahaana Krishna/Instagram
looks like I have a new favourite dress എന്നാണ് താരം ചിത്രങ്ങൾക്ക് നൽകിയിരിക്കുന്ന ക്യാപ്ഷൻ
ഓറഞ്ച് നിറത്തിലുള്ള വസ്ത്രമാണ് താരം ധരിച്ചിരിക്കുന്നത്. തനിക്ക് പ്രിയപ്പെട്ട മറ്റൊരു വസ്ത്രം കൂടി ലഭിച്ചെന്നാണ് താരം ക്യാപ്ഷൻ നൽകിയത്.
എന്നാൽ താരത്തിന്റെ വസ്ത്രത്തിന്റെ നിറം ഒരു വിഭാഗം ആളുകളെ ചൊടിപ്പിച്ചിരിക്കുകയാണ്.
ഓറഞ്ച് നിറമാണെങ്കിലും കാവി നിറത്തോട് അൽപ്പം സാമ്യത തോന്നിക്കുന്ന ഈ വസ്ത്രം അച്ഛൻ കൃഷ്ണ കുമാർ വാങ്ങി തന്നതാണോ എന്നാണ് ആരാധകരുടെ ചോദ്യം.
അതേസമയം തന്നെ ഈ നിറം താരത്തിന് നന്നായി ഇണങ്ങുന്നുണ്ടെന്ന തരത്തിലും കമ്മന്റുകൾ വരുന്നുണ്ട്.
ഏതായാലും അഹാന ഇപ്പോൾ സിംഗപ്പൂരിൽ അടിച്ചു പൊളിക്കുകയാണ്.
താരത്തിനൊപ്പം അമ്മ സിന്ധു കൃഷ്ണയും ഉണ്ട്. ഇരുവരും കുറച്ച് ദിവസങ്ങളായി സിംഗപ്പൂരിലാണ്. നടി എന്നതിലുപരി സോഷ്യൽ മീഡിയ ഇൻഫ്ലുവൻസർ കൂടിയാണ് താരം.