ആപ്പിളിനെപ്പറ്റി എല്ലാവര്‍ക്കും അറിയാവുന്ന ഒരു പഴഞ്ചൊല്ലില്‍ നിന്ന് തന്നെ തുടങ്ങാം. ഒരു ആപ്പിള്‍ ഒരു ദിവസം കഴിച്ചാല്‍ ഡോക്ടറുടെ അടുത്ത് പോകേണ്ടി വരില്ല എന്നത്. ശരിക്കും അത് സത്യമാണ്. പല തരത്തിലുള്ള പോഷകങ്ങള്‍ ആപ്പിളില്‍ അടങ്ങിയിട്ടുണ്ട്. ദഹനത്തിനും ഇത് നല്ലതാണ്. രോഗത്തിനെ ചെറുത്തുനിര്‍ത്താനുള്ള പ്രതിരോധ ശക്തി ആപ്പിളിനുണ്ട്.
ആപ്പിള്‍ കഴിക്കുന്നത്‌കൊണ്ട് തടിക്കുറയ്ക്കാനും കഴിയും. മാത്രമല്ല തടിയുള്ളവര്‍ക്ക് ഹാര്‍ട്ട് സംബന്ധിച്ചുള്ള പ്രശ്നങ്ങള്‍, ഡയബറ്റിസ്, ബിപി എന്നിവയ്ക്കുള്ള സധ്യതയും കൂടുതല്‍ ആണ്. അതിനൊക്കെ ഒരു ആപ്പിള്‍ ദിവസവും കഴിച്ചാല്‍ ആപ്പിളിലെ ഫയിബര്‍ അത്തരം പ്രശ്നങ്ങളെ ആട്ടിയോടിക്കും.
പല്ലിന്‍റെ ആരോഗ്യത്തിനും ആപ്പിള്‍ കഴിക്കുന്നത്‌കൊണ്ട് നല്ലതാണ്. പല്ലിലെ അണുക്കളെയും, വൈറസിനെയും ആപ്പിള്‍ തുരത്തുന്നു.
എല്ലുകളുടെ ബലത്തിനും ആപ്പിള്‍ നല്ലതാണ്. ആപ്പിളില്‍ നല്ല അളവില്‍ കാല്‍സ്യം ഉണ്ട്. അതുകൊണ്ട് തന്നെ ദിവസവും ആപ്പിള്‍ കഴിക്കുന്നതോ അല്ലെങ്കില്‍ ജ്യൂസ് കുടിക്കുന്നതോ വളരെ നല്ലതാണ്.
ആപ്പിള്‍ കഴിച്ചാല്‍ പല തരത്തിലുള്ള അസുഖങ്ങളില്‍ നിന്നും രക്ഷ നേടാന്‍ കഴിയും
ആപ്പിള്‍ കഴിക്കുന്നത് ശരീരത്തിന്‍റെ ഓരോ അവയവത്തിനും നല്ലതാണ്. ഇതില്‍ കളയാനായി ഒന്നും തന്നെ ഇല്ല.
ചക്രംപോലെ ഓടിക്കൊണ്ടിരിക്കുന്ന ജീവിത സാഹചര്യത്തില്‍ ഒന്നും നോക്കാന്‍ ഇന്ന് ആര്‍ക്കും സമയം ഇല്ല. അതുകൊണ്ട് തന്നെ ഒരു ആപ്പിള്‍ കഴിച്ചാല്‍ അത്രയും നല്ലതാണ്. കൊളെസ്ട്രോള്‍ കുറയ്ക്കാനും ആപ്പിള്‍ കഴിക്കുന്നത് സഹായിക്കും.
ശരീരത്തിന്‍റെ സൗന്ദര്യം വര്‍ദ്ധിക്കുന്നതിന് ആപ്പിള്‍ കഴിക്കുന്നത് നല്ലതാണ്. മുഖത്ത് ഉണ്ടാകുന്ന കറുത്ത പാടുകള്‍ മാറുന്നതിനും ആപ്പിള്‍ നല്ലതാണ്.
തലച്ചോറിനെ ബാധിക്കുന്ന അള്‍ഷിമേഴ്സ് എന്ന രോഗത്തിനെ ചെറുത്തുനിര്‍ത്താനുള്ള കഴിവും ആപ്പിളിനുണ്ട്. അതുകൊണ്ട്തന്നെ ഒരാപ്പിള്‍ ദിവസവും കഴിക്കു ആരോഗ്യം വീണ്ടെടുക്കൂ.